ഭിന്നിപ്പിന്റെ സ്വരം; കുടിയേറ്റ വിരുദ്ധ റാലിക്കായി ലക്ഷത്തിലേറെ പേരെ ഒരുമിപ്പിച്ച ടോമി റോബിന്‍സണ്‍ ആരാണ്?
ലണ്ടന്‍: അനധികൃത കുടിയേറ്റം ഇന്ന് നിരവധി രാജ്യങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ്. ദരിദ്ര രാജ്യങ്ങളില്‍ നിന്ന് നല്ലൊരു ഭാവി സ്വപ്നം കണ്ട് ജീവന് പണയം വെച്ച് സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളില്‍ എത്തിപ്പെടുന്നവര് ആ രാജ്യക്കാരുടെ ശത്രുക്കളായി മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്.
കുടിയേറ്റക്കാര്‍ക്ക് എതിരെയുള്ള വലിയൊരു പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ദിവസം ലണ്ടനിലെ തെരുവുകള്‍ സാക്ഷ്യം വഹിച്ചത്. ഒരു ലക്ഷത്തിലേറെ പേരാണ് ഈ മാര്‍ച്ചില്‍ പങ്കെടുത്തത്. കുടിയേറ്റക്കാര്‍ രാജ്യം കയ്യടക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റായ ടോമി റോബിന്‍സണ്‍ ആണ് ഈ മാര്‍ച്ചിന് നേതൃത്വം വഹിച്ചത്.
അനധികൃത കുടിയേറ്റത്തിനെതിരെയും അവരെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിനെതിരെയുമുള്ള പ്രതിഷേധമാണ് ആളിക്കത്തിയത്. യുണൈറ്റ് ദ കിങ്ഡം എന്ന പേരിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് തെരുവില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.

പൊലീസുകാര്‍ക്കെതിരെ കുപ്പികളും കല്ലുകളും തീപന്തങ്ങളും മറ്റു വസ്തുക്കളും പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. പോലീസുകാരെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് 26 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്തിഷ്കാഘാതവും നട്ടെല്ലിന് ഒടിവും പല്ലുകള്‍ ഒടിഞ്ഞതും ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകളാണ് പൊലീസുകാര്‍ക്ക് ഉണ്ടായത്. 25 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.
1982-ല്‍ ജനിച്ച ടോമി റോബിന്‍സണ്‍ അടുത്ത കാലത്താണ് തീവ്ര വലതുപക്ഷ നേതാവായി മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ രംഗത്ത് വളരെ കാലമായി ഭിന്നിപ്പിന്റെ സ്വരം ഉയര്‍ത്തുന്ന വ്യക്തിയാണ് റോബിന്‍സണ്‍.
ഇസ്ലാമിനോടും കുടിയേറ്റത്തോടുമുള്ള ശത്രുതയ്ക്ക് പേരുകേട്ട ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന എന്ന പ്രസ്ഥാനം 2009 റോബിന്‍സണും മറ്റു സമാന ചിന്താഗതിക്കാരും ചേര്‍ന്ന് ആരംഭിച്ചു. അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്കും ഗുണ്ടായിസത്തിനും ഈ പ്രസ്ഥാനം പെട്ടെന്ന് തന്നെ കുപ്രസിദ്ധി നേടി. ഭിന്നതകളെ തുടര്‍ന്ന് 2013-ല്‍ റോബിന്‍സണ്‍ പ്രസ്ഥാനം വിട്ടെങ്കിലും കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ശത്രുത അവസാനിച്ചിരുന്നില്ല.
വിവാദങ്ങള്‍, സാമ്പത്തിക അഴിമതികള്‍, നിയമ പോരാട്ടങ്ങള്‍, ജയില്‍ ശിക്ഷകള്‍ എന്നിവയാല്‍ നിറഞ്ഞതാണ് ടോമി റോബിന്‍സണിന്റെ ജീവിതം. റോബിന്‍സണ്‍ വംശീയ വിദ്വേഷവും വിഭജനവും വളര്‍ത്തുന്നു എന്നാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ ആരോപിക്കുന്നത്. പലപ്പോഴും ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമാകുകയും മുഖ്യധാരാ മാധ്യമങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. അനുയായികളില്‍ നിന്ന് സംഭാവനകള്‍ പിരിച്ച് മദ്യം, പാര്‍ട്ടികള്‍, ചൂതാട്ടം എന്നിവയ്ക്കായി ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്.
ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ റോബിന്‍സണ്‍ നേരിട്ടിട്ടുണ്ട്. കോടതിയലക്ഷ്യത്തിനും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2024 ല്‍ കോടതി ഉത്തരവ് ലംഘിച്ച് ഒരു സിറിയന്‍ അഭയാര്‍ത്ഥിയെ കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് 18 മാസത്തെ തടവു ശിക്ഷ ലഭിച്ചു. 2018 ഒരു വിചാരണ നടക്കുമ്പോള്‍ കോടതിക്ക് പുറത്ത് ലൈവ് സ്ട്രീമിംഗ് നടത്തിയതിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. സാമ്പത്തികമായ അഴിമതി ആരോപണങ്ങളും നേരിട്ടിരുന്നു. ഈ ആരോപണങ്ങളെല്ലാം ഉണ്ടായിട്ടും സ്വന്തം നാട്ടുകാര്‍ക്കിടയില്‍ റോബിന്‍സണ്‍ ഉണ്ടായിരുന്ന സ്വാധീനമാണ് കഴിഞ്ഞ ദിവസം പ്രകടമായത്. അമേരിക്കന്‍ ശതകോടീശ്വരനും സംരംഭകനുമായ ഇലോണ്‍ മസ്ക്, അവതാരക കാറ്റി ഹോപ്കിന്‍സ് അടക്കമുള്ളവര്‍ പിന്തുണ നല്‍കിയത് സമരക്കാരുടെ ആവേശം ഇരട്ടിപ്പിച്ചു.
ലണ്ടന്‍ തെരുവില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഒരു ലക്ഷത്തി അമ്പതിനായിരം പേരോളം പങ്കെടുത്തതായാണ് പോലീസ് കണക്കാക്കുന്നത്. 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നെങ്കിലും സംഘര്‍ഷം അക്രമാസക്തമായി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര് താമസിക്കുന്ന യുകെയില്‍ വളര്‍ന്നു വരുന്ന വംശീയ വിദേശങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്.
കോടതികള്‍ പ്രാദേശിക സമൂഹങ്ങളുടെ അവകാശങ്ങളെക്കാള്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു എന്നാണ് റോബിന്‍സണ്‍ ആരോപിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കിടയില്‍ റോബിന്‍സണ്‍ എത്രത്തോളം സ്വാധീനമുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ മാര്‍ച്ച് തെളിയിച്ചത് കുടിയേറ്റക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications