കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഈ മനുഷ്യന്‍? യോഗിയെ കുടഞ്ഞ് യുഎഇ രാജകുമാരി... ഹിന്ദ് ഫൈസല്‍ ഖാസിമി വീണ്ടും!!

Google Oneindia Malayalam News

ദുബായ്: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത ഭാഷയില്‍ യുഎഇ രാജകുമാരി രംഗത്ത്. സ്ത്രീകളെ കുറിച്ചുള്ള യോഗിയുടെ വാര്‍ത്ത പങ്കുവച്ചാണ് ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ഖാസിമി വിമര്‍ശനം ഉന്നയിച്ചത്. സ്ത്രീകളെ നിയന്ത്രിക്കണമെന്ന യോഗിയുടെ ലേഖനം അവര്‍ ട്വിറ്ററില്‍ പങ്കുവച്ചു.

Recommended Video

cmsvideo
UAE princess slams UP CM Yogi Adityanath

വംശീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് യുഎഇ രാജകുടുംബാഗമായ ഹിന്ദ്. നേരത്തെയും അവര്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ബിജെപി എംപി തേജസ്വി സൂര്യ നടത്തിയ അറബ് സ്ത്രീകള്‍ക്കെതിരായ പ്രസ്താവനക്കെതിരെ ഹിന്ദ് രംഗത്തുവന്നിരുന്നു. യുഎഇയിലെ മികച്ച സംരഭകയായ ഹിന്ദ് മാധ്യമപ്രവര്‍ത്തക കൂടിയാണ്. യോഗിയെ കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ...

വൈദികന് വട്ടാണ്, തലയ്ക്കടിക്കണം... ഈഴവ ജിഹാദ് ഇല്ലെന്ന് പിസി ജോര്‍ജ്, ജസ്‌ന ജിഹാദിന് ഇരവൈദികന് വട്ടാണ്, തലയ്ക്കടിക്കണം... ഈഴവ ജിഹാദ് ഇല്ലെന്ന് പിസി ജോര്‍ജ്, ജസ്‌ന ജിഹാദിന് ഇര

1

യോഗിയുടെ സ്ത്രീകളെ കുറിച്ചുള്ള ലോക വീക്ഷണം എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ വാര്‍ത്തയാണ് യുഎഇ രാജകുമാരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്വതന്ത്രമായി ജീവിക്കാന്‍ സ്ത്രീകള്‍ക്ക് ശേഷിയില്ല. അവരുടെ ഊര്‍ജം നിയന്ത്രിക്കപ്പെടണം. അല്ലെങ്കില്‍ അത് വലിയ നാശം വിതയ്ക്കുമെന്ന് യോഗി പറയുന്നു എന്ന വാര്‍ത്തയാണ് ഹിന്ദ് രാജകുമാരി പോസ്റ്റ് ചെയ്തിരിക്കുന്നത്.

2

ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ യോഗി തന്റെ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനമാണിതെന്നും പറയപ്പെടുന്നു. ആരണിയാള്‍. യോഗിക്ക് എങ്ങനെ ഇത്തരത്തില്‍ പറയാന്‍ സാധിക്കുന്നു. ആരാണ് ഇയാള്‍ക്ക് വോട്ട് ചെയ്തത് എന്നാണ് ഹിന്ദ് രാജകുമാരിയുടെ ചോദ്യം. നിമിഷ നേരങ്ങള്‍ കൊണ്ട് ട്വീറ്റ് ട്രെന്‍ഡിങായി.

3

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ മുസ്ലിം വിരുദ്ധ വംശീയ പരാമര്‍ശം നടത്തിയപ്പോള്‍ ഹിന്ദ് രാജകുമാരി കടുത്ത ഭാഷയില്‍ രംഗത്തുവന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ല എന്നായിരുന്നു ഹിന്ദ് അന്ന് പറഞ്ഞത്. പ്രവാസി ഇന്ത്യക്കാരന്റെ ട്വീറ്റ് പങ്കുവച്ചായിരുന്നു അന്ന് ഹിന്ദിന്റെ പ്രതികരണം.

