ശ്രീലങ്കയുടെ 16ാ മത് പ്രധാനമന്ത്രി, മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി; ആരാണ് ഹരിണി അമരസൂര്യ?
ശ്രീലങ്കയുടെ 16ാ മത് പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയുടെ സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ഈ അഭിമാനകരമായ സ്ഥാനം ഏറ്റെടുക്കുന്ന മൂന്നാമത്തെ വനിതയാണ് ഹരിണി. നീതിന്യായ വിദ്യാഭ്യാസം, തൊഴിൽ, ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, നിക്ഷേപം ന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളുടെ മേൽനോട്ടം വഹിക്കുന്ന വിശാലമായ ഉത്തരവോടെയാണ് ഹരിണി അമരസൂര്യ ഈ സ്ഥാനത്തേക്ക് വരുന്നത്. 1994 ൽ അന്തരിച്ച സിരിമാവോ ബണ്ഡാരനായകെ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി.
ജെ വി പി - എൻ പി പി സംഖ്യത്തിലെ പ്രമുഖ മുഖങ്ങളിൽ ഒരാളാണ് ഹരിണി. പ്രസിഡന്റ് അനുര കുമാര ദിസവായകെയാണ് ഹരിണിയെ തിരഞ്ഞെടുത്തത്. ഹരിണി എഡിൻബർഗ് സർവകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. ഒരു പ്ലാന്ററിന്റെ ഇളയ മകൾ ആയ ഹരിണി ശ്രീലങ്കയുടെ തെക്കൻ ഭാഗത്താണ് വളർന്ന്. പിന്നീട് സർക്കാർ തേയിലത്തോട്ടങ്ങൾ ഏറ്റെടുത്തപ്പോൾ കൊളംബിയിലേക്കാ മാറി. ഹരിണി അവിടെയുള്ള ഒരു സ്വകാര്യ സ്കൂളിൽ പോയി.

2011 ൽ രാജപക്സെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഹരിണി സഹപ്രവർത്തകർക്കൊപ്പം സർക്കാരിനെതിരെ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. തുടർന്ന് 2015 ൽ മൈതിർപാല സിരിസേന സർക്കാർ അധികാരത്തിൽ വന്നപ്പോൾ അവർ ജെ വി പിയിലേക്ക് തിരിഞ്ഞുയ
പ്രധാനമന്ത്രിയായി ഹരിനി അധികാരമേറ്റതോടെ, ശ്രീലങ്കൻ ഗവൺമെൻ്റ് ഒരു പുതിയ അധ്യായം ആരംഭിക്കും.
ഹരിണിക്കൊപ്പം എൻ പി പി പാർലമെന്റ് അംഗങ്ങളായ ലക്ഷമൺ നിപുനറാച്ചി, വിജിത ഹെറാത്ത് എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റ് പിരിച്ച് വിടുന്നതോടെ ഹരിണ്, വിജിത, ലക്ഷ്മൺ എന്നിവർ ഇടക്കാല മന്ത്രി സഭയിൽ മന്ത്രിമാരാകും പെട്ടെന്ന് പാർലമെന്റ് തന്നെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തുടർന്ന് ഒരു സമ്പൂർണ മന്ത്രിസഭ ചുമതലയേൽക്കും. നവംബർ അവസാനത്തിന് മുൻപ് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications