കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാൻ കഴിഞ്ഞേക്കില്ല: വൈറസ് വിദഗ്ധന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

Google Oneindia Malayalam News

ലണ്ടൻ: ലോകം കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോൾ ആശങ്കയുയർത്തി ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസ് വിദഗ്ധൻ. വൈറസിനെതിരായ വാക്സിൻ ഒരിക്കലും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് ഡോ. ഡേവിഡ് നബാറോ ചൂണ്ടിക്കാണിക്കുന്നത്. നബാറയെ ഉദ്ധരിച്ച് സിഎൻഎന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിലായി വാക്സിൻ വികസിച്ചിപ്പെടുക്കുന്നതായി വ്യാപകമായ പരീക്ഷണണങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്.

നാട്ടിലെത്താന്‍ പ്രവാസികള്‍ക്ക് ചെലവ് ഒരു ലക്ഷം രൂപ വരെ; സ്വന്തം വഹിക്കണമെന്ന് കേന്ദ്രംനാട്ടിലെത്താന്‍ പ്രവാസികള്‍ക്ക് ചെലവ് ഒരു ലക്ഷം രൂപ വരെ; സ്വന്തം വഹിക്കണമെന്ന് കേന്ദ്രം

വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾ നടന്നെങ്കിലും എച്ച്ഐവിക്കും ഡെങ്കു വൈറസിനുമെതിരായ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഇന്നുവരെയും സാധിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് നബാറോയുടെ പ്രസ്താവന. പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുണ്ടെങ്കിലും കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷ ഉറപ്പാക്കിയും പരിശോധന ശക്തമാക്കിയുമാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 download-1

ലോകത്ത് എച്ച്ഐവി റിപ്പോർട്ട് ചെയ്തിട്ട് പതിറ്റാണ്ടുകൾ തന്നെ പിന്നിട്ടിട്ടുണ്ട്. 3.2 കോടി ആളുകൾ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും എച്ച്ഐവിക്കെതിരായ പ്രതിരോധ വാക്സിൻ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിവർഷം നാല് ലക്ഷത്തോളം ജനങ്ങളാണ് ലോകത്ത് ഡെങ്കു ബാധിച്ച് മരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ. എന്നിട്ടും ഡെങ്കു വൈറസിനെതിരായ പ്രതിരോധ വാക്സിനും ഇതുവരെയും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.

Recommended Video

cmsvideo
ബാറ്റ് വുമൺ എന്ന ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, ആരാണിവർ? | Oneindia Malayalam

ഡെങ്കു വൈറസിനെ പ്രതിരോധിക്കുന്ന ഡെങ്ക് വാക്സിയ ചില രാജ്യങ്ങളിൽ മാത്രമാണ് ലഭിക്കുന്നത്. 9നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഇത് കുത്തിവെക്കുന്നത്. നേരത്തെ ഡെങ്കു സ്ഥിരീകരിച്ചവർക്ക് മാത്രേ വാക്സിൻ കൊടുക്കാവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. നേരത്തെ ഡെങ്കു സ്ഥിരീകരിച്ചിട്ടില്ലാത്തവർക്ക് വാക്സിൻ നൽകുന്നതോടെ രോഗം തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നാണ് മരുന്ന് വികസിപ്പിച്ചെടുത്ത സനോഫി പാസ്റ്ററിനെ ഉദ്ധരിച്ച് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പറയുന്നത്.

11,217 പ്രവാസികൾക്ക് സര്‍ക്കാര്‍ ചിലവിൽ നിരീക്ഷണം, സാമ്പത്തിക പ്രശ്നമുളളവരെ സഹായിക്കും!11,217 പ്രവാസികൾക്ക് സര്‍ക്കാര്‍ ചിലവിൽ നിരീക്ഷണം, സാമ്പത്തിക പ്രശ്നമുളളവരെ സഹായിക്കും!

 കൊറോണ വൈറസ് ആന്റിബോഡിയെ വേർതിരിച്ചു: കൊറോണ ചികിത്സയിൽ സുപ്രധാന വഴിത്തിരിവ്, വിവരങ്ങൾ.. കൊറോണ വൈറസ് ആന്റിബോഡിയെ വേർതിരിച്ചു: കൊറോണ ചികിത്സയിൽ സുപ്രധാന വഴിത്തിരിവ്, വിവരങ്ങൾ..

കേന്ദ്രത്തെ വെട്ടിലാക്കി പ്രശാന്ത് കിഷോര്‍; 'കൊറോണ പരിശോധന ഫലങ്ങള്‍ പരസ്യപ്പെടുത്തണം'കേന്ദ്രത്തെ വെട്ടിലാക്കി പ്രശാന്ത് കിഷോര്‍; 'കൊറോണ പരിശോധന ഫലങ്ങള്‍ പരസ്യപ്പെടുത്തണം'

യുഎസ്സിനെ കാത്തിരിക്കുന്നത് ദുരന്തം...ജൂണില്‍ അത് നടക്കും, എട്ടിരട്ടിയായി തിരിച്ചെത്തും, കൊറോണ ഭീതി!യുഎസ്സിനെ കാത്തിരിക്കുന്നത് ദുരന്തം...ജൂണില്‍ അത് നടക്കും, എട്ടിരട്ടിയായി തിരിച്ചെത്തും, കൊറോണ ഭീതി!

English summary
WHO coronavirus expert says There may no chance to get a Covid-19 vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X