കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണവൈറസിനെ നേരിടാന്‍ ഒറ്റവഴി... അത് നിര്‍ബന്ധമാക്കണം, നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന!!

Google Oneindia Malayalam News

ലണ്ടന്‍: കൊറോണവൈറസിനെ ഗൗരവത്തോടെ സമീപിച്ചിട്ടില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന. മാസ്‌കുകള്‍ ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്‌കുകള്‍ ധരിക്കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കണം. ഒരിക്കലും മാസ്‌കുകളുടെ എണ്ണത്തില്‍ കുറവുണ്ടാവാന്‍ പാടില്ല. തദ്ദേശീയമായി നിര്‍മിക്കുന്ന മാസ്‌കുകളാണെങ്കില്‍ കൂടുതല്‍ നല്ലതാണ്. ജനങ്ങള്‍ ഇതിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇതിലൂടെ മാത്രമാണ് കൊറോണവൈറസ് വ്യാപനം തടയാന്‍ സാധിക്കുകയെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മാസ്‌കുകള്‍ പലയിടത്തും കിട്ടാതിരിക്കുന്ന സാഹചര്യത്തില്‍ സംഘടന അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയത്.

1

വായുവിലൂടെ കൊറോണ പകരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ രോഗവ്യാപനത്തിന് പ്രധാന കാരണമായി പറയുന്നത്, രോഗബാധിതര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ചെയ്യുമ്പോള്‍ അത് ആളുകളിളേക്ക് പടരുന്നതാണ്. അതുകൊണ്ട് ഇതിനെ തടയേണ്ടതാണ് പ്രധാനം. മെഡിക്കല്‍ സര്‍ജിക്കല്‍ റെസ്പിറേറ്റര്‍ മാസ്‌കുകള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കണം. അതല്ലെങ്കില്‍ അവര്‍ക്കായി നാമത് ശേഖരിക്കണം. മാസ്‌കുകളള്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. രോഗത്തെ പ്രതിരോധിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്നും ലോകാരോഗ്യ സംഘടന മെഡിക്കല്‍ വിദഗ്ദന്‍ ഡോ മൈക്ക് റയാന്‍ പറഞ്ഞു.

അമേരിക്കയിലെ പ്രശസ്ത ഡോക്ടറായ ആന്റണി ഫൗസിയും മാസ്‌കുകളെ അത്യാവശ്യമാണെന്ന് പറഞ്ഞു. അമേരിക്കക്കാര്‍ പൊതുമധ്യത്തില്‍ ഇറങ്ങുകയാണെങ്കില്‍ നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണം. അതേസമയം പുറത്തിറങ്ങാതിരിക്കുക എന്ന മാര്‍ഗമാണ് ഏറ്റവും നല്ലതെന്നും ഫൗസി പറഞ്ഞു. മാസ്‌കുകള്‍ ഏറ്റവും നല്ല മാര്‍ഗമാണെന്ന് മൈക്ക് റയാനും പറയുന്നു. അതിനൊപ്പം കൈ ഇടയ്ക്കിടെ കഴുകുന്നതും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വളരെ പ്രധാനമാണെന്നും, ഇതിന്റെ ആവശ്യകത തള്ളിക്കളയാനാവില്ലെന്നും റയാന്‍ പറഞ്ഞു. തുണികൊണ്ടുള്ള മാസ്‌കുകളും ഈ അവസരത്തില്‍ ഉപയോഗിക്കാം. ആരോഗ്യ പ്രവര്‍ത്തകര്‍ ഈ സമീപനം കൂടുതല്‍ കരുതലോടെ രോഗത്തെ സമീപിക്കാന്‍ സഹായിക്കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

ഇറ്റലിയില്‍ ജനങ്ങള്‍ ഹൈപ്പര്‍ടെന്‍ഷനായി മരുന്ന് കഴിക്കുന്നുണ്ടെന്നും, മറ്റ് രോഗങ്ങള്‍ ഇവര്‍ക്ക് സ്ഥിരീകരിക്കുന്നുണ്ടെന്ന വാദങ്ങള്‍ക്ക് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് മൈക്ക് റയാന്‍ പറഞ്ഞു. ആരോഗ്യ മേഖലയിലെ മോശം പ്രവര്‍ത്തനം ചിലപ്പോള്‍ മരണനിരക്ക് വര്‍ധിപ്പിച്ചേക്കും. കൊറോണ ബാധിച്ച് ആശുപത്രികളിലേക്ക് രോഗികളുടെ സുനാമി തന്നെയാണ് ഉണ്ടാവുന്നത്. ഇത് കുറച്ച് കൊണ്ടുവരേണ്ടതുണ്ട്. ഇത് ഡോക്ടര്‍മാര്‍ക്കും മറ്റ് മെഡിക്കല്‍ മേഖലയിലെ ജീവനക്കാര്‍ക്കും സമ്മര്‍ദം കുറയ്ക്കും. കൂടുതല്‍ ജീവന്‍ രക്ഷിക്കാനും അവര്‍ക്ക് സാധിക്കുമെന്നും റയാന്‍ പറഞ്ഞു. ചെറിയ തോതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പല രാജ്യങ്ങളും കാര്യമായി ഗൗനിക്കുന്നില്ല. അവര്‍ ഗുരുതരമായ രോഗമുള്ളവരെയാണ് പരിശോധിക്കുന്നത്. എന്നാല്‍ ഈ മനോഭാവം കൂടുതല്‍ മരണത്തിലേക്ക് നയിക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

English summary
who opens door to broader use of masks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X