കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാനിരിക്കുന്നത് കണ്ടതിനേക്കാൾ ഭീകരം: കാര്യങ്ങൾ വഷളാവാൻ പോകുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൽ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ലോക്ക് ഡൌണിലും നിലവിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വരുത്തുന്നത് ഭാവിയിൽ തിരിച്ചടിയായേക്കുമെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ട്രെഡനോസ് അഥനോം ഗെബ്രോയൂസസ് നൽകുന്ന മുന്നറിയിപ്പ്.

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം! ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ ഇനിയുളളത് വെറും 7 ദിവസം!മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം! ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ ഇനിയുളളത് വെറും 7 ദിവസം!

ചൈനയിലെ വുഹാനിൽ നിന്ന് ഡിസംബറിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ആഗോഗള തലത്തിൽ 25 ലക്ഷം പേരെയാണ് ബാധിച്ചിട്ടുള്ളത്. 1,70,000 പേർ രോഗബാധയെത്തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസിന്റെ മോശം അവസ്ഥ ഇതല്ലെന്നും വരാനിരിക്കുന്നത് ഇതിനേക്കാൾ മോശമായ അവസ്ഥയാണെന്നുമാണ് ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടിക്കാണിക്കുന്നത്. ജനീവയിലെ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

who-158476490

ഞങ്ങളെ വിശ്വിക്കൂ. ഇനിയും ഏറ്റവും മോശം സമയം നമ്മുടെ മുന്നിലുണ്ട്. ഈ ദുരന്തത്തെ പ്രതിരോധിക്കുകയാണ് വേണ്ത്. കൊറോണ വൈറസിനെക്കുറിച്ച് വേണ്ട രീതിയിൽ മനസ്സിലാക്കാത്തവർ ഇനിയുമുണ്ടെന്നും ഗെബ്രോയൂസസ് ചൂണ്ടിക്കാണിക്കുന്നു. വരും ഭാവിയിൽ ആഫ്രിക്ക പോലെ ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സംവിധാനങ്ങളില്ലാത്താ രാജ്യങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൌൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ചില ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങൾ ഇളവ് നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൌൺ, ആൾക്കൂട്ടങ്ങൾക്കൂട്ട നിയന്ത്രണം, നിരീക്ഷണം എന്നിവയിൽ ഇളവ് പ്രഖ്യാപിക്കുന്ന സർക്കാരുകൾ, അടച്ചിട്ട സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനുള്ള നീക്കങ്ങളും നടത്തിവരുന്നുണ്ട്. റിപ്പോർട്ട് ചെയ്യുന്ന കേസുകളിലും വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങളിലും കുറവ് വന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം.

ഇതിനിടെ അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടുകൾ നിർത്തലാക്കിയതോടെ ഈ വിഷയത്തിലും സംഘടന വിശദീകരണം നൽകിയിരുന്നു. കൊറോണ വൈറസ് സംബന്ധിച്ച ഒരു വിവരങ്ങളും ലോകാരോഗ്യ സംഘനട ആരിൽ നിന്നും മറച്ചുവെച്ചിട്ടില്ല. അതേ സമയം യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻസിന് കൊറോണ വൈറസ് സംബന്ധഇച്ച് നേരത്തെ തന്നെ വിവരങ്ങൾ കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന വിവരങ്ങൾ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും കിട്ടുന്ന വിവരങ്ങൾ ഉടനടി തന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോഴുള്ളത് ജനങ്ങളുടെ ജീവന്റെ പ്രശ്നമാണെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് ബോധ്യമുണ്ടെന്നും ഗെബ്രോയൂസസ് കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ആരോഗ്യപരമായ കാര്യങ്ങളിൽ രഹസ്യം സൂക്ഷിക്കാൻ കഴിയില്ല. വൈറസ് അപകടകാരിയാണ്. നമ്മൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ വലിയ പാളിച്ചകൾക്ക് ഇടയാക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. അമേരിക്കയിൽ വൻതോതിൽ ആൾനാശത്തിനിടയാക്കിയ കൊറോണ വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്ക ആയിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

1918ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂ 100 മില്യൺ ജനങ്ങളുടെ ജീവനാണ് എടുത്തത്. അതുകൊണ്ട് സമാന രീതിയിൽ കൊറോണ വൈറസ് ഉയർത്തുന്ന ഭീഷണി വളരെ വലുതാണെന്ന സന്ദേശവും അദ്ദേഹം ലോകത്തിന് നൽകിയിട്ടുണ്ട്. കൊറോണ വൈറസ് നമ്പർ 1 പൊതു ശത്രുവാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി മുന്നറിയിപ്പ് നൽകുന്നു.

English summary
WHO chief warns World countries over relaxation, says ‘worst is yet ahead of us’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X