Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് വർഷത്തിന് ശേഷം അമേരിക്കയ്ക്ക് ഇന്ത്യയില്‍ അംബാസിഡർ: വരുന്നത് എറിക് ഗാർസെറ്റി

2013 മുതല്‍ 2022 വരെ ലോസ് ആഞ്ജലസിന്‍റെ 42ാം മേയറായിരുന്നു എറിക്. ജോ ബൈഡന്റെ അടുത്ത അനുയായി കൂടിയാണ് അദ്ദേഹം

garcet

ദില്ലി: പ്രസിഡന്റ് ജോ ബൈഡന്റെ അടുത്ത അനുയായിയ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിച്ചു. അമേരിക്കാന്‍ സെനറ്റാണ് എറിക് ഗാർസെറ്റിയെ നാമനിർദ്ദേശം ചെയ്തത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുപ്രധാന നയതന്ത്ര സ്ഥാനത്തേക്കുള്ള എറിക് ഗാർസെറ്റിയുടെ നിയമനം. 42 നെതിരെ 52 വോട്ടുകളുടെ പിന്തുണയോടെയാണ് മുൻ ലോസ് ഏഞ്ചൽസ് മേയറുടെ നാമനിർദ്ദേശത്തെ സെനറ്റ് പിന്തുണച്ചത്. രണ്ട് വർഷമായി ഗാർസെറ്റിയുടെ നിയമനം സെനറ്റിന്റെ പരിഗണനയിലായിരുന്നു.

സെനറ്റിന്റെ തീരുമാനം ജോ ബൈഡന്റെ അഭിമാനകരമായ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് അദ്ദേഹത്തെ വിജയിപ്പിക്കാൻ വേണ്ടത്ര പിന്തുണയില്ലാത്തതിനാൽ ഗാർസെറ്റിയുടെ നാമനിർദ്ദേശം കഴിഞ്ഞ കോൺഗ്രസിന്റെ സമയത്ത് വോട്ടിനായി സെനറ്റ് ഫ്ലോറിലേക്ക് കൊണ്ടുവന്നിരുന്നില്ല. മേയർ ആയിരുന്ന കാലത്ത് തന്റെ ഓഫീസിലെ ജീവനക്കാർക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളിൽ ഗാർസെറ്റി അച്ചടക്ക നടപടികൾ സ്വീകരിക്കാതിരുന്നതിനെ തുടർന്ന് വലിയ വിമർശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ericgarcetti

2021ലായിരുന്നു എറിക്കിന് ആദ്യ നോമിനേഷന്‍ നല്‍കിയത്. എന്നാല്‍ ഇതിന് അംഗീകാരം ലഭിക്കാതെ വന്നതിന് പിന്നാലെ ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു. നാവിക സേന ഉദ്യോഗസ്ഥനായിരുന്ന എറിക് പ്രമുഖനായ അധ്യാപകന്‍ കൂടിയായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 2013 മുതല്‍ 2022 വരെ ലോസ് ആഞ്ജലസിന്‍റെ 42ാം മേയറായിരുന്നു എറിക്. ഈ സമയത്താണ് സുഹൃത്തും ഉപദേശകനുമായ റിക് ജേക്കബിനെതിരെ ലൈംഗിക പീഡന പരാതി ഉയരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ നിരുത്തരവാദപരമായ നിലപായിരുന്നു എറിക് സ്വീകരിച്ചത്. നിയമനം വൈകിയതോടെ 2021 മുതല്‍ ദില്ലിയില്‍ അമേരിക്കയ്ക്ക് അംബാസിഡര്‍ ഉണ്ടായിരുന്നില്ല.

52 കാരനായ അദ്ദേഹം സാൻ ഫെർണാണ്ടോ താഴ്‌വരയിലാണ് വളർന്നതെന്നും കൊളംബിയ സർവകലാശാലയിൽ നിന്ന് ബിഎയും എംഎയും നേടിയിട്ടുണ്ടെന്നുമാണ് ഗാർസെറ്റിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. ഓക്‌സ്‌ഫോർഡിലും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലും റോഡ്‌സ് സ്‌കോളറായി പഠിച്ച അദ്ദേഹം ഓക്‌സിഡന്റൽ കോളേജിലും യു എസ് സി യിലും പഠിപ്പിച്ചു. 12 വർഷമായി യുഎസ് നേവി റിസർവിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം "ഒരു ജാസ് പിയാനിസ്റ്റും ഫോട്ടോഗ്രാഫറുമാണ്" എന്നും വെബ്സൈറ്റ് പറയുന്നു.

2013-ൽ ലോസ് ഏഞ്ചൽസിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 100 വർഷത്തിനിടെ നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു അദ്ദേഹം. ആ കസേരയിലെത്തുന്ന ആദ്യത്തെ ജൂത വ്യക്തിയായി എറിക്. അതിനുമുമ്പ്, അദ്ദേഹം 2006 മുതൽ 2012 വരെ ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിന്റെ പ്രസിഡന്റായും അതിനുമുമ്പ് 13-ആം ഡിസ്ട്രിക്റ്റിന്റെ കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചു.

Vastu Tips: സൂര്യന്‍ അസ്തമിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാനേ പാടില്ല, ചെയ്താല്‍...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+