Get Updates
Get notified of breaking news, exclusive insights, and must-see stories!

ചട്ടങ്ങള്‍ വഴിമാറി, മോദിയുടെ കാല്‍തൊട്ടു വന്ദിച്ചു... ആരാണ് ജെയിംസ് മറാപെ, അറിയേണ്ടതെല്ലാം

ഞായറാഴ്ച പുറത്തുവന്ന പ്രധാന വാര്‍ത്തകളിലൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനമായിരുന്നു. ഇന്തോ പസഫിക് രാജ്യമായ പാപുവ ന്യൂ ഗിനിയയില്‍ നരേന്ദ്ര മോദി സന്ദര്‍ശിച്ച ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു. ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജെയിംസ് മറാപെ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വേളയില്‍ കാല്‍തൊട്ടു വന്ദിക്കുന്ന ചിത്രമാണ് വൈറലായത്.

വിദേശ നേതാവിനെ സ്വീകരിക്കുന്ന വേളയില്‍ കൈ പിടിക്കുകയും ആലിംഗനം ചെയ്യുകയുമൊക്കെയാണ് പതിവ്. ശേഷം പൂക്കള്‍ കൈമാറി ആദിത്യമര്യാദ കാണിക്കുകയും രാജ്യത്തെ പ്രധാനികളെ പരിചയപ്പെടുത്തുകയും ചെയ്യും. സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരുന്നു പാപുവ ന്യൂ ഗിനിയയില്‍ നരേന്ദ്ര മോദിക്ക് ലഭിച്ച സ്വീകരണം. കാല്‍തൊട്ടു വന്ദിച്ചു എന്നത് മാത്രമല്ല കാര്യം.

modi

സാധാരണ സൂര്യാസ്തമയത്തിന് ശേഷം വിദേശ നേതാവിനെ സ്വീകരിക്കുന്ന രീതി പപുവ ന്യൂ ഗിനിയയിലില്ല. എന്നാല്‍ നരേന്ദ്ര മോദിയുടെ കാര്യത്തില്‍ ആ ചട്ടം അവര്‍ മാറ്റിവച്ചു. ശേഷമാണ് പ്രധാനമന്ത്രി ജെയിംസ് മറാപെ മോദിയുടെ കാല്‍ തൊട്ടു വന്ദിച്ചത്. ഈ വേളയില്‍ മോദി വേഗത്തില്‍ ഇടപെട്ട് അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുകയായിരുന്നു.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായിട്ടാണ് പാപുവ ന്യൂ ഗിനിയ സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയും മോദിയുടെ യാത്രയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാ ചട്ടങ്ങളും മാറ്റിവച്ച് സ്വീകരണം ഒരുക്കാന്‍ ഈ രാജ്യം തയ്യാറായത്. മോദിയുടെ സന്ദര്‍ശനം വലിയ ആഘോഷമാക്കി പാപുവ ന്യൂ ഗിനിയ. വിമാനത്താവളത്തിന് പുറത്ത് നാടന്‍ പാട്ടുകളും നൃത്തങ്ങളുമെല്ലാം അരങ്ങേറി.

ആരാണ് ജെയിംസ് മറാപെ എന്നറിയുമോ?

ഇന്ത്യയും പപുവ ന്യൂ ഗിനിയയും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. മോദിയുടെ കാല്‍തൊട്ടു വന്ദിക്കുന്ന ചിത്രം പുറത്തുവന്ന പിന്നാലെ ജെയിംസ് മറാപെ ആരാണ് എന്ന് ഗൂഗിളില്‍ തിരയുന്നവര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ എളിമയെ പുകഴ്ത്തുന്നവരും കുറവല്ല. 2019 മുതല്‍ പപുവ ന്യു ഗിനിയയിലെ പ്രധാനമന്ത്രിയാണ് ജെയിംസ് മറാപെ.

പാംഗു പതി എന്ന രാഷ്ട്രീയ പാര്‍ട്ടി അംഗമാണ് മറാപെ. രാജ്യത്തിന്റെ എട്ടാമത്തെ പ്രധാനമന്ത്രിയാണ്. മുന്‍ സര്‍ക്കാരുകളില്‍ മറ്റുചില സുപ്രധാന പദവികള്‍ അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം. സൂര്യാസ്തമയ ശേഷം വിദേശ പ്രതിനിധികളെ സ്വീകരിക്കുന്ന രീതി പപുവ ന്യൂ ഗിനിയക്കില്ല. എന്നാല്‍ മോദി എത്തുന്നു എന്നറിഞ്ഞതോടെ ചട്ടം മാറ്റാന്‍ ജെയിംസ് മറാപെ നിര്‍ദേശിക്കുകയായിരുന്നു.

1993ല്‍ പാപുവ ന്യൂ ഗിനിയ സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടിയ മറാപെ, പരിസ്ഥിതി ശാസത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തു. എംബിഎ ബിരുദവും നേടി. പൊതുമരാമത്ത്, ഗതാഗത വകുപ്പുകളുടെ പാര്‍ലമെന്ററി സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ പാര്‍ലമെന്റിന്റെ സുപ്രധാന കമ്മിറ്റികളിലും അംഗമായി.

നേരത്തെ അദ്ദേഹം പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. 2019ലാണ് രാജിവച്ചത്. ശേഷം പാംഗു പതി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2020ല്‍ മറാപെയുടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നിരുന്നു എങ്കിലും പരാജയപ്പെട്ടുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ശതമാനത്തിലധികം ക്രൈസ്തവര്‍ താമസിക്കുന്ന രാജ്യമാണ് പാപുവ ന്യൂ ഗിനിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+