കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് മിത്തു മിയാന്‍? പാകിസ്താനിലെ ഹിന്ദുക്കള്‍ ഇയാളെ ഭയക്കുന്നതിന് പിന്നില്‍!!!

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കിടയിലെ പേടി സ്വപ്‌നമാണ് മിത്തു മിയാന്‍ എന്നപേര്. പാകിസ്താനില്‍ ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നതാണ്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് സത്യമാണെന്ന് തെളിയിക്കുകയാണ് പാകിസ്താനില്‍ ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

നാല് വര്‍ഷം മുമ്പ് മിത്തു നിര്‍ബന്ധിച്ച് മതം മാറ്റിയ റിങ്കിള്‍ കുമാരിയുടെ പരാതി ഉയര്‍ന്നുവന്നത് ആരോപണങ്ങള്‍ക്ക് ഉറപ്പുനല്‍കുകയായിരുന്നു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മിത്തു മിയാല്‍ ഹിന്ദു പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇസ്ലാമിലേക്ക് ആകര്‍ഷിച്ച് മതംമാറ്റി വരികയാണ്.

 ന്യൂനപക്ഷത്തിനെതിരെ

ന്യൂനപക്ഷത്തിനെതിരെ

പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മുസ്ലിം യുവാക്കളെക്കൊണ്ട് വിവാഹം കഴിപ്പിക്കലാണ് പ്രധാനമായുള്ള ജോലി.

 പ്രതിഷേധിച്ചിട്ടും

പ്രതിഷേധിച്ചിട്ടും

18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലിം യുവാക്കളെക്കൊണ്ട്
വിവാഹം കഴിപ്പിച്ച് നിര്‍ബന്ധിച്ച് മതം മാറ്റുന്നു. മനുഷ്യാവകാശ സംഘടനകളും ഹിന്ദുവിഭാഗങ്ങളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.

 മിത്തു മിയാനെതിരെ

മിത്തു മിയാനെതിരെ

ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ലാഹോറിലെ ഫൈസല്‍ സ്‌ക്വയറില്‍ അബ്ദുള്‍ ഹഖ് എന്ന മിത്തു മിയാനെതിരെ പ്രതിഷേധവുമായി ഒത്തുകൂടിയത്.

 മുസ്ലിം മതപണ്ഡിതന്‍

മുസ്ലിം മതപണ്ഡിതന്‍

പാകിസ്താനിലെ മുസ്ലിം പണ്ഡിതനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അബ്ദുള്‍ ഹഖ് എന്ന മിത്തു മിയാനാണ് ഹിന്ദുപെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിന് പിന്നില്‍.

 ഹിന്ദുക്കള്‍ക്കെതിരെ

ഹിന്ദുക്കള്‍ക്കെതിരെ

നിര്‍ബന്ധിത മതംമാറ്റത്തിന്റെ സൂത്രധാരനായ മിത്തു മിയാന്‍ മുസ്ലിം മുസ്ലിങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ വായടക്കുന്നു. സോഷ്യല്‍ മീഡിയയും മതംമാറ്റത്തിനായി ഉപയോഗിക്കുന്നു.

മിത്തു മിയാന്‍

മിത്തു മിയാന്‍

പാകിസ്താനിലെ ഹിന്ദുവിഭാഗങ്ങള്‍ താമസിക്കുന്ന സിന്ധ് പ്രവിശ്യയിലെ ഉന്നത മുസ്ലിം കുടുംബമാണ് മിത്തു മിയാന്റേത്.

 പെണ്‍കുട്ടിയുടെ പരാതി

പെണ്‍കുട്ടിയുടെ പരാതി

പാകിസ്താനിലെ ഒരു ഹിന്ദു കുടുംബത്തിലെ റിങ്കില്‍ കുമാരി എന്ന പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മിത്തുവിനെതിരെ കേസ് നിലനില്‍ക്കുന്നു. തന്നെ തട്ടിക്കൊണ്ടുവപോയെന്ന് കാണിച്ച് നാല് വര്‍ഷം മുമ്പായിരുന്നു പരാതി നല്‍കിത്

 കോടതിയെ സ്വാധീനിച്ചു

കോടതിയെ സ്വാധീനിച്ചു

കേസ് പരിഗണിച്ച കോടതി പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം അയച്ചു. പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും മിത്തു കോടതിയെ സ്വാധീനിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാദം.

English summary
Mithu Mian a muslim scholar and politician forcefully convert minor hindu girls into muslim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X