Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോണ്ടിന്റെ M...അവരുടെ C.... നൂറ്റാണ്ടിനിപ്പുറം MI6ന് വനിതാമേധാവി

1995 മുതൽ 2012 വരെ ജെയിംസ് ബോണ്ടിന്റെ ബോസ് M ഒരു വനിത ആയിരുന്നു. പിയേഴ്സ് ബ്രോസ്നനെയും ഡാനിയേൽ ക്രെയ്ഗിനെയും നിലക്ക് നിർത്താനും ഉപദേശിക്കാനും എത്തിയത് ജൂഡി ഡെഞ്ച്. കഥാപാത്രത്തിന് മാതൃകയായത് ഒരു റിയൽ ലൈഫ് ലേഡി സീക്രട്ട് ചീഫ് തന്നെ. ബ്രിട്ടന്റെ ആഭ്യന്തര രഹസ്യാന്വേഷണവിഭാഗമായ MI5ന്റെ ആദ്യ വനിതാ മേധാവിയായ സ്റ്റെല്ല റിമിങ്ടൺ. 1992മുതൽ നാല് വർഷം സ്റ്റെല്ല ആയിരുന്നു MI5 മേധാവി. പിന്നെയും MI5ന് വനിതാമേധാവി വന്നിട്ടുണ്ട്. എലിസ മാനിങ്ഹാം ബുള്ള‌‍ർ. 2002മുതൽ 2007വരെ. അപ്പോഴൊക്കെയും MI6നെ നയിക്കാൻ വനിത സിനിമയിൽ മാത്രമായിരുന്നു. ഇപ്പോഴിതാ നൂറ്റാണ്ടിനിപ്പുറം കൃത്യമായി പറഞ്ഞാൽ 116വർഷം ചരിത്രമുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് ആദ്യമായി വനിതാ മേധാവി. ബ്ലെയ്‌സ് മെട്രെവെലി .

mi6-600

നിലവിൽ MI6ലെ സാങ്കേതികവിദ്യാ വകുപ്പിന്റെ മേധാവിയാണ് 47 വയസ്സുള്ള ബ്ലെയ്സ്. Qഎന്ന രഹസ്യകോഡ് ഉപയോഗിക്കുന്ന പദവിയിൽ നിന്ന് ബ്ലെയ്സ് C എന്ന രഹസ്യനാമത്തിൽ എത്തിയിരിക്കുന്നു. ഇടക്ക് കുറച്ചുകാലം Kയുമായിട്ടുണ്ട് ബ്ലെയ്സ് . MI5ലെ സർവീസ് കാലത്ത്. പുതിയ പദവിയിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടിയോടാണ് ബ്ലെയ്സ് റിപ്പോർട്ട് ചെയ്യേണ്ടത്. C എന്നാൽ ചീഫ് എന്നതിന്റെ ചുരുക്കെഴുത്താണ് എന്ന് ധാരാളം പേർ വിചാരിക്കും. പക്ഷേ അതല്ല. അതിന് പിന്നിൽ ഒരു കഥയുമുണ്ട്.

ആദ്യകാല ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ പേര് സീക്രട്ട് സർവീസ് ബ്യൂറോ എന്നായിരുന്നു. അതിനെ നയിക്കാൻ എത്തിയത് ക്യാപ്റ്റൻ മാൻസ്ഫീൽഡ് കമ്മിങ് എന്ന നാവികസേന ഉദ്യോഗസ്ഥനും. അദ്ദേഹം എല്ലാ ഔദ്യോഗിക രേഖകളിലും ഒപ്പിട്ടിരുന്നത് സി എന്നായിരുന്നു. അതും പച്ചമഷിയിൽ. 1900കളുടെ തുടക്കത്തിലായിരുന്നു ഇത് രണ്ടും. പക്ഷേ നൂറ്റാണ്ടിനിപ്പുറവും ആ ശീലം തുടരുന്നു. മേധാവി സി എന്നറിയപ്പെടും. പച്ചമഷിയിൽ ഒപ്പിടും. (പ്രധാന ബ്രിട്ടീഷ് സർക്കാർ ഓഫീസുകളെല്ലാം പ്രവർത്തിക്കുന്ന വൈറ്റ് ഹാളിൽ വേറെ ആർക്കുമില്ലത്രേ ഈ പച്ചമഷി കൊണ്ടുള്ള ഒപ്പിടൽ!)

