Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ടിക് ടോക്കിലെ വിവാദ നായികയായ ഈ പാക് സുന്ദരി; ഇമ്രാൻ ഖാനുമായി എന്താണ് ബന്ധം?

നാട്ടിലെങ്ങും ഇപ്പോൾ ടിക് ടോക് തരംഗമാണ്. ടിക് ടോക്കിലൂടെ താരങ്ങളായവരും കുറവല്ല. സിനിമാ താരങ്ങൾ, സീരിയൽ താരങ്ങൾ എന്ന് പറയും പോലെ ടിക് ടോക് താരങ്ങളും നിരവധിയാണ്. ഒരു ടിക് ടോക് സുന്ദരി ആരെന്ന ചോദ്യത്തിന് പിന്നാലെയായിരുന്നു കുറച്ച് നാളുകളായി വെർച്വൽ ലോകം.

പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമായുള്ള ബന്ധമാണ് ഹറീം ഷാ എന്ന ടിക് ടോക് നായികയെ വാർത്തകളിൽ നിറച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഹറീം പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് കൗതുകൾങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായത്. പാകിസ്താനിലെ വിദേശ കാര്യ മന്ത്രാലയത്തിനുള്ളിൽ നിന്നുമെടുത്ത ഒരു വീഡിയോ ആയിരുന്നു അത്.

 ടിക് ടോക്കിൽ സജീവം

ടിക് ടോക്കിൽ സജീവം


ഏറെ നാളായി ടിക് ടോക്കിൽ സജീവമാണ് ഹറീം ഷാ. ലക്ഷക്കണക്കിനാളുകളാണ് ഹറീം പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളുടെയും കാഴ്ചക്കാർ. 2019 ഒക്ടോബർ 22ന് പങ്കുവെച്ച വീഡിയോയാണ് പ്രശസ്തിയുടെയും വിവാദങ്ങളുടെയും കൊടുമുടിയിലേക്ക് ഹറീം ഷായെ എത്തിക്കുന്നത്. പാക് വിദേശ കാര്യ മന്ത്രാലയത്തിനുള്ളിൽ നിന്നും പകർത്തിയ ഈ വീഡിയോ പാക് സർക്കാരിനും വലിയ തലവേദനയായി മാറി.

 ഇന്റർനെറ്റിൽ തരംഗം

ഇന്റർനെറ്റിൽ തരംഗം

വിദേശ കാര്യ മന്ത്രാലയത്തിനുള്ളിൽ നിന്നുള്ള ഹറീം ഷായുടെ വീഡിയോ വൈറലായതോടെ വിവാദങ്ങളും ശക്തമായി. വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺഫറൻസ് ഹാളിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഹാളിലൂടെ ഹറീം നടക്കുന്നത് വിദേശ കാര്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് വരെ ദൃശ്യങ്ങളിൽ നിന്നും കാണാം. പശ്ചാത്തലത്തിൽ ഹിന്ദി, പഞ്ചാബി പാട്ടുകളും കേൾക്കാം.

 എങ്ങനെ എത്തി

എങ്ങനെ എത്തി

ഒരു സാധാരണക്കാരിയായ പെൺകുട്ടിക്ക് എങ്ങനെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിൽ എത്തിയെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഒപ്പം ഹറീമിന്റെ ഉന്നത ബന്ധങ്ങളെപ്പറ്റി പല കഥകളും പ്രചരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. അനുവാദം വാങ്ങിയാണ് അകത്ത് പ്രവേശിച്ചതും വീഡിയോ ചിത്രികരിച്ചതുമെന്നാണ് ഹറീം അവകാശപ്പെടുന്നതെന്ന് ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇമ്രാൻ ഖാനൊപ്പം

വിദേശ കാര്യ മന്ത്രാലയത്തിൽ നിൽക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഹറീം ഷാ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനൊപ്പം നിൽക്കുന്ന ചിത്രവും സോഷ്യൽ ലോകത്ത് വൈറലായി. '' ഞാനൊരു തുറന്ന പുസ്തകമാണ്, എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ജിമ്മിൽ പോകുന്നതും പാർക്കിൽ പോകുന്നതും എല്ലാം ടിക്ടോക്കിൽ ഉണ്ടാകും വെർച്വൽ ലോകത്തെ പ്രശസ്കതിയെപ്പറ്റി ഒരു അഭിമുഖത്തിൽ ഹറീം ഷാ പറഞ്ഞത് ഇങ്ങനെയാണ്.

ഇമ്രാൻ ഖാനെ പരിചയമുണ്ട്

ഇമ്രാൻ ഖാനെ പരിചയമുണ്ട്

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനൊപ്പമുള്ള ചിത്രത്തെക്കുറിച്ചും അഭിമുഖത്തിൽ ഹറീം വിശദീകരിക്കുന്നുണ്ട്. നിരവധി തവണ ഇമ്രാൻ ഖാനെ നേരിൽ കണ്ടിട്ടുണ്ട്. എന്റെ ആന്റി സെനറ്ററാണ്. എങ്ങനെയാണ് അവരുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും മറ്റും മനസിലാക്കാനായി നിരവധി തവണ പാർലമെന്റിൽ പോയിട്ടുണ്ടെന്ന് ഹറീം അവകാശപ്പെട്ടു.

പുതിയ വിവാദം

പുതിയ വിവാദം

ഹറീമിന്റെ മിക്ക വീഡിയോകളിലും ഉറ്റ സുഹൃത്തായ സണ്ഡൽ ഖട്ടകും ഉണ്ട്. വിവാദ നായികയാണ് സണ്ഡലും. ഒരിക്കൽ ടിക് ടോക് സണ്ഡലിന്റെ അക്കൗണ്ട് നിരോധിക്കുക പോലും ചെയ്യുകയുണ്ടായി. പാക് റെയിൽ വേ മന്ത്രി ഷെയ്ഖ് റാഷിദിനെ വീഡിയോ കോൾ ചെയ്യുന്ന വീഡിയോയാണ് ഇരുവരും സൃഷ്ടിച്ച പുതിയ വിവാദം. ഹറീമിന്റെ സുഹൃത്തുക്കളിലാരോ പുറത്ത് വിട്ട വീഡിയോ വൻ വിവാദമായി. ഇതോടെ നിരവധി ഭീഷണി സന്ദേശങ്ങളും ഇരുവർക്കും ലഭിച്ചുതുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+