കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണവൈറസ് വായുവിലൂടെ പകരാം... മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് നിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന!!

Google Oneindia Malayalam News

ലണ്ടന്‍: വായുവില്‍ അതിജീവിക്കാനുള്ള കഴിവുള്ളത് കൊണ്ട് കൊറോണ വൈറസ് മുന്‍കരുതല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. വായുവില്‍ മണിക്കൂറുകളോളം കൊറോണവൈറസ് അതിജീവിക്കുമെന്ന് നേരത്തെ പഠനങ്ങള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മെഡിക്കല്‍ സ്റ്റാഫുകളോടാണ് ഇത് പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗികളെ മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ സുരക്ഷയില്ലാതെ ഇവര്‍ക്കൊപ്പം നില്‍ക്കരുതെന്നാണ് നിര്‍ദേശത്തിലൂടെ വ്യക്തമാക്കുന്നത്. മെഡിക്കല്‍ സ്റ്റാഫുകള്‍ ഇവരെ സഹായിക്കുന്നത് സുരക്ഷ ഒരുക്കി കൊണ്ടാവുന്നത് നന്നായിരിക്കുമെന്ന സൂചനയും ഇതിലുണ്ട്.

1

പലയിടത്തും ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ മുന്‍കരുതലുകള്‍ ശക്തമാക്കുന്നത് നന്നായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജിംഗ് ഡിസീസസ് ആന്‍ഡ് സൂനോസിസ് യൂണിറ്റ് വിഭാഗം അധ്യക്ഷ ഡോ മരിയ വാന്‍ കെര്‍കോവ് പറഞ്ഞു. കൊറോണബാധിച്ചവരെ പരിചരിക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതല്‍ ആവശ്യമാണ്. മെഡിക്കല്‍ സ്റ്റാഫുകള്‍ അത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കണം. എന്നാല്‍ നിത്യേന കരുതല്‍ സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് ഇത് പ്രശ്‌നമുള്ളതല്ല. പക്ഷേ മെഡിക്കല്‍ സ്റ്റാഫുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗിയെ മാറ്റി കഴിഞ്ഞ് മാസ്‌കുള്‍ മാറ്റാതിരിക്കുന്നതാണ് നല്ലത്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാമെന്നും മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

കൊറോണ ബാധിച്ച രോഗികള്‍ക്ക് ചിലപ്പോള്‍ ശ്വാസ തടസ്സങ്ങള്‍ വന്നേക്കാം. എന്നാല്‍ തൊണ്ടയില്‍ ട്യൂബ് ഇറക്കി ശ്വാസം നല്‍കാനുള്ള ശ്രമങ്ങള്‍ അപകടകരമാണ്. ഇതിലൂടെ വൈറസിന്റെ സൂക്ഷ്മകണികകള്‍ വായുവില്‍ തങ്ങി നില്‍ക്കും. മണിക്കൂറുകളോളം ഇവയ്ക്ക് അന്തരീക്ഷത്തില്‍ നിലനില്‍ക്കാനുള്ള കഴിവുണ്ടെന്നും കെര്‍കോവ് പറഞ്ഞു. ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ പരമാവധി കണികകള്‍ പുറത്തേക്ക് വരാന്‍ ശ്രദ്ധിക്കണം. രോഗികള്‍ ചുമച്ചാലോ തുമ്മിയാലോ വഴി രോഗം പകരുമെന്നായിരുന്നു സൂചന. എന്നാല്‍ ഇതിലൂടെ വൈറസ് മൂന്ന് മണിക്കൂറോളം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ n95 മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നാണ് ഇപ്പോവത്തെ നിര്‍ദേശം. ഇതിലൂടെ 95 ശതമാനം കണികകളെയും തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രദേശം ശുചീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടി വരും. കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ കൊണ്ട് മാത്രം കൊറോണ വ്യാപനം തടയാനാവില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് രോഗം ബാധിച്ചവരെ കണ്ടെത്തുകയും, അവരെ സമൂഹത്തില്‍ നിന്ന് മാറ്റി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്താല്‍ മാത്രമേ വ്യാപനം തടയാനാവൂ എന്നും മൈക്ക് റയാന്‍ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍ കൊണ്ട് വൈറസ് തടയാന്‍ സാധിച്ചേക്കും. എന്നാല്‍ ഇത് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
who recommends airborne precautions after coronavirus found to survive in air
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X