• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിസ്മയിപ്പിക്കുന്ന ഐക്യൂ ലെവൽ... സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രത്യേകതകൾ ഇതൊക്കെയായിരുന്നു!!

  • By Desk

ലോകത്തില്‍ വെച്ച് ഏറ്റവും 'സ്മാര്‍ട്ടസ്റ്റ്' ആയ വ്യക്ത്വിം ആര്? ലോകത്ത് വെച്ച് വിസ്മയിപ്പിക്കുന്ന ഐക്യൂ ലെവല്‍ ഉള്ളത് ആര്‍ക്ക് ? ഗൂഗിളില്‍ വെറുതേ ഒന്ന് ടൈപ്പ് ചെയ്ത് നോക്കൂ.. ഇതിനൊക്കെ ഒറ്റ ഉത്തരമേ ഉള്ളൂ . ലോകം ആദരിക്കുന്ന ശാസ്ത്ര പ്രതിഭയായ സ്റ്റീഫന്‍ ഹോക്കിങ്ങ്. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന, മനുഷ്യരാശിക്ക് ഒരു നൂറ്റാണ്ടിലധികം ആയുസ്സുണ്ടാകില്ലെന്ന് വിശ്വസിച്ച, എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന സുപ്രധാന പുസ്തകം രചിച്ച സ്റ്റീഫന്‍ ഹോക്കിങ്ങ്സ്.

ശാസ്ത്ര ലോകത്ത് ഇന്ന് ലഭ്യമാകുന്ന പല വിവരങ്ങളും ഉരുത്തിരിഞ്ഞു വന്നത് അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളിലൂടെയാണ്. ആല്‍‌ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ഏറ്റവും പ്രഗത്ഭരായ സൈദ്ധാന്തിക ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങ് എഎല്‍എസ് രോഗബാധിതനായിരുന്നു.

സ്മാര്‍ട്ടസ്റ്റ് തന്നെ

സ്മാര്‍ട്ടസ്റ്റ് തന്നെ

ഫ്രാങ്ക് ഹോക്കിന്‍സിന്‍റേയും ഇസബെല്‍ ഹോക്കിന്‍സിന്‍റേയും മകനായി 1942 ജനവരി 8 നാണ് ഹോക്കിങ്ങ്സ് ജനിച്ചത്. 1959 ല്‍ അദ്ദേഹത്തിന്‍റെ 17ാം വയസ്സില്‍ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സും കെമിസ്ട്രിയും പഠിക്കാനായി അദ്ദേഹത്തിന് അവസരം ലഭിച്ചു. 1962 ല്‍ ബിരരുദം നേടി കാംബ്രിഡ്ജ് യൂനിവേഴ്സിറ്റില്‍ കോസ്മോളജി പഠിക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തിന് മോട്ടോര്‍ ന്യൂറോണ്‍ അസുഖം പിടിപെടുന്നത്.

പിന്നീട് മാനസികമായും ശാരീരികമായും തളര്‍ന്ന ഹോക്കിങ്ങ്സിനെ പിന്തുണ നല്‍കിയത് ഭാര്യയായ ജെയ്ന്‍ വൈല്‍ഡ് ആയിരുന്നു. വിധിക്ക് മുന്നില്‍ പതറാതെ അദ്ദേഹം ജീവിത്തോട് പടപൊരുതി ഒടുവില്‍ 1965 ല്‍ അദ്ദേഹം തന്‍റെ പിഎച്ച്ഡി പൂര്‍ത്തിയാക്കി.പഠനശേഷം തിരിയുന്ന ചക്രക്കസേരയില്‍ ഇരുന്ന് ലോകകാര്യങ്ങളും ബഹിരാകാശവുമെല്ലാം അദ്ദേഹം സ്വന്തം കൈപ്പിടിയില്‍ ഒതുക്കി. ലോകപ്രശസ്തനായ ഭൗതികശാസ്ത്രജ്ഞനും ബഹിരാകാശ ശാസ്ത്രജ്ഞനുമായി.

ഹൈയസ്റ്റ് ഐക്യു

ഹൈയസ്റ്റ് ഐക്യു

ഇന്‍റലിജന്‍റ് ക്വോഷന്‍റ് (ഐക്യു) എന്നത് ഒരാളുടെ ബുദ്ധിയുടെ മാനദണ്ഡമാണ്. സാധാരണ മനുഷ്യന്‍റെ ഐക്യൂ ലെവല്‍ 90-109 വരെയാണ് .100 ന് മുകളില്‍ ഐക്യൂ ഉണ്ടെങ്കില്‍ തന്നെ അവരെ ഇന്‍റലിജെന്‍റ് ആയാണ് കണക്കാക്കുന്നത്. ബുദ്ധിരാക്ഷസന്‍ എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ ഐക്യൂ ലെവല്‍ 160-190 നും ഇടയിലാണ്. സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റേതാകട്ടെ 160 ആയിരുന്നു.

ലോകത്തില്‍ ഒരു ശതമാനം ആളുകള്‍ക്ക് മത്രമേ 160 ന് മുകളില്‍ ഐക്യൂ ലെവല്‍ ഉണ്ടാകൂള്ളൂത്രേ. ഒരിക്കല്‍ ന്യൂയോര്‍ക്ക് ടൈംസിന്‍റെ ലേഖകന്‍ താങ്കളുടെ ഐക്യു ലെവല്‍‍ എത്രയാണെന്ന് ഹോക്കിങ്ങ്സിനോട് ചോദിച്ചപ്പോള്‍ തനിക്ക് അതിനെ കുറിച്ച് അറിവില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഒപ്പം ഒരു കമന്‍റും എത്തി. സ്വന്തം ഐക്യൂ ലെവലിനെ കുറിച്ച് ഗീര്‍വാണം പറയുന്നവര്‍ പരാജിതര്‍ (ലൂസേഴ്സ്) ആണെന്നും.

പ്രശസ്തനാക്കിയത്

പ്രശസ്തനാക്കിയത്

ഊര്‍ജ്ജതന്തജ്ഞനും പ്രപഞ്ച ഗവേഷകനുമായ ഹോക്കിങ്ങ്സ് തന്‍റെ തമോഗര്‍ത്ത സിദ്ധാന്തങ്ങളിലൂടെയാണ് ലോക പ്രശസ്തനായത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെ കുറിച്ച് ഇന്ന് ലഭ്യമായ വിവരങ്ങളില്‍ പലതും ഹോക്കിങ്ങ്സ് കണ്ടെത്തിയത് ആ ചക്രക്കസേരയില്‍ ഇരുന്നുകൊണ്ടായിരുന്നു. നാശോന്‍മുഖമായ നക്ഷത്രങ്ങള്‍, കോണീയസംവേഗബലം എന്നിവ അദ്ദേഹത്തിന്‍റെ തുടര്‍പഠനങ്ങളാണ്.

ശരീരം തളര്‍ന്നപ്പോള്‍ ചക്രക്കസേരയില്‍ ഇരുന്ന് കൊണ്ടാണ് അദ്ദേഹം ബഹിരാകാശത്ത ഓരോ ചലനങ്ങളും പഠിച്ച് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന അമൂല്യ ഗ്രന്ഥം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

എങ്ങനെയാണ് സ്റ്റീഫന് സംസാരിച്ചത്

എങ്ങനെയാണ് സ്റ്റീഫന് സംസാരിച്ചത്

കോംബ്രിഡ്ജില്‍ ഗവേഷണം നടത്തികണ്ടിരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് മോട്ടോര്‍ ന്യൂോറണ്‍ ഡിസീസ് വന്നുപെട്ടത്.മസിലുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രക്കുന്ന പേശികള്‍ക്ക് ഉണ്ടാകുന്ന നാശമാണ് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്. സംസാരം, നടത്തം, ശ്വാസോച്ഛാസം എന്നീ അവശ്യ പേശീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നതാണ് രോഗത്തിന്‍റെ കാരണം. ഈ പേശികളുടേയൊക്കെ ബലക്ഷയം ശരീരഭാഗങ്ങളുടെ ചലനം നഷ്ടപ്പെടുന്ന അവസ്ഥയില്‍ വരെ എത്തും.

ശരീരത്തിന്‍റെ ചലനം പൂര്‍ണമായി നശിച്ച് യന്ത്ര ക്കസേരിയില്‍ ജീവിതം ഒടുങ്ങിയതോടെ അദ്ദേഹം ആളുകളോട് സംവദിച്ചത് താടിയെല്ലില്‍ ഘടിപ്പിച്ച ഒരു ചെറു സെന്‍സര്‍ ഉപയോഗിച്ചായിരുന്നു. ഇതുപയോഗിച്ച് അദ്ദേഹം തന്‍റെ യന്ത്രക്കസേരയുമായി ഘടിപ്പിച്ച കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമായിരുന്നു. ഹോക്കിങ്ങ്സിന് വേണ്ടി ഇത് തയ്യാറാക്കി കൊടുത്തത് സ്വഫ്റ്റികീ എന്ന സ്ഥാപനത്തിലേ എന്‍ജിനീയര്‍മാരായിരുന്നു.അദ്ദേഹത്തിന് സംവദിക്കാനായി ഒരു പ്രത്യേക ലാംഗ്വേജ് മോഡലും അവര്‍ ഒരുക്കി നല്‍കിയിരുന്നു.

സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ഒരു കോടി കോപ്പികള്‍ വിറ്റ മഹാത്ഭുതം!! വീല്‍ചെയറില്‍ വിരിയിച്ച വസന്തം

നടുറോഡില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് ഷമിയുടെ ഭാര്യ

English summary
who is the smartest person in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more