കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ മുള്‍മുനയിലാക്കിയ കൊറോണ വൈറസ് പ്രഭവകേന്ദ്രം എവിടെ; വുഹാനിലെ ലാബില്‍ ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

വുഹാന്‍: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകര്‍ ചൈനയുടെ കേന്ദ്ര നഗരമായ വുഹാനിലെ ഒരു വൈറസ് ഗവേഷണ ലബോറട്ടറി സന്ദര്‍ശിച്ചു. ലോകത്തെ മുഴുവന്‍ ഭീതിയിലാക്കിയ കൊവിഡ് വൈറസ് ഉത്ഭവവുമായി ബന്ധപ്പെട്ട് മനസിലാക്കുന്നതിന് അവിടത്തെ പ്രമുഖ വൈററോളജിസ്റ്റുമായി സംഘം കൂടിക്കാഴ്ച നടത്തി.

china

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പുറത്തുവന്നതാണന്ന ചില ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന വുഹാനിലേക്കെത്തിയത്. കനത്ത സുരക്ഷയുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വിദഗ്ധര്‍ ഏകദേശം 3-1 / 2 മണിക്കൂര്‍ ചെലവഴിച്ചു.

ഇന്ത്യയുടെ ഐക്യം തകർക്കാനാവില്ലെന്ന് അമിത് ഷാ, ആഗോള തലത്തിൽ ഇന്ത്യ അപമാനിക്കപ്പെട്ടുവെന്ന് രാഹുൽഇന്ത്യയുടെ ഐക്യം തകർക്കാനാവില്ലെന്ന് അമിത് ഷാ, ആഗോള തലത്തിൽ ഇന്ത്യ അപമാനിക്കപ്പെട്ടുവെന്ന് രാഹുൽ

ഗവേഷണ കേന്ദ്രത്തിലെ പ്രധാന പദവിതകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും നേരില്‍ കാണാനും നിര്‍ണായക വിവരങ്ങള്‍ ചോദിച്ചറിയാനും ഉദ്ദേശിക്കുന്നെന്ന് സംഘാത്തിലെ ഒരു സുവേളജിസ്റ്റ് അറിയിച്ചിരുന്നു. വന്‍ സുരക്ഷ സന്നാഹത്തിലാണ് സംഘം വുഹാനിലെ ലാബില്‍ എത്തിയത്.

 രണ്ട് ടേം നിബന്ധന കർശനമോ? മത്സരരംഗത്ത് നിന്ന് മാറി നിൽക്കുക അഞ്ച് മന്ത്രിമാരുൾപ്പെടെ 22 പേർ രണ്ട് ടേം നിബന്ധന കർശനമോ? മത്സരരംഗത്ത് നിന്ന് മാറി നിൽക്കുക അഞ്ച് മന്ത്രിമാരുൾപ്പെടെ 22 പേർ

ചൈനയിലെ ഏറ്റവും മികച്ച വൈറസ് ഇന്‍സ്റ്റി്യൂട്ടുകളിലൊന്നാണ് ഈ ലാബ്. സാര്‍സ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 2003ലാണ് ഈ ലാബ് ചൈനയില്‍ സ്ഥാപിച്ചത്. വവ്വാലുകളിലെ ബാറ്റ് കൊറോണ വൈറസുകളെ കുറിച്ചുള്ള ജനിതക വിവരങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് അടിസ്ഥാനമാക്കിയാണ് 2019ല്‍ കൊറോണ വൈറസ് ഉദ്ഭവിച്ചത് വുഹാനില്‍ നിന്നാണെന്ന പ്രചരണം നടന്നത്. യുഎസ് ഉള്‍പ്പടെയുള്ള മിക്ക രാജ്യങ്ങളും ചൈനയ്‌ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും ചൈന നിഷേധിക്കുകയായിരുന്നു.

കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാല്‍ 2000 രൂപ പിഴ; പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാല്‍ 2000 രൂപ പിഴ; പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്

ഇറക്കുമതി ചെയ്ത ശീതീകരിച്ച സമുദ്ര വിഭവങ്ങളിലൂടെ വൈറസ് രാജ്യത്ത് എത്തിയെന്നാണ് ചൈന ഇപ്പോഴും വാദിക്കുന്നത്. എന്നാല്‍ എല്ലാ രാജ്യാന്തര ഏജന്‍സികളും ശാസ്ത്രജ്ഞരും ഈ വാദം തള്ളുകയായിരുന്നു.

'ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നു, ഇനി അധികമൊന്നും ചെയ്യാനില്ല'; നോവുന്ന കുറിപ്പുമായി നന്ദു മഹാദേവ'ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നു, ഇനി അധികമൊന്നും ചെയ്യാനില്ല'; നോവുന്ന കുറിപ്പുമായി നന്ദു മഹാദേവ

Recommended Video

cmsvideo
Chinese scientists now say India is origin of coronavirus | Oneindia Malayalam

'റഹീം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തറപറ്റും'; കളമശേരി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്? നിർണായക നീക്കം'റഹീം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തറപറ്റും'; കളമശേരി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്? നിർണായക നീക്കം

English summary
WHO has visited a research center in Wuhan suspected of being the source of the coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X