കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണിനെ ഭയക്കണമെന്ന് ലോകാരോഗ്യ സംഘടന, വന്‍തോതില്‍ ജനതികമാറ്റം, യാത്രാവിലക്കുമായി ഇയു

Google Oneindia Malayalam News

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദത്തിന് പേര് നല്‍കി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍ എന്ന പേര്. ഇതിന് ഗ്രീക്ക് അക്ഷരത്തില്‍ നിന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആശങ്കപ്പെടുത്തുന്ന വേരിയന്റുകളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഒമൈക്രോണിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഏറ്റവും അപകടകാരിയാണ് ഒമൈക്രോണ്‍. ഓരോ ഭൂഖണ്ഡത്തിലും പുതിയ തരംഗത്തിനായിരിക്കും ഇത് തിരികൊളുത്താന്‍ പോവുന്നതെന്നാണ് മുന്നറിയിപ്പ്. വന്‍ തോതില്‍ ജനിതകമാറ്റം ഒമൈക്രോണിന് സംഭവിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. ഇതോടെ വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഇതിന് സാധിക്കുമെന്ന ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

ആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നുആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നു

1

നിലവില്‍ എത്രത്തോളം അപകടകാരിയാണ് ഒമൈക്രോണ്‍ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം വരാനുള്ള എല്ലാ സാധ്യതയും ഒമൈക്രോണിലൂടെ ഉണ്ടാവും. ഇപ്പോഴുള്ള വാക്‌സിനുകള്‍ എത്രത്തോളം പുതിയ വകഭേദത്തിനെതിരെ ഗുണം ചെയ്യുമെന്ന് അറിയാന്‍ ആഴ്ച്ചകള്‍ എടുക്കും. യൂറോപ്പ്യന്‍ യൂണിയനും, അമേരിക്കയും, കാനഡയും റഷ്യയുമെല്ലാം യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രധാനമായും ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റ് ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ വന്‍ തോതിലുള്ള ഒമൈക്രോണ്‍ കേസുകളുടെ കുതിപ്പ് ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

അടുത്തിടെയുള്ള ആഴ്ച്ചകളിലായി ഇരുന്നൂറിലധികം കേസുകളാണ് വരുന്നത്. വ്യാഴാഴ്ച്ച 2465 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്തുകൊണ്ടാണ് പെട്ടെന്ന് കൊവിഡ് കേസുകള്‍ വര്‍ധിച്ചതെന്ന് ലോകാരോഗ്യ സംഘടനയ്ക്കും പറയാന്‍ സാധിക്കുന്നില്ല. ശാസ്ത്രജ്ഞര്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഒമൈക്രോണിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ജനിതകമാറ്റം നിരവധി തവണ വന്നതാണ് വൈറസിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഇതാണ് വ്യാപനത്തിന് സഹായിക്കുന്നതും. ദക്ഷിണാഫ്രിക്ക ഒമൈക്രോണിന്റെ ഹബ്ബായി മാറി കഴിഞ്ഞു. ദക്ഷിണ ആഫ്രിക്കയിലെ എല്ലാ പ്രവിശ്യകളിലും ഒമൈക്രോണ്‍ വ്യാപിച്ച് കഴിഞ്ഞു. ലോകാരോഗ്യ സംഘടന പ്രത്യേകമായി ഈ മേഖലയെ ശ്രദ്ധിക്കുന്നുണ്ട്.

ഒമൈക്രോണ്‍ മുമ്പുണ്ടായിരുന്ന വേരിയന്റുകളേക്കാള്‍ അതിവേഗത്തിലാണ് വ്യാപിക്കുന്നതെന്ന് ലാബ് പരിശോധനയില്‍ നിന്ന് സൂചനകള്‍ ലഭിക്കുന്നുണ്ട്. അത് ശരിക്കും ഈ വൈറസിനുള്ള മുന്‍തൂക്കം കൂടിയാണ്. വൈറസിന്റെ സ്വഭാവം മനസ്സിലാക്കാന്‍ നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. വിവരങ്ങള്‍ കൃത്യ സമയത്ത് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും നല്‍കുമെന്നും സംഘടന അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്കാണ് യൂറോപ്പ്യന്‍ യൂണിയന്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയത്. എല്ലാ യാത്രക്കാരെയും പരിശോധിക്കാനാണ് നിര്‍ദേശം. യുഎസ്സും കടുത്ത നിയന്ത്രണങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സൗദി അറേബ്യ ദക്ഷിണാഫ്രിക്ക, നമീബിയ, ബോത്സ്വാന, സിംബാബ്വെ, മൊസാംബിക്, ലിസോതോ ആന്‍ഡ് എസ്വാതിനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്‌സ് എല്ലാ എയര്‍ലൈന്‍സും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയോ ഇവിടെ നിന്നുള്ള വിമാനങ്ങള്‍ സൗദിയിലേക്ക് വരികയോ ചെയ്യില്ല. അതേസമയം തീര്‍ഥാടകരല്ലാത്തവരെ മെക്കയിലെ വിശുദ്ധ കാബയില്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവിടെ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

പട്യാലയും ക്യാപ്റ്റനെ കൈവിടും, മണ്ഡലത്തില്‍ ജനവികാരം കോണ്‍ഗ്രസിനൊപ്പം, സിദ്ദുവിന് മുന്‍തൂക്കംപട്യാലയും ക്യാപ്റ്റനെ കൈവിടും, മണ്ഡലത്തില്‍ ജനവികാരം കോണ്‍ഗ്രസിനൊപ്പം, സിദ്ദുവിന് മുന്‍തൂക്കം

English summary
who named new variant omicron and included as variant of concern, countries imposes travel ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X