Mന് ഏജന്റുമാരോട് പറയാൻ പറ്റുന്ന പോലെ, പോയി തീർത്തിട്ട് വാ എന്ന് C ക്ക് പറ്റില്ല. ബോണ്ടിനുള്ള ലൈസൻസ് ടു കിൽ, ഇല്ല എന്നർത്ഥം. സിയുടെ ബോസ് വിദേശകാര്യസെക്രട്ടറിക്കാണ് അതു പറയാൻ പറ്റുക. അതും അത്ര എളുമപ്പല്ല. കർക്കശമായ വ്യവസ്ഥകളാണ് അതിനും നിയമംപറയുന്നത്. അതിന് കാരണം, ശത്രു രാജ്യങ്ങളിൽ എന്ത് നടക്കുന്നു, എന്താണ് സാധ്യത, എന്തൊക്കെ കരുതണം ഇത്യാദി കാര്യങ്ങളിൽ വിവരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് MI6ന്റെ പ്രധാന ജോലി എന്നതാണ്. സാങ്കേതികത്തികവിൽ ഒരടി എപ്പോഴും മുന്നിൽ നടക്കുകയും വേണം. എന്നാലെ തീവ്രവാദസംഘടനകളുടെ നീക്കങ്ങളിൽ വിവരങ്ങൾ സംഘടിപ്പിക്കാൻ കഴിയൂ, മുൻകരുതലിന് ജാഗ്രതാനിർദേശം നൽകാൻ കഴിയൂ.

1909ൽ സ്ഥാപിതമായ സീക്രട്ട് ഇന്റലിജൻസ് സർവീസ് അഥവാ MI6 ബ്രിട്ടനിലെ വിദേശ ഇന്റലിജൻസ് ഏജൻസിയാണ്. MI5 ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയും. ഇതിനൊപ്പം ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഹെ‍ഡ്ക്വാർട്ടേഴ്സ് അഥവാ GCHQ കൂടി ചേരുന്നതാണ് ബ്രിട്ടന്റെ പ്രധാന ഇന്റലിജൻസ് സംവിധാനം. പേര് സൂചിപ്പിക്കുന്നതു പോലെ സിഗ്നലുകൾ വിലയിരുത്തി സ‌ർക്കാരിനും സേനക്കും വിവരങ്ങളും ഇന്റലിജൻസും കൈമാറുകയാണ് ജോലി. MI5 നാട്ടിലെ കാര്യങ്ങൾ നോക്കും. MI6 നാടിന് പുറത്തെ കാര്യങ്ങൾ നോക്കുകയും ദേശസുരക്ഷ ഉറപ്പാക്കുകയും ചെയ്യും. അതായത് അമേരിക്കയിലെ FBI ആണ് MI5, CIAആണ് MI6. 1999ൽ ആണ് സീക്രട്ട് ഇന്റലിജൻസ് സർവീസിൽ ബ്ലെയ്സ് ചേരുന്നത്. പശ്ചിമേഷ്യയിലും യൂറോപ്പിലും പരന്ന് കിടക്കുന്ന സർവീസും വൈഭവവും. ഇപ്പോൾ ആ വിഭാഗത്തിന്റെ പതിനെട്ടാമത് ചീഫായിരിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമെർ പറഞ്ഞ പോലെ,നമ്മുടെ ഇന്റലിജൻസ് സർവീസ് ഇത്രമേൽ പ്രധാനമായിരിക്കുന്ന സമയമില്ല, ചരിത്രനിമിഷത്തിലാണ് ബ്ലെയ്സിന്റെ ചരിത്രമായ പദവിയേൽക്കൽ. യുദ്ധഭീതി പരന്നിരിക്കെ, സൈബർ ലോകത്തെ സാധ്യതകൾ തീവ്രവാദികൾ പരമാവധി ഉപയോഗിക്കുന്നതിനിടെ.

വാൽക്കഷ്ണം

ജൂഡി ഡെഞ്ച് ഏഴ് സിനിമയിലാണ് M ആയത്. ഗോൾഡൻ ഐ (1995) , ടുമാറോ നെവർ ഡൈസ്, ദ വേൾഡ് ഈസ് നോട്ട് ഇനഫ്, ഡൈ അനദർ ഡേ, കാസിനോ റോയൽ, ക്വാണ്ടം ഓഫ് സൊളേസ്, സ്കൈഫാൾ..2015ൽ ഇറങ്ങിയ സ്പെക്ട്രയിൽ അതിഥിവേഷവും. നോ ടൈം ടു ഡൈയിൽ ചുമരിലെ ചിത്രമായും ജൂഡി ഡെഞ്ച് ബോണ്ടിന്റെ പ്രിയ M ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+