കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ വാനോളം പുകഴ്ത്തി ലോകാരോഗ്യ സംഘടന: ട്രംപിന്റെ വിമർശനത്തിന് പുല്ലുവില, ഉദാത്ത മാതൃക ചൈനയെന്ന്..

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടന്നാക്രമിച്ചതിന് പിന്നാലെ ചൈനയെ പുകഴ്ത്തി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെ ചൈന കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ചൈനയെ പ്രശംസിച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ സ്ഥിതി ഗതികൾ സാധാരണ രീതിയിലേക്ക് എത്തിച്ചതിൽ മറ്റ് രാജ്യങ്ങൾ ചൈനയെ കണ്ട് പഠിക്കണമന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ലോകാരോഗ്യ സംഘടന ചൈനയുടെ പിആർ ഏജൻസിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്.

ശവപ്പെട്ടികളില്ല,മൃതദേഹം സൂക്ഷിക്കാനും ഇടമില്ല, ബ്രസീലില്‍ ഞെട്ടിക്കുന്ന കാഴ്ച്ച, മരണം കുതിക്കുന്നു!ശവപ്പെട്ടികളില്ല,മൃതദേഹം സൂക്ഷിക്കാനും ഇടമില്ല, ബ്രസീലില്‍ ഞെട്ടിക്കുന്ന കാഴ്ച്ച, മരണം കുതിക്കുന്നു!

പിആർ ഏജൻസിയോ

പിആർ ഏജൻസിയോ

ലോകാരോഗ്യ സംഘടനയെ ഓർത്ത് ലജ്ജ തോന്നുന്നുവെന്നും ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയുടെ പിആർ ഏജൻസിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നുമാണ് ട്രംപ് ഉന്നയിച്ച വിമർശനം. ചൈനീസ് നഗരമായ വുഹാനിൽ നിന്ന് ഡിസംബറിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസിൽ ലോകാരോഗ്യ സംഘടനയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട ട്രംപ് ലോകാരോഗ്യ സംഘടനയക്ക് നൽകിവന്നിരുന്ന സാമ്പത്തിക സഹായവും നിർത്തലാക്കിയിരുന്നു.

 രോഗികളില്ല

രോഗികളില്ല


പ്രഭവകേന്ദ്രമായ വുഹാനിൽ നിലവിൽ ഒറ്റ കേസ് പോലും ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ ഹെൽത്ത് എമർജൻസി ടെക്നിക്കൽ ഹെഡ് മരി മാൻ കെർഖോവ് സാക്ഷ്യപ്പെടുത്തുന്നത്. വുഹാനിൽ കൊറോണ രോഗികളില്ലെന്ന സന്തോഷം തരുന്നതായും അവർ ജനീവയിൽ പ്രതികരിച്ചു. അതുകൊണ്ട് തന്നെ ചൈനയെ അഭിനന്ദിക്കുന്നുവെന്നും അവരെ ഉദ്ധരിച്ച് ചൈനീസ് വാർത്താ ഏജൻസി സിൻഹ്വാ റിപ്പോർട്ട് ചെയ്തുു.

 ചൈനയിൽ നിന്ന് പഠിക്കണം

ചൈനയിൽ നിന്ന് പഠിക്കണം


ലോകം ചൈനയിൽ നിന്ന് പഠിക്കണം. നിയന്ത്രണങ്ങൾ നീക്കി അവരെങ്ങനെയാണ് വുഹാനിലെ സമൂഹത്തെ സാധാരണ ഗതിയിലേക്ക് എത്തിച്ചതെന്ന് നമ്മൾ വുഹാനിൽ നിന്ന് പഠിക്കണം. വൈറസിനോട് പോരാടി അവരെങ്ങനെയാണ് മുന്നോട്ട് ജീവിക്കുന്നതെന്നും പഠിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. എന്നാൽ ഞായറാഴ്ചയോടെ എല്ലാ ആശുപത്രികളും കൊറോണ വൈറസ് മോചിതമായിക്കഴിയുകയും ചെയ്തിട്ടുണ്ട്.

പുതിയ കേസുകളില്ല

പുതിയ കേസുകളില്ല


കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ഹൂബെ പ്രവിശ്യയിലോ തലസ്ഥാന നഗരമായ വുഹാനിലോ ഒറ്റ കേസുകൾ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലോക്കൽ ഹെൽത്ത് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. സെൻട്രൽ പ്രവിശ്യകളിലും ശനിയാഴ്ചയോടെ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. ഇത് ഹുബെയുടെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക വഴിത്തിരിവ് തന്നെയാണുണ്ടാക്കിയിട്ടുള്ളതെന്ന് യാങ് യുന്യാൻ പ്രവിശ്യാ വൈസ് ഗവർണർ വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു.

ലക്ഷണങ്ങളില്ലാത്ത രോഗികൾ

ലക്ഷണങ്ങളില്ലാത്ത രോഗികൾ


യുന്യാൻ പ്രവിശ്യയിൽ രോഗലക്ഷണങ്ങളില്ലാത്ത 647 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരെല്ലാം തന്നെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയാണ്. ഹൂബെയിൽ 68,128 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വുഹാനിൽ റിപ്പോർട്ട് ചെയ്ച 50,333 കേസുകൾ ഉൾപ്പെടെയാണിത്. കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന പരാതിയെത്തുടർന്ന് ഏപ്രിൽ 17ന് വുഹാനിലെ മരണസംഖ്യ പിന്നീട് പരിഷ്കരിച്ചിരുന്നു. ഇതോടെ 3, 869 പേരാണ് വുഹാനിൽ മാത്രം മരിച്ചത്. ചൈനയിൽ 4,633 പേരും മരിച്ചു. 82, 874 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്.

Recommended Video

cmsvideo
Nobel winner says virus is china maded
 ജാഗ്രതയോടെ തുടരൂ

ജാഗ്രതയോടെ തുടരൂ

കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ ചൈന കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നാണ് ഫെബ്രുവരിയിൽ ചൈന സന്ദർശിച്ച ചൈനയുടെയും- ലോകാരോഗ്യ സംഘടനയുടേയും സംയുക്ത സംഘം നിരീക്ഷിച്ചത്. രണ്ടാഴ്ച ചൈനയിലുണ്ടായിരുന്നുവെന്നും ചൈനീസ് ആരോഗ്യമന്ത്രാലയത്തിലെ അധികൃതർക്കൊപ്പം വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചെന്നുമാണ് വാൻ സാക്ഷ്യപ്പെടുത്തുന്നത്. ആരോഗ്യ പ്രവർത്തകർക്ക് പുറമേ ജനങ്ങളുടെയും അഹോരാത്ര പ്രവർത്തനങ്ങളുടെ ഫലമായാണ് രോഗവ്യാപനം നിയന്ത്രിക്കാനായതെന്നും വാൻ കൂട്ടിച്ചേർത്തു. നിങ്ങളുടെ അർപ്പണ ബോധത്തിനും സേവനത്തിനും ഇത് ലോകവുമായി പങ്കുവെച്ചതിനും നന്ദി രേഖപ്പെടുത്തുന്നതായും വാൻ കൂട്ടിച്ചേർത്തു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തിരിച്ചറിയുന്നതിന് വുഹാനിലെ ജനങ്ങൾ ജാഗ്രതയോടെയിരിക്കാനും അവർ ആവശ്യപ്പെട്ടു.

English summary
WHO praises Chiana over handling coronavirus outbreak, after Trump's sharp attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X