കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെതിരെ ബില്‍ ഗേറ്റ്സ്; ഇത് അപകടകരമാണ്, മറ്റൊന്നിനേയും ആ സ്ഥാനത്തിന് പകരം വെക്കാനാവില്ല,

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള അമേരിക്കള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് രാജ്യാന്തര സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് തന്നെ രംഗത്ത് വന്നിരുന്നു.

കോറോണ വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം ഇത്തരം നടപടികള്‍ക്ക് ഉചിതമല്ലെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പ്രതികരിച്ചത്. കോവിഡ് മഹാമാരിക്കെതിരായ യുദ്ധത്തില്‍ വിജയിക്കാനുള്ള ലോകത്തിന്‍റെ ശ്രമങ്ങള്‍ നിര്‍ണ്ണായകമാണ്. അതിനാല്‍ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ബില്‍ ഗേറ്റ്സും ട്രംപിന്‍റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അപകടകരമായ നീക്കം

അപകടകരമായ നീക്കം

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തിവെക്കുമെന്നള്ള ട്രംപിന്‍റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് നടത്തുന്നത്. അപകടകരമായ നീക്കമാണ് ട്രംപിന്‍റേത്. കോവിഡിനെതിരെ പോരാടുന്ന ഈ ഘട്ടത്തിലാണ് ലോകാരോഗ്യ സംഘടനയെ ലോകത്തിന് ഏറ്റവുമധികം ആവശ്യമെന്നുമാണ് ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടത്.

പകരം വെക്കാനാവില്ല

പകരം വെക്കാനാവില്ല

'ആഗോള ആരോഗ്യ പ്രതിസന്ധിക്കിടെ ലോകാരോഗ്യ സംഘടനയക്കുള്ള ധനസഹായം നിര്‍ത്തിവെക്കുന്നത് അപകടകരമാണ്. കൊവിഡ്-19 വ്യാപനം കുറക്കുകയാണ് അവരുടെ ജോലി. ഈ പ്രവൃത്തി നിലച്ചാല്‍ മറ്റൊരു സംഘടനയ്ക്കും ഈ സ്ഥാനത്തേക്ക് പകരം വെക്കാനാവില്ല. ലോകത്തിന് ലോകാരോഗ്യ സംഘടനയെ എന്നത്തേക്കാളും ആവശ്യമാണിപ്പോള്‍'- ബില്‍ഗേറ്റ്സ് ട്വിറ്ററില്‍ കുറിച്ചു.

ചൈനയുടെ താല്‍പര്യങ്ങള്‍

ചൈനയുടെ താല്‍പര്യങ്ങള്‍

ലോകാരോഗ്യ സംഘടന ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആരോപണം ആവര്‍ത്തിച്ചു കൊണ്ടാണ് സംഘടനയ്ക്കുള്ള ധനസഹായം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ഉണ്ടാവുന്നത്.

തടഞ്ഞില്ല

തടഞ്ഞില്ല

ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. മഹാമാരി പടർന്നുപിടിച്ചപ്പോൾ യുഎസ് ഇത്രയും നാൾ നൽകിയിരുന്ന ‘ഔദാര്യം' സംഘടന വേണ്ട രീതിയിൽ ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
Donald Trump says peak has passed and US to reopen soon | Oneindia Malayalam
58 മില്യണ്‍

58 മില്യണ്‍

58 മില്യണ്‍ യുഎസ് ഡോളറാണ് സംഘടനയ്ക്ക് അമേരിക്ക ഒരോ വര്‍ഷവും നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്ക നല്‍കിയത് 400 ദശലക്ഷം ഡോളറാണ്. വൈറസിന്‍റെ വ്യാപനം സംബന്ധിച്ച വിവരം മറച്ച് വെക്കുകയും പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതില്‍ സംഘടനയുടെ പങ്ക് വിലയിരുത്തുന്നതില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 ചതിച്ചത് ചൈന തന്നെ?: വിവരം നേരത്തെ അറിഞ്ഞു, പക്ഷെ റിപ്പോര്‍ട്ട് മറച്ചു വെച്ചു ചതിച്ചത് ചൈന തന്നെ?: വിവരം നേരത്തെ അറിഞ്ഞു, പക്ഷെ റിപ്പോര്‍ട്ട് മറച്ചു വെച്ചു

 വിമാനം വേണം; പ്രവാസികളുടെ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം വിമാനം വേണം; പ്രവാസികളുടെ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം

English summary
WHO Fund Cuts; Bill Gates against donald trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X