കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ 19; സ്വയം നിരീക്ഷണത്തില്‍ പോയി ലോകാരോഗ്യ സംഘടന തലവന്‍

Google Oneindia Malayalam News

ജനീവ:ലോകരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ്‌ അദനോം സ്വംയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ്‌ 19 ബാധിച്ച ആളുമായി ബന്ധമുണ്ടായതിനെ തുടര്‍ന്നാണ്‌ സവയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്‌. താനുമായി അടുത്തിടപഴകിയ ആള്‍ക്ക്‌ കേവിഡ്‌ പോസിറ്റീവായതിനെതുടര്‍ന്ന്‌ താന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്ന്‌ ലോകാരോഗ്യ സംഘടനാ തലവന്‍ ട്വീറ്റ്‌ ചെയ്‌തു. ഞാന്‍ സുഖാമിയിരിക്കുന്നു. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. വീട്ടിലിരുന്നു തന്റെ ജോലി തുടരുമെന്നും ടെഡ്രോസ്‌ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ പൊട്ടി പുറപ്പെട്ട കോവിഡ്‌ മഹാമാരിക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച്‌ മുന്നില്‍ നിന്ന്‌ പൊരുതിുന്ന ആളാണ്‌ ലോകാരോഗ്യ സംഘടനാ തലവനായ ടെഡ്രോസ്‌.ലോകത്ത്‌ ഇതുവരെ 1.2 മില്യന്‍ ആളുകളാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.ലോകത്താകമാനം 46 മില്യന്‍ ആളുകള്‍ കോവിഡ്‌ ബാധിതരായി . നമ്മള്‍ കൊവിഡ്‌ 19ന്റെ ചങ്ങലകള്‍ പൊട്ടിക്കണം, വൈറസിനെ അടിട്ടമര്‍ത്തണം അങ്ങെ ലോകത്തെ ആരോഗ്യ സംവിധാനത്തെ സംരക്ഷിക്കണമെന്നും ടെഡ്രോസ്‌ പറഞ്ഞു. ലോകത്തുള്ള ഒരോ വ്യക്തിക്കും കോവിഡ്‌ വൈറസ്‌ തടയാനള്ള പരിശ്രമത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന്‌ 55 വയസുകാരനായ എതാപ്യന്‍ വിദേശ ആരോഗ്യ മന്ത്രി മാസങ്ങളായി ലോകത്തെ മുഴുവന്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. എല്ലാവരുംസ്വംയം അകലം പാലിക്കുകയും അകലം പാലിക്കുക , കൈകള്‍ കഴുകുകയും മാസ്‌ക്‌ ധരിക്കുകയും ചെയ്യ ണമെന്ന്‌ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

who

വീണ്ടും കോവിഡ്‌ ബാധ ഉയരുന്നതിതില്‍ ആശങ്കയിലാണ്‌ . യൂറോപ്യന്‍ സര്‍ക്കാര്‍. കോവിഡ്‌ ബാധ തടായാന്‍ പുതിയ ലോക്‌ഡൗണ്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്‌ പല യൂറോപ്യന്‍ രാജ്യങ്ങളും.279,000 മരണം ആആണ്‌ കോവിഡ്‌ ബാധമൂലം ലോകത്ത്‌ യൂറോപ്പില്‍ ആകെ ഉണ്ടായത്‌. ലോകരോഗ്യ സംഘടന സ്ഥിതി ചെയ്യുന്ന ജനീവ യില്‍ ഇന്നുമുതല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അവശ്യ വസ്‌തുക്കള്‍ ലഭിക്കുന്ന കടകള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ സ്വിറ്റ്‌സര്‍ലന്റ്‌ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ദിവസവും ആയിരത്തിലധികം ആളുകള്‍ക്ക്‌ കോവിഡ്‌ 19 റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്നാണ്‌ സര്‍ക്കാരിന്റെ തീരുമാനം.
അമേരിക്കയാണ്‌ കോവിഡ്‌ ബാധ ഏറ്റവും രൂക്ഷമായി നേരിടുന്ന രാജ്യം. കോവിഡ്‌ 19 രൂക്ഷമായതിനെ തുടര്‍ന്ന്‌ പലതവണ ലോകാരോഗ്യ സംഘടനക്കെതിരേ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണ്‍ള്‍ഡ്‌ ട്രംപ്‌ രംഗത്തെത്തിയിരുന്നു.അമേരിക്കയില്‍ ഇതുവരെ 230,586 പേര്‍ കോവിഡ്‌ ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 776 പേരാണ്‌ അമേരിക്കയില്‍ മരിച്ചത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ്‌ ബാധ മൂലം മരണപ്പെട്ടത്‌ അമേരിക്കയിലാണ്‌

Recommended Video

cmsvideo
Russia stoped vaccine trial | Oneindia Malayalam

English summary
WHO chief chief goes to self quarantine because someone he had been contacted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X