• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമാന്റെ അടുത്ത ഭരണാധികാരി ആര്? സൈനിക സമിതി ചേരുന്നു; മൂന്നുപേര്‍ക്ക് സാധ്യത, നടപടികള്‍ തുടങ്ങി

മസ്‌കത്ത്: പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ഭരണധികാരികളില്‍ ഒരാളായ സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാന്റെ അടുത്ത ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങി. ഒമാന്റെ ഉന്നത സൈനിക സമിതിയാണ് നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഏറെ നാളായി അസുഖ ബാധിതനായിരുന്ന സുല്‍ത്താന്‍ ഖാബൂസ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. മൂന്ന് ദിവസത്തിനകം പുതിയ ഭരണാധികാരിയെ പ്രഖ്യാപിക്കണമെന്നാണ് ഒമാന്റെ നിയമം. മൂന്ന് പേര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. റോയിട്ടേഴ്‌സ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ....

മൂന്ന് ദിവസം

മൂന്ന് ദിവസം

മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍. 40 ദിവസം ദേശീയ പതാക താഴ്ത്തി കെട്ടും. മുന്‍ കോളനി ശക്തിയായ ബ്രിട്ടന്റെ പിന്തുണയില്‍ 1970ലാണ് സുല്‍ത്താന്‍ ഖാബൂസ് ഒമാന്റെ ഭരണാധികാരിയായത്.

ചികില്‍സയിലായിരുന്നു

ചികില്‍സയിലായിരുന്നു

മരണ കാരണം ഒമാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സുല്‍ത്താന്‍ ഖാബൂസ് ഏറെ നാളായി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഡിസംബര്‍ ആദ്യത്തില്‍ ഒരാഴ്ചയോളം ബെല്‍ജിയത്തില്‍ വൈദ്യപരിശോധന നടത്തിയിരുന്നു അദ്ദേഹം.

സുല്‍ത്താന്‍ ഖാബൂസിന് മക്കളില്ല

സുല്‍ത്താന്‍ ഖാബൂസിന് മക്കളില്ല

സുല്‍ത്താന്‍ ഖാബൂസിന് മക്കളില്ല. അതുകൊണ്ടുതന്നെ അടുത്ത ഭരണാധികാരി ആരാകും എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. മരണത്തിന് മുമ്പ് സുല്‍ത്താന്‍ പരസ്യമായി പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടുമില്ല. എങ്ങനെയാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തില്‍ ഒമാനില്‍ നിയമമുണ്ട്.

നിയമം ഇങ്ങനെ

നിയമം ഇങ്ങനെ

1996ല്‍ നിലവില്‍ വന്ന ചട്ട പ്രകാരം, ഭരണാധികാരി കസേര ഒഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം പുതിയ ഭരണധികാരിയെ തിരഞ്ഞെടുക്കണം. പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കാന്‍ ഒമാന്‍ രാജകുടുംബം യോഗം ചേരുമെന്ന് ഉന്നത സൈനിക സമിതി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

തീരുമാനം എടുക്കാന്‍ സാധിച്ചില്ലെങ്കില്‍..

തീരുമാനം എടുക്കാന്‍ സാധിച്ചില്ലെങ്കില്‍..

രാജകുടുംബത്തിന്റെ കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായില്ലെങ്കില്‍ വിശാല സമിതി യോഗം ചേരും. സൈനിക സമിതി അംഗങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, നിയമസഭകളുടെ മേധാവികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് വിശാല സമിതി. സുല്‍ത്താന്‍ തന്റെ രഹസ്യക്കത്തില്‍ സൂചിപ്പിച്ച പിന്‍ഗാമിയുടെ പേരാണ് യോഗം ചര്‍ച്ച ചെയ്യുക.

രഹസ്യ കത്ത്

രഹസ്യ കത്ത്

അടുത്ത പിന്‍ഗാമി ആരാകണമെന്ന് സുല്‍ത്താന്‍ ഖാബൂസ് രഹസ്യ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഈ കത്ത് ഉടന്‍ കൗണ്‍സില്‍ യോഗം ചര്‍ച്ചക്കെടുക്കും. രണ്ട് കത്തുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മൂന്ന് പേര്‍ക്ക് സാധ്യത

മൂന്ന് പേര്‍ക്ക് സാധ്യത

മൂന്ന് പേരാണ് അടുത്ത ഭരണാധികായുടെ പദവിയിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ളതെന്ന് ഒമാനിലെ നിരീക്ഷകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ത്താന്റെ സഹോദരങ്ങളായ അസദ്, ഷിഹാബ്, ഹൈത്തം ബിന്‍ താരിഖ് അല്‍ സൈദ് എന്നിവര്‍ക്കാണ് സാധ്യതയെന്നാണ് അഭിപ്രായം.

സുല്‍ത്താന്‍ ഖാബൂസിന്റെ പ്രത്യേകത

സുല്‍ത്താന്‍ ഖാബൂസിന്റെ പ്രത്യേകത

ലോക നേതാക്കളെല്ലാം ഒമാന്‍ ഭരണാധികാരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സന്തുലിതമായ നിലപാട് സ്വീകരിച്ചിരുന്ന ഭരണധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. സൗദി സഖ്യത്തിനൊപ്പമോ ഖത്തറിനൊപ്പമോ ഇറാനൊപ്പമോ ചേരാതെ എല്ലാവരുമായി തുല്യമായ ബന്ധമാണ് ഒമാനുണ്ടായിരുന്നത്.

സാമാധാന ചര്‍ച്ചാ കേന്ദ്രം

സാമാധാന ചര്‍ച്ചാ കേന്ദ്രം

പശ്ചിമേഷ്യയിലെ ഒട്ടേറെ സമാധാന ചര്‍ച്ചകള്‍ക്ക് വേദിയായ രാജ്യമാണ് ഒമാന്‍. സുല്‍ത്താന്‍ ഖാബൂസിന്റെ നിഷ്പക്ഷ നിലപാട് തന്നെയാണ് ഇതിന് കാരണം. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കത്തിലും യമനിലെ വിഷയത്തിലുമെല്ലാം മധ്യസ്ഥ റോളിലായിരുന്നു ഒമാന്‍.

ഖത്തര്‍ ഉപരോധത്തില്‍ വേണ്ടത് ചര്‍ച്ച

ഖത്തര്‍ ഉപരോധത്തില്‍ വേണ്ടത് ചര്‍ച്ച

ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം ചുമത്തിയ വേളയിലും ഒമാന്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു സുല്‍ത്താന്‍ ഖാബൂസിന്റെ നിലപാട്. അദ്ദേഹം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശ്രമം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, ഫലം കണ്ടില്ല.

ഇനി പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇനി പ്രധാനപ്പെട്ട കാര്യങ്ങള്‍

അതുകൊണ്ടുതന്നെ ഒമാന്റെ അടുത്ത ഭരണാധികാരി ആരാകും എന്ന കാര്യം പ്രധാനമാണ്. തുടര്‍ന്നും നിഷ്പക്ഷ നിലപാട് ഒമാന്‍ സ്വീകരിക്കുമോ, സമാധാന ചര്‍ച്ചകള്‍ക്ക് ഒമാന്‍ ഇനിയും വേദിയാകുമോ എന്നതെല്ലാം പ്രധാനമാണ്. എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം തുടരുന്ന ഒമാന്റെ നിലപാടാണ് ലോകനേതാക്കള്‍ പുകഴ്ത്തിയത്.

ഉക്രൈന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെ; തെറ്റുപറ്റിയെന്ന് സമ്മതിച്ചു

English summary
Who Is Oman's Next Ruler? council starts succession process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X