4

അറബ് സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചു എന്നാണ് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതിനെതിരെയും ഹിന്ദ് രാജകുമാരി അന്ന് രംഗത്തുവന്നിരുന്നു. വിവാദ ട്വീറ്റ് തേജസ്വി സൂര്യ നീക്കം ചെയ്തിരുന്നു. ഗാന്ധിയുടെ ഇന്ത്യയെ എനിക്കറിയാം. കൊവിഡ് കാലത്ത് ലോകവും ഇന്ത്യയും വളരെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അറിയാം. പക്ഷേ, വിദ്വേഷ വാക്കുകള്‍ അവസാനിപ്പിക്കണം എന്നും ഹിന്ദ് രാജകുമാരി ട്വീറ്റ് ചെയ്തിരുന്നു.

5

ഷാര്‍ജ രാജകുടുംബാംഗമാണ് ഹിന്ദ് രാജകുമാരി. ഗാന്ധിജിയെയും നെല്‍സണ്‍ മണ്ടേലയെയും എനിക്ക് ഇഷ്ടമാണ്. അവര്‍ മാതൃകാ വ്യക്തിത്വങ്ങളായിരുന്നു. നമുക്ക് ഹിറ്റ്‌ലറെ ആവശ്യമില്ല. പുതിയ ഗാന്ധിയെ ആണ് ആവശ്യം എന്ന ഹിന്ദ് രാജകുമാരിയുടെ വാക്കുകളും ഏറെ ചര്‍ച്ചയായിരുന്നു. ടെലഗ്രാഫ് ഓണ്‍ലൈനോടാണ് രാജകുമാരി ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ പ്രവാസികളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുകയായിരുന്നു ഹിന്ദ്.

6

ഇന്ത്യക്കാരോട് സൗഹൃദമാണ്. പക്ഷേ, അവരുടെ മര്യാദകേട് സ്വാഗതം ചെയ്യില്ല. എല്ലാ തൊഴിലാളികളും ജോലി ചെയ്യുന്നതിന് കൂലി വാങ്ങുന്നുണ്ട്. ആരും വെറുതെ ജോലി ചെയ്യുന്നില്ല. ഞങ്ങളുടെ മണ്ണില്‍ നിന്നാണ് നിങ്ങള്‍ ഭക്ഷണം കണ്ടത്തുന്നത്. അങ്ങനെയിരിക്കെ നിങ്ങള്‍ കാണിക്കുന്ന ധാര്‍ഷ്ട്യം തുറന്നുകാട്ടാതിരിക്കില്ല- ഇതായിരുന്നു വിദ്വേഷ പരാമര്‍ശത്തോട് ഹിന്ദ് രാജകുമാരിയുടെ പ്രതികരണം.

7

യുഎഇ രാജകുമാരിയുടെ പ്രതികരണം വൈറലായതോടെ ആരാണിവര്‍ എന്ന് ആളുകള്‍ തിരയുകയാണ്. ഷാര്‍ജയിലാണ് ഹിന്ദ് രാജകുമാരി ജനിച്ചതും വളര്‍ന്നതും. പിതാവ് ഡോക്ടറാണ്. മാതാവ് സ്‌കൂള്‍ പ്രിന്‍സപ്പിലും. യുഎഇയിലെ പ്രമുഖ വ്യവസായി കൂടിയാണ് ഹിന്ദ് രാജകുമാരി. മാധ്യമ പ്രവര്‍ത്തകയായ ഇവര്‍ ഫാഷന്‍ ലൈഫ് സ്റ്റൈല്‍ മാഗസിനായ വെല്‍വെറ്റിന്റെ എഡിറ്ററാണ്. ചില പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

English summary
Who Is UAE Princess Hend Al Qassimi? What She Says About UP Chief Minister Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X