കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വിശ്വാസം തെറ്റെന്ന് ലോകാരോഗ്യ സംഘടന: കൊവിഡ് ഭേദമായവർക്ക് രോഗം വീണ്ടും വരില്ലെന്നതിന് തെളിവില്ല

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ വൈറസ് ഭേദമായവരുടെ ശരീരത്തിൽ വീണ്ടും വൈറസ് ബാധയുണ്ടാവുന്നത് പ്രതിരോധ ശേഷി തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. രോഗം ബാധിച്ച വിവിഘ രാജ്യങ്ങൾ കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായവരിൽ നിന്നുള്ള ആന്റിബോഡി വേർതിരിച്ച് രോഗികളെ ചികിത്സിക്കാൻ ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുതിർന്ന എപ്പിഡെമിയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്.

21 നാവിക സേനാ ഉദ്യോഗസ്ഥർക്ക് കൊവിഡ്: ഐഎൻഎസ് അങ്ക്രെ അടച്ചിട്ടു, കൂടുതൽ പേർക്ക് വൈറസ് ബാധ!!
ചൈനയിൽ നിന്ന് 16 മില്യൺ ഡോളറിന്റെ ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകൾ ബ്രിട്ടൻ വാങ്ങിയിരുന്നു. എന്നാൽ ഇവയൊന്നും കൃത്യമായ ഫലങ്ങൾ കാണിക്കുന്നില്ലെന്നാണ് ബ്രിട്ടൻ സാക്ഷ്യപ്പെടുത്തുന്നത്. ഇതോടെ ടെസ്റ്റിംഗ് കിറ്റുകൾക്കായി നൽകിയ പണം തിരികെ ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ.

 തെളിവുകളില്ല

തെളിവുകളില്ല


ഒരിക്കൽ കൊറോണ വൈറസ് ബാധിച്ചവർക്ക് പിന്നീട് രോഗം വരില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലോകാരാഗ്യ സംഘടനയിലെ എപ്പിഡെമിയോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കൊറോണ വൈറസ് ബാധക്കെതിരെ ശരീരത്തിൽ സ്വഭാവിക പ്രതിരോധം ഉടലെടുക്കുന്നുണ്ടോ എന്ന് അറിയുന്നതിനായുള്ള സൈറോളജി പരിശോധനകൾക്കാണ് ലോകരാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയുടെ തോത് മനസ്സിലാക്കുന്നതിനാണ് പ്രധാനമായും പരിശോധന നടത്തുന്നത്.

 രോഗം വീണ്ടും വന്നേക്കാം

രോഗം വീണ്ടും വന്നേക്കാം

എന്നാൽ ലോകത്ത് അടുത്ത കാലത്ത് നടന്ന പരിശോധനകളിലൊന്നും കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായവരിൽ വീണ്ടും രോഗം വരില്ലെന്ന് തെളിവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റായ ഡോ. മരിയ വാൻ കെർഖോവ് ചൂണ്ടിക്കാണിക്കുന്നത്. ഇവരുടെ ശരീരത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി ആർജ്ജിച്ചെടുക്കാൻ കഴിയുമെന്നതിനും ചൂണ്ടിക്കാണിക്കാവുന്ന തെളിവുകൾ ഒന്നുമില്ല.

 എന്താണ് സെറോളജി പരിശോധന

എന്താണ് സെറോളജി പരിശോധന

ബ്രിട്ടീഷ് സർക്കാർ 3.5 മില്യൺ സെറോളജി ടെസ്റ്റുകളാണ് വാങ്ങിയിട്ടുള്ളത്. രക്തത്തിലെ ആന്റിബോഡിയുടെ അളവ് അറിയുന്നതിനുള്ള പരിശോധനയാണ് സെറോജി ടെസ്റ്റ്. എന്നാൽ ശരീരത്തിലെ ആന്റിബോഡികളുടെ സാന്നിധ്യം രോഗം ബാധിച്ചിരുന്ന വ്യക്തി കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി നേടിയെന്ന് അർത്ഥമില്ലെന്നും ഡോ മരിയ വാൻ കെർഖോവ് ചൂണ്ടിക്കാണിക്കുന്നു. സാധാരണ ഗതിയിൽ ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ അളവുകോലായാണ് ആന്റിബോഡികളെ കണക്കാക്കുന്നത്. എച്ച്ഐവി വൈറസിനെതിരെ പൊരുതുന്നതിന് രോഗിയുടെ ശരീരത്തിലെ ആന്റിബോഡിയുടെ അളവ് കണക്കാക്കുന്നതിനുള്ളതിന് സമാനമായ വിവിധ പരിശോധനകളും ഇതിനായി പലരാജ്യങ്ങളും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പലതരത്തിലുള്ള പരിശോധനകൾ വികസിപ്പിച്ചെടുത്തു എന്നുള്ളത് നല്ല കാര്യമാണെന്നും ജെനീവയിൽ ഒരു വാർത്താ സമ്മേളനത്തിനിടെ ഡോക്ടർ മരിയ വാൻ കെർഖോവ് പറഞ്ഞു.

Recommended Video

cmsvideo
ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam
 രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്

രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്


ശരീരത്തിലെ ആന്റിബോഡിയുടെ സാന്നിധ്യം വെച്ച് കൊറോണ വൈറസ് ബാധിച്ച ഒരാൾക്ക് പിന്നീട് രോഗം വരില്ലെന്ന് ഉറപ്പ് പറയാനാവില്ലെന്നാണ് എപ്പിഡെമിയോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇക്കാര്യം ശരിയാണെന്ന് സാധൂകരിക്കേണ്ടതുണ്ടെന്നാണ് വാൻ ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ച് ഗുരുതര ധാർമിക പ്രശ്നങ്ങളുണ്ടെന്നാണ് അവരുടെ സഹപ്രവർത്തകനായ ഡോ. മൈക്കിൾ റയാൻ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം സമീപനത്തിന്റെ ധാർമിക പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം പരഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സെറോ പോസിറ്റീവ് ആണെന്ന് കരുതുന്ന ഒരാൾ ഒരു ഘട്ടത്തിൽ സംരക്ഷിക്കപ്പെട്ടേക്കാം എന്നാൽ ഈ ഘട്ടം കഴിഞ്ഞാൽ രോഗബാധിതനായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പൊതുജനാരോഗ്യത്തിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് വാരാന്ത്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

English summary
WHO gave warning on 'no evidence' Covid 19 survivors have immunity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X