ട്രംപിന്റെ എഐ ഉപദേഷ്ടാവായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണൻ; മസ്കിന്റെ അനുയായി
വാഷിംഗ്ടൺ: പുതിയ സർക്കാരിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ( എ ഐ) ഉപദേഷ്ടാവായി അമേരിക്കൻ - ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ നിയമിച്ച് നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ എന്ന പദവിയിലേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
" ശ്രീറാം കൃഷ്ണൻ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സീനിയർ പോളി അഡ്വൈസറായി പ്രവർത്തിക്കും" എ ഐ സംബന്ധിച്ച നിരവധി നിയമനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് ട്രംപ് പറഞ്ഞു. എ ഐയിൽ അമേരിക്കൻ മുൻതൂക്കം ഉറപ്പാക്കുന്നതിൽ ശ്രീറാം കൃഷൺ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഗവൺമെന്റിലൂട നീളം എ ഐ നയം രൂപപ്പെടുത്താനും ഏകോപിപ്പാക്കാനും സഹായിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ് ഓ. സാക്സിനെ വൈറ്റ് ഹൗസിന്റെ എ ഐ ക്രിപ്റ്റോ കറൻസി ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇദ്ദേഹത്തിന് ഒപ്പമാണ് ശ്രീറാം പ്രവർത്തിക്കുക. ഇലോൺ മസ്ക്കിന്റെ അനുയായിയാണ് ശ്രീറാം. രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രീറാം പറഞ്ഞു.
മൈക്രോ സോഫ്റ്റ്, ട്വിറ്റർ, യാഹൂ, ഫേസ്ബുക്ക്, സ്നാപ് എന്നീ സ്ഥാപനങ്ങളിൽ പ്രോഡക്ഷൻ ടീമുകളെ നയിച്ചിട്ടുണ്ട്. ചെന്നൈയിലാണ് ശ്രീറാം ജനിച്ചത്. കാഞ്ചീപുരം കട്ടൻകുളത്തൂരിലെ എസ് ആർ എം വല്ലിയമ്മൈ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ഇതിന് ശേഷമാണ് മൈക്രോ സോഫ്റ്റിൽ ജോലി ചെയ്തത്.
2013 ൽ ആണ് ശ്രീറാം ഫേസ്ബുക്കിൽ പ്രവർത്തിക്കുന്നത്. ഇതിന് ശേഷം സ്നാപിൽ എത്തി. 2019 വരെ ട്വിറ്ററിൽ ജോലി ചെയ്തു. 2021 ൽ ആണ് അൻഡ്രീസ്സെൻ ഹോറോവിറ്റ്സിലെത്തുന്നത്. ഇന്ത്യൻ ഫിൻ ടെക്ക് കമ്പനിയായ ക്രെഡിന്റെ ഉപദേഷാവാണ് അദ്ദേഹം. ആരതി രാമമൂർത്തിയാണ് ഭാര്യ.












Click it and Unblock the Notifications