കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വാക്സിൻ: ആദ്യ പരീക്ഷണം അമേരിക്കൻ വനിതയിൽ, ആരാണ് ജെന്നിഫർ ഹാലർ!!

Google Oneindia Malayalam News

വാഷിംഗ്ടൺ: ലോകത്ത് നാശം വിതയ്ക്കുന്ന കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമായി. കൊറോണക്കെതിരെ വികസിപ്പിച്ച വാക്സിന്റെ മനുഷ്യനിലെ പരീക്ഷണം അമേരിക്കയിലാണ് ആരംഭിച്ചിട്ടുള്ളത്. യുഎസ് വളണ്ടിയറിനാണ് ഗവേഷകർ വാക്സിന്റെ ആദ്യ കുത്തിവെപ്പ് നൽകിയിട്ടുള്ളത്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് 145 ലധികം രാജ്യങ്ങളെ ബാധിച്ച പകർച്ചാവ്യാധിയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വൈറസ് വേനൽക്കാലം അതിജീവിച്ച് ശൈത്യകാലത്ത് തിരിച്ചെത്തും? ഗവേഷകരുടെ മുന്നറിയിപ്പ് ഇങ്ങനെവൈറസ് വേനൽക്കാലം അതിജീവിച്ച് ശൈത്യകാലത്ത് തിരിച്ചെത്തും? ഗവേഷകരുടെ മുന്നറിയിപ്പ് ഇങ്ങനെ

ഈ അടിയന്തര സാഹചര്യത്തിൽ എല്ലാവർക്കും വേണ്ടതെന്താണോ അതാണ് ഞഞങ്ങൾ ചെയ്തതെന്നാണ് ഗവേഷക സംഘത്തിന്റെ നേതാവ് ഡോ. ലിസ ജാക്സൺ പ്രതികരിച്ചത്. യുഎസിലെ ഒരു ടെക് കമ്പനിയിലെ ഓപ്പറേഷൻസ് മാനേജർ ജെന്നിഫർ ഹാലറിലാണ് ആദ്യ കുത്തിവെപ്പ് നടത്തിയിട്ടുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. എംആർഎൻഎ 1273 എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് പരീക്ഷിച്ചിട്ടുള്ളത്. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻസ്റ്റിറ്റൂട്ടിലെ ശാസ്ത്രജ്ഞരും കേംബ്രിഡ്ജിലെ മോഡേണ ബയോടെക്നോളജി എന്ന കമ്പനിയും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. പരിമിതമായ സമയത്തിനുള്ളിൽ കൊറോണക്കെതിരായ വാക്സിൻ കണ്ടുപിടിച്ചിട്ടുള്ളത്.

coronavirus--vaccine3-1

18നും 55നും ഇടയിലുള്ള 45 പേരിലാണ് വാക്സിൻ ആദ്യം പരീക്ഷിക്കുന്നത്. പരീക്ഷണത്തിന് സന്നദ്ധതയറിയിച്ചെത്തിയവരിലാണ് ആദ്യഘട്ടത്തിൽ പരീക്ഷിക്കുന്നത്. ആറ് ആഴ്ചയോളം സമയമെടുത്ത് മാത്രമേ പരീക്ഷണം പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. പരീക്ഷണം വിജയകരമായാലും 12- 18 മാസമെടുത്തേ വാക്സിൻ വിപണിയിൽ ലഭ്യമാക്കാൻ സാധിക്കൂ എന്നാണ് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഡോക്ടർ ആന്റണി ഫൌസി ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് വിവിധ ഗവേഷക സംഘങ്ങളാണ് കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇനോവിയോ ഫാർമസ്യൂട്ടിക്കൽസും യുഎസ്, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ തങ്ങളുടെ പഠനം ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിയാറ്റിലിലെ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. 145 ലോക രാഷ്ട്രങ്ങളിലായി 175, 530 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കവിയുകയും ചെയ്തിട്ടുണ്ട്.

ചൈനയിൽ അല്ലല്ലോ.. ഇന്ത്യയിലാണെന്നതിൽ ആശ്വസിക്കുക, ഐസൊലേഷനിൽ നിന്ന് യുവതിയുടെ കുറിപ്പ് വൈറൽചൈനയിൽ അല്ലല്ലോ.. ഇന്ത്യയിലാണെന്നതിൽ ആശ്വസിക്കുക, ഐസൊലേഷനിൽ നിന്ന് യുവതിയുടെ കുറിപ്പ് വൈറൽ

കൊറോണ ബാധിച്ച മാഹി സ്വദേശി കോഴിക്കോട് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങികൊറോണ ബാധിച്ച മാഹി സ്വദേശി കോഴിക്കോട് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങി

കൊറോണ: മലേഷ്യയിൽ ആദ്യ മരണം, രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ്, നിയന്ത്രണങ്ങൾ കർശനം.. കൊറോണ: മലേഷ്യയിൽ ആദ്യ മരണം, രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ്, നിയന്ത്രണങ്ങൾ കർശനം..

English summary
Who is Jennifer Haller? US Volunteer gets first shot of Vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X