കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വുഹാനിലെ വെറ്റ് മാര്‍ക്കറ്റ് തന്നെ... ലോകാരോഗ്യ സംഘടന പറയുന്നു, കൊറോണയുടെ പ്രഭവകേന്ദ്രം!!

Google Oneindia Malayalam News

ജനീവ: കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയിലും വിള്ളലെന്ന് സൂചന. ചൈനയില്‍ നിന്ന് സ്വാഭാവികമായി ഉണ്ടായതാണ് കൊറോണയെന്നാണ് അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറയുന്നത്. എന്നാല്‍ സംഘടനയുടെ ആനിമല്‍ ഡിസീസ് വിദഗ്ദന്‍ പറയുന്നത് ചൈനയിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പടര്‍ന്ന് പിടിച്ചതെന്നാണ്. ലോകരാജ്യങ്ങള്‍ മുഴുവന്‍ ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടാനായി ചൈനക്കെതിരെ സമ്മര്‍ദം ചെലുത്തുകയാണ്. ഓസ്‌ട്രേലിയ ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടലും തേടിയിരുന്നു. ഇതിനിടെയാണ് ലോകാരോഗ്യ സംഘടന തന്നെ വെറ്റ് മാര്‍ക്കറ്റിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

1

ലോകാരോഗ്യ സംഘടനയുടെ ആനിമല്‍ ഡിസീസ് വിദഗ്ദന്‍ പീറ്റര്‍ ബെന്‍ എംബാറെക് കൃത്യമായ തെളിവുകളും ചൈനയ്‌ക്കെതിരെ നിരത്തുന്നുണ്ട്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ മൃഗങ്ങളെ ജീവനോടെ വില്‍ക്കുന്നുണ്ട്. ഇത് വളര്‍ത്താനും ഇറച്ചിക്കായും ഉപയോഗിക്കുന്നുണ്ട്. ഈ വെറ്റ് മാര്‍ക്കറ്റ് കൊറോണവൈറസ് വ്യാപനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് എംബാറെക് പറഞ്ഞു. എങ്ങനെയാണ് ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലെത്തിയതെന്നും, അത് മറ്റുള്ളവരിലേക്ക് പടര്‍ന്നതെന്നും കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും എംബാറെക് പറഞ്ഞു. ചൈന ഈ മാര്‍ക്കറ്റുകള്‍ ജനുവരിയില്‍ പൂട്ടിയിരുന്നു. പിന്നീട് ഇതെല്ലാം തുറന്നിരുന്നു.

അതേസമയം യുഎസ് ആരോപിക്കുന്നത് വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണവൈറസ് വെറ്റ് മാര്‍ക്കറ്റില്‍ എത്തിയതെന്നാണ്. എന്നാല്‍ ഇന്റലിജന്‍സ് അന്വേഷണത്തിലും ഇതിന് വേണ്ട തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. യുഎസ് ഇതുവരെ തെളിവുകള്‍ കൈമാറിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു. ചൈന ലോകത്തില്‍ നിന്ന് പല കാര്യങ്ങളും മറച്ചുവെച്ചെന്നാണ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചത്. എന്നാല്‍ ഇക്കാര്യം ഗെബ്രിയെസൂസ് തള്ളിയിരുന്നു. മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് ചൈന നടത്തിയതെന്നും ഗെബ്രിയെസൂസ് പറഞ്ഞിരുന്നു. സാധാരണ രീതിയില്‍ ഉണ്ടായതാണ് വൈറസെന്നും, അതിന്റെ ജനിതക ഘടന സൂചിപ്പിക്കുന്നത് അതാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

അതേസമയം വെറ്റ് മാര്‍ക്കറ്റുകള്‍ നിരവധി പേരുടെ ജീവനോപാധിയാണെന്ന് എംബാറെക് പറയുന്നു. അതുകൊണ്ട് അടച്ച് പൂട്ടേണ്ട കാര്യമില്ല. പക്ഷേ ഇവിടെയുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വെറ്റ് മാര്‍ക്കറ്റിലെ മൃഗങ്ങളില്‍ നിന്നാണോ, അതല്ലെങ്കില്‍ ഇവിടെയുള്ള വ്യാപാരികളില്‍ നിന്നാണോ വൈറസ് മാര്‍ക്കറ്റില്‍ എത്തിയതെന്ന് വ്യക്തമല്ല. ഇത്തരം ആളുകള്‍ നിരവധി എത്തുന്ന മാര്‍ക്കറ്റുകള്‍ വൃത്തിയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളെ പരമാവധി ദൂരത്ത് വെക്കണം. ഈ മാര്‍ക്കറ്റുകളില്‍ നിരവധി പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ വൈറസ് വന്ന വഴി കണ്ടെത്താനാവൂ എന്നും എംബാറെക് പറഞ്ഞു.

English summary
who expert says coronavirus comes from chinese wet market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X