ട്രംപ് ഈ വീടിന്റെ ഐശ്വര്യം: കാനഡയില്‍ ലിബറലുകള്‍ക്ക് മേല്‍ക്കൈ: റെക്കോർഡ് കുറിച്ച് മാർക്ക് കാർണി
ഒട്ടാവ: കനേഡിയന്‍ ജനപ്രതിനിധി സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാർട്ടി വിജയത്തിലേക്ക്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മാർക് കാർണി തന്നെ അടുത്ത സർക്കാർ രൂപീകരിക്കും. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പോളിവെർ പരാജയം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
43 ശതമാനം വോട്ട് വിഹിതവുമായി 168 സീറ്റുകളിലിലാണ് ലിബറല്‍ പാർട്ടി മുന്നേറുന്നത്. 144 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കണ്‍സർവേറ്റീവ് പാർട്ടിക്ക് 41 ശതമാനം വോട്ടുവിഹിതമാണുള്ളത്. ഇന്ത്യക്കാർക്ക് വലിയ സ്വാധീനമുള്ള എന്‍ ഡി പി ഏഴ് സീറ്റിലും ഗ്രീന്‍ പാർട്ടി ഒരു സീറ്റിലും മുന്നേറുന്നു. കഴിഞ്ഞ പാർലമെന്റില്‍ ലിബറല്‍ പാർട്ടി - 151, കണ്‍സർവേറ്റീവ് പാർട്ടി 120, എന്‍ ഡി പി 24, ഗ്രീന്‍ പാർട്ടി - 2 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാർട്ടി പരാജയപ്പെടുമെന്ന് കൺസർവേറ്റീവ് പാർട്ടി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമായിരുന്നു ആദ്യമാസങ്ങളിലെ പ്രവചനങ്ങള്‍. എന്നാല്‍ അമേരിക്കയില്‍ വീണ്ടും അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച കാനഡ വിരുദ്ധ നയങ്ങള്‍ ലിബറല്‍ പാർട്ടിക്ക് ഗുണമാകുകയായിരുന്നു. ട്രംപുമായുള്ള ബന്ധങ്ങളും സാമ്യങ്ങളും കൺസർവേറ്റീവ് പാർട്ടിയെയും അവരുടെ നേതാവ് പിയറി പോളിവെറിനെയും പരാജയപ്പെടുത്തുകയായിരുന്നു.
ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതിനെ തുടർന്ന് മാർച്ച് 14-ന് ആണ് മാർക്ക് കാർണി കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയും ലിബറല്‍ പാർട്ടി നേതാവായും തിരഞ്ഞെടുക്കപ്പെടുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ കേന്ദ്ര ബാങ്ക് ഗവർണറുമായ കാർണി, രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും, 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും ബ്രെക്സിറ്റും ഉൾപ്പെടെ പ്രധാന സാമ്പത്തിക വെല്ലുവിളികളെ നേരിട്ട അനുഭവസമ്പത്തുള്ള വിദഗ്ധനാണ്.
കാനഡയിലെ നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിലെ ഫോർട്ട് സ്മിത്തിൽ 1965-ൽ ജനിച്ച കാർണി വളർന്നത് ആൽബെർട്ടയിലെ എഡ്മണ്ടനിലാണ്. പഠനകാലത്ത് മികച്ച ഹോക്കി കളിക്കാരനായിരുന്ന കാർണി ലോറിയർ ഹൈറ്റ്സ് ടീമിന്റെ ഗോൾകീപ്പറുമായിരുന്നു. സ്കോളർഷിപ്പോടെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്ന അദ്ദേഹം 1988-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1993-ൽ മാസ്റ്റേഴ്സും 1995-ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ഓക്സ്ഫോർഡിൽ വെച്ച് പരിചയപ്പെട്ട ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധയായ ഡയാന ഫോക്സാണ് ഭാര്യ. ദമ്പതികൾക്ക് നാല് പെൺമക്കളുണ്ട്.
പഠനത്തിന് ശേഷം ഗോൾഡ്മാൻ സാക്‌സിൽ ചേർന്നുകൊണ്ട് പ്രൊഫഷണല്‍ രംഗത്തേക്ക് കടന്നുവന്നു. 2003-ൽ ബാങ്ക് ഓഫ് കാനഡയിൽ ഡെപ്യൂട്ടി ഗവർണറായി ചേർന്ന അദ്ദേഹം 2008-ൽ ഗവർണറായും നിയമിതനായി. 2008-ലെ സാമ്പത്തിക പ്രതിസന്ധിയിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ തകരാകെ പിടിച്ച് നിർത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ഇന്നും അഭിനന്ദിക്കപ്പെടുന്നു. 2013-ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി നിയമിതനായ കാർണി 300 വർഷത്തെ ചരിത്രത്തിനിടയില്‍ ഈ പദവിയെലെത്തുന്ന ആദ്യ വിദേശിയുമായി. ബ്രെക്സിറ്റ് കാലഘട്ടത്തിൽ യുകെയുടെ സാമ്പത്തിക നയങ്ങളെ വിജയകരമായി നയിക്കാനും അദ്ദേഹത്തിന് സാധിച്ചു.
2020-ൽ യുണൈറ്റഡ് നേഷൻസിന്റെ ക്ലൈമറ്റ് ആക്ഷൻ ആന്റ് ഫിനാൻസിന്റെ പ്രത്യേക ദൂതനായി നിയമിതനായ കാർണി, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തല്‍ സ്വകാര്യ മേഖലയെക്കൂടി ഭാഗമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നൽകി. ഇതോടൊപ്പം തന്നെ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റിൽ ചെയർമാനായും ബ്ലൂംബെർഗ് എൽ പി യുടെ ബോർഡ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2024 സെപ്റ്റംബറിൽ ട്രൂഡോയുടെ സാമ്പത്തിക ഉപദേശകനായി നിയമിതനായ കാർണി ട്രൂഡോ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ 2025 ജനുവരിയിലാണ് ലിബറൽ പാർട്ടി നേതൃത്വത്തിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. 2025 മാർച്ച് 9-ന് നടന്ന ലിബറൽ പാർട്ടി നേതൃതിരഞ്ഞെടുപ്പിൽ, മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റിനെ 85.9% വോട്ടുകൾ നേടിയാണ് കാർണി പരാജയപ്പെടുത്തിയത്. പിന്നാലെ അദ്ദേഹം പ്രധാനമന്ത്രി പദവിയിലുമെത്തി. പാർലമെന്റ് അംഗമല്ലാതെ കാനഡയുടെ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയുമായിരുന്നു മാർക് കാർണി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications