കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ലത്തീഫ രാജകുമാരി? തട്ടിക്കൊണ്ടുപോയതോ തടങ്കലിലോ, യുഎഇയില്‍ അലയടിച്ച് ഫ്രീ ലത്തീഫ!!

Google Oneindia Malayalam News

ദുബായ്: ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയിരിക്കുന്നു. ദുബായില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ അലയടിച്ച വാര്‍ത്തയാണ്. ലോകത്തെ മുഴുവന്‍ ഇത് പിടിച്ച് കുലുക്കി. ഐക്യരാഷ്ട്ര സഭ അടക്കം ഇതില്‍ ഇടപെട്ടിരിക്കുകയാണ്. തന്നെ പിതാവ് തടങ്കലില്‍ ഇട്ടിരിക്കുകയാണെന്ന് ലത്തീഫ പറയുന്നു. ഇതോടെയാണ് സംഭവത്തില്‍ വന്‍ ട്വിസ്റ്റുണ്ടായിരിക്കുന്നത്. ലത്തീഫയെ വീട്ടില്‍ തന്നെയാണ് തടങ്കലില്‍ വെച്ചിരിക്കുന്നത്. ഇത് ജയിലിന് സമാനമാണെന്നും അവര്‍ പറയുന്നു. മെഡിക്കല്‍ സഹായത്തിന് പോലും ലത്തീഫയ്ക്ക് അനുമതിയില്ല.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ഫ്രീ ലത്തീഫ

ഫ്രീ ലത്തീഫ

ലത്തീഫയെ മോചിപ്പിക്കുക എന്ന ക്യാമ്പയിന് ദുബായില്‍ ശക്തമായിരിക്കുകയാണ്. ലത്തീഫയുടെ സുഹൃത്ത് ടീന യോഹിയാനെന്‍, ബന്ധു മാര്‍ക്ക് എസബ്രി, ക്യാമ്പയിനര്‍ ഡേവിഡ് ഹെയിഗ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിഷേധം നടത്തുന്നത്. ഇവര്‍ ബിബിസിക്ക് നല്‍കിയ രഹസ്യ വീഡിയോയിലാണ് താന്‍ തടവിലാണെന്നും, ബാത്ത്‌റൂമില്‍ വെച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതെന്നും അവര്‍ വെളിപ്പെടുത്തിയത്. ഇവിടെ മാത്രമേ വാതിലടയ്ക്കാന്‍ സാധിക്കൂ എന്നും അതുകൊണ്ടാണ് ഇത് പുറത്തുവരുന്നതെന്നും അവര്‍ പറയുന്നു.

ആരാണ് ലത്തീഫാ രാജകുമാരി

ആരാണ് ലത്തീഫാ രാജകുമാരി

ലത്തീഫ രാജകുമാരി അഥവാ ലത്തീഫ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂമിന്റെ മകളാണ് ലത്തീഫ. ദുബായിയുടെ മുഖം തന്നെ മാറ്റിയ നേതാവാണ് മുഹമ്മദ് ബിന്‍ റഷീദ്. ബ്രിട്ടനുമായും എലിസബത്ത് രാജ്ഞിയുമായും വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട് മുഹമ്മദ് ബിന്‍ റഷീദ്. അദ്ദേഹം കുറച്ച് കാലം ഇംഗ്ലണ്ടില്‍ പഠിച്ചിട്ടുമുണ്ട്. 2004ലാണ് ലത്തീഫയുടെ മാതാവ് ഹയാ ബിന്‍ അല്‍ ഹുസൈന്‍ റഷീദിനെ വിവാഹം കഴിക്കുന്നത്. നിരവധി ഭാര്യമാര്‍ അദ്ദേഹത്തിനുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇരുപത്തിയഞ്ചോളം കുട്ടികളുമുണ്ട്.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

1984ലായിരുന്നു ലത്തീഫയുടെ ജനനം. 2002ല്‍ 18 വയസ്സുള്ളപ്പോഴാണ് ലത്തീഫ ആദ്യമായി പിതാവിന് അടുത്ത് നിന്ന് രക്ഷപ്പെടാന്‍ നോക്കിയത്. എന്നാല്‍ ലത്തീഫയെ വളരെ പെട്ടെന്ന് തന്നെ ഇവര്‍ പിടികൂടി. മൂന്ന് വര്‍ഷത്തോളം തടങ്കലിലായിരുന്നു. യോഹിനാനെിനെ കണ്ട ശേഷം 2018ല്‍ വീണ്ടും തടങ്കലില്‍ നിന്ന് രക്ഷപ്പെടാന്‍ ലത്തീഫ ശ്രമിച്ചു. ദുബായില്‍ നിന്ന് ഇവര്‍ വാഹനമോടിച്ച് ഒമാന്‍ അതിര്‍ത്തിയിലെത്തി. അവിടെ നിന്ന് ബോട്ടില്‍ അന്താരാഷ്ട്ര ജലപാതിയിലേക്ക പ്രവേശിച്ചു. ഇന്ത്യയിലെത്തി അമേരിക്കയിലേക്ക് രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ ഇന്ത്യന്‍ സേന ഇവരെ ദുബായില്‍ തിരിച്ചെത്തിക്കുകയായിരുന്നു.

കടുത്ത കുറ്റങ്ങള്‍

കടുത്ത കുറ്റങ്ങള്‍

ദുബായ് ഭരണാധികാരി കടുത്ത കുറ്റങ്ങളാണ് ചെയ്തതെന്ന് വ്യക്തമാണ്. ലത്തീഫയുടെ മാതാവ് ഹയ 2019ല്‍ തന്റെ രണ്ട് മക്കളുമൊത്ത് ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞിരുന്നു. ഷെയ്ഖ് മുഹമ്മദ് തന്റെ മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലണ്ടന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഹയയുടെ ആരോപണങ്ങള്‍ കോടതി ശരിവെക്കുകയാണ് ചെയ്തത്. തന്റെ മകള്‍ ഷംസയെ ബ്രിട്ടനില്‍ നിന്ന് ദുബായിലേക്ക് ഷെയ്ഖ് മുഹമ്മദ് തട്ടിക്കൊണ്ടുവന്നുവെന്നാണ് പറയുന്നത്. ലത്തീഫയെ തട്ടിക്കൊണ്ടുവന്നതിലും അദ്ദേഹത്തിന് പങ്കുണ്ടെന്ന് അവര്‍ പറഞ്ഞു. നിര്‍ബന്ധപൂര്‍വം വിവാഹത്തിനടക്കമുള്ള കുറ്റങ്ങളാണ് കോടതി ശരിയാണെന്ന് കണ്ടെത്തിയത്.

വഴങ്ങാതെ ദുബായ് ഭരണാധികാരി

വഴങ്ങാതെ ദുബായ് ഭരണാധികാരി

കോടതി വിധിയെ അംഗീകരിക്കാന്‍ ഷെയ്ഖ് മുഹമ്മദ് തയ്യാറായിട്ടില്ല. ഒരുവശം മാത്രം മനസ്സിലാക്കിയുള്ള വിധിയാണെന്ന് അദ്ദേഹം പറയുന്നു. തന്റെ സ്വകാര്യ വിഷയമാണ് ഇതെന്നും ഷെയ്ഖ് മുഹമ്മദ് പറയുന്നു. അതേസമയം ദുബായിലെ മാധ്യമങ്ങള്‍ ഈ വിഷയം ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് ദുബായ് ഭരണാധികാരി ഇപ്പോഴും നാട്ടില്‍ ജനപ്രിയനാണ്. ഇവിടെ മാധ്യമങ്ങള്‍ യാഥാസ്ഥിതികരും പുരുഷ കേന്ദ്രീകൃതവുമാണ്. അതുകൊണ്ട് ഇത്തരം വിഷയങ്ങള്‍ സ്വകാര്യ വിഷയങ്ങളാണെന്ന് അവര്‍ പറയുന്നു.

പച്ചയിൽ തിളങ്ങി താരസുന്ദരി- ഷംന കാസിമിന്റെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

English summary
who is princess latheefa, now jailed daugther of uae's ruler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X