കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാൻ കഴിഞ്ഞേക്കില്ല: വൈറസ് വിദഗ്ധന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
ലണ്ടൻ: ലോകം കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോൾ ആശങ്കയുയർത്തി ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസ് വിദഗ്ധൻ. വൈറസിനെതിരായ വാക്സിൻ ഒരിക്കലും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് ഡോ. ഡേവിഡ് നബാറോ ചൂണ്ടിക്കാണിക്കുന്നത്. നബാറയെ ഉദ്ധരിച്ച് സിഎൻഎന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിലായി വാക്സിൻ വികസിച്ചിപ്പെടുക്കുന്നതായി വ്യാപകമായ പരീക്ഷണണങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്.
വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾ നടന്നെങ്കിലും എച്ച്ഐവിക്കും ഡെങ്കു വൈറസിനുമെതിരായ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഇന്നുവരെയും സാധിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് നബാറോയുടെ പ്രസ്താവന. പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുണ്ടെങ്കിലും കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷ ഉറപ്പാക്കിയും പരിശോധന ശക്തമാക്കിയുമാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ലോകത്ത് എച്ച്ഐവി റിപ്പോർട്ട് ചെയ്തിട്ട് പതിറ്റാണ്ടുകൾ തന്നെ പിന്നിട്ടിട്ടുണ്ട്. 3.2 കോടി ആളുകൾ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും എച്ച്ഐവിക്കെതിരായ പ്രതിരോധ വാക്സിൻ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിവർഷം നാല് ലക്ഷത്തോളം ജനങ്ങളാണ് ലോകത്ത് ഡെങ്കു ബാധിച്ച് മരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ. എന്നിട്ടും ഡെങ്കു വൈറസിനെതിരായ പ്രതിരോധ വാക്സിനും ഇതുവരെയും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഡെങ്കു വൈറസിനെ പ്രതിരോധിക്കുന്ന ഡെങ്ക് വാക്സിയ ചില രാജ്യങ്ങളിൽ മാത്രമാണ് ലഭിക്കുന്നത്. 9നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഇത് കുത്തിവെക്കുന്നത്. നേരത്തെ ഡെങ്കു സ്ഥിരീകരിച്ചവർക്ക് മാത്രേ വാക്സിൻ കൊടുക്കാവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. നേരത്തെ ഡെങ്കു സ്ഥിരീകരിച്ചിട്ടില്ലാത്തവർക്ക് വാക്സിൻ നൽകുന്നതോടെ രോഗം തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നാണ് മരുന്ന് വികസിപ്പിച്ചെടുത്ത സനോഫി പാസ്റ്ററിനെ ഉദ്ധരിച്ച് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പറയുന്നത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications