കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം എബോള മുക്തമായി; പ്രഖ്യാപനം വ്യാഴാഴ്ച

  • By Anwar Sadath
Google Oneindia Malayalam News

ജെനീവ: അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിയ എബോള രോഗത്തില്‍ നിന്നും ലോകം മുക്തിനേടിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പശ്ചിമ ആഫ്രിക്കയില്‍ 2014ല്‍ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട മഹാവ്യാധി പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്നശേഷമാണ് കീഴടങ്ങിയത്.

ലോകം എബോള മുക്തമായതായി ലോകാരോഗ്യ സംഘടന വ്യാഴാഴ്ച പ്രഖ്യാപിക്കും. 42 ദിവസമായി ലൈബീരിയയില്‍ എബോള ബാധിതരെ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ലോകം എബോള വൈറസ് മുക്തമായതായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലൈബീരിയയില്‍ ആയിരുന്ന മഹാമാരി വ്യാപകമായി പടര്‍ന്നു പിടിച്ചത്.

ebola

രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം പടര്‍ന്നത് ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താന്‍ കഴിയാത്തതും രോഗത്തെ വിനാശകാരിയാക്കി. രണ്ടുകൊല്ലത്തിനകം രോഗം ബാധിച്ച 28,638 പേരില്‍ 11,315 പേര്‍ മരിച്ചെന്നാണ് ജനുവരി 6 വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലൈബീരിയ, സിയെറ ലിയോണി, ഗിനിയ എന്നീ രാജ്യങ്ങളെയാണ് മാരകമായി ബാധിച്ചത്. രോഗം ബാധിച്ചവരെ പ്രത്യേക മുറികളിലാക്കിയായിരുന്നു ചികിത്സ. ചികിത്സിക്കുന്നവര്‍ക്കും പരിചരിക്കുന്നവര്‍ക്കും പ്രത്യേക രീതിയിലുള്ള വസ്ത്രങ്ങളും മറ്റും നല്‍കി രോഗം പകരാതിരിക്കാന്‍ പരമാവധി ശ്രദ്ധചെലുത്തി. രോഗത്തെ എളുപ്പം കീഴടക്കാനായത് ലോകാരോഗ്യ സംഘടനയുടെ ശരിയായ രീതിയിലുള്ള ഇടപെടലാണ്.

English summary
WHO to Declare Ebola Outbreak Over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X