കൊവിഡ് മുക്തമായ രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന: പട്ടിക ഇങ്ങനെ
ഡൽഹി: കൊവിഡ് മുക്തമായ രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. കുറഞ്ഞത് 10 രാജ്യങ്ങളിലെങ്കിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പട്ടികയിൽ വ്യക്തമാകുന്നു
രണ്ട് വർഷത്തിലേറെയായി ലോകം കൊവിഡ് വൈറസിനെ നേരിടുന്നു. പല രാജ്യങ്ങളിലും പ്രതിദിനം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകൾ വൈറസിന് കീഴടങ്ങി. അമേരിക്കയിലും യൂറോപ്പിലും സ്ഥിതി വളരെ രൂക്ഷമായിരുന്നു. ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പുതിയതായി പുറത്തിറക്കിയ പട്ടിക പ്രകാരം, 10 രാജ്യങ്ങൾ കോവിഡിൽ നിന്നും മുക്തമാണ്. പട്ടികയിലുളള രാജ്യങ്ങളിലെ ഭൂപ്രദേശങ്ങളിൽ ഭൂരിഭാഗവും പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെ ദ്വീപുകളാണ്.

മാത്രമല്ല കടലിനോട് അതിർത്തി പങ്കിടുന്നവയും ആണ്. അതിനാൽ കൊവിഡിൽ നിന്നും മുക്തി നേടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറുകയാണ്. അടുത്തിടെ ടോംഗയിൽ, അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരുന്നു. ഇവിടേക്ക് കപ്പൽ മാർഗ്ഗത്തിലൂടെ സഹായം എത്തിച്ചിരുന്നു. എന്നാൽ, ഇതിന് ശേഷം, ഇവിടെയും കൊവിഡ് പൊട്ടതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതുപോലെ തന്നെ, കുക്ക് ദ്വീപുകളിൽ കഴിഞ്ഞ ആഴ്ച ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു.

ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയ കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങൾ ഇതാ ;-
തുവാലു: ഇത് മൂന്ന് പാറക്കെട്ടുളള ദ്വീപുകളുടെയും ആറ് പവിഴ ദ്വീപുകളുടെ കൂട്ടമാണ്. സ്വതന്ത്ര രാജ്യമാണെങ്കിലും, അതിർത്തികൾ അടച്ചും നിർബന്ധിത കപ്പൽ വിലക്ക് ഏർപ്പെടുത്തിയും തുവാലു കോവിഡിനെ അകറ്റി നിർത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 100 ജനസംഖ്യയിൽ ഏകദേശം 50 പേർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകി.

ടോക്‌ലൗ: ദക്ഷിണ പസഫിക്കിലെ ചെറിയ കൂട്ടം പവിഴ ദ്വീപുകൾ. ന്യൂസിലാൻഡിനടുത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആകെ ജനസംഖ്യ 1,500 ഉതിൽ, ഒരൊറ്റ വിമാനത്താവളം ഉണ്ട്.
സെന്റ് ഹെലീന: തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു. ഇത് ഒരു ബ്രിട്ടീഷ് പ്രദേശമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 100 പേർക്ക് വസിക്കുന്ന സെന്റ് ഹെലീനയിൽ 58.16 പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തു.

പിറ്റ്കെയിൻ ദ്വീപുകൾ: പസഫിക് സമുദ്രത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 100-ൽ 74 പേർക്ക് ഇവിടെ കോവിഡിനെതിരെ പൂർണ്ണമായി വാക്‌സിനേഷൻ നൽകി.
നിയു: ദക്ഷിണ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ദ്വീപ് രാഷ്ട്രമാണിത്. 100 ൽ 79 ലധികം ആളുകൾക്ക് ഇവിടെ കോവിഡിന് എതിരെ പൂർണ്ണമായും വാക്സിനേഷൻ നൽകി.

നൗറു: ഓസ്‌ട്രേലിയയുടെ വടക്കു കിഴക്കായാണ് ഈ കൊച്ചു രാജ്യം സ്ഥിതി ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ പട്ടിക അനുസരിച്ച്, 100-ൽ ഏകദേശം 68 പേർ ഇവിടെ കൊവിഡ്-19-നെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ട്.
മൈക്രോനേഷ്യ: ചുക്ക്, കോസ്രെ, പോൺപേ, യാപ്പ് എന്നീ നാല് സംസ്ഥാനങ്ങൾ ഇവിടെ ഉൾപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മൈക്രോനേഷ്യയിൽ വാക്സിനേഷൻ കവറേജ് 38.37 ആണ്.

അതേസമയം, ഇന്ത്യയിൽ കൊവിഡ് കേസുകൾ കഉറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 25,920 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലത്തെ റിപ്പോർട്ടിനെ അപേക്ഷിച്ച് 15.7 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിരിക്കുന്നത് എന്നാൽ, രാജ്യത്ത് പ്രതിദിനം 492 മരണങ്ങളും രേഖപ്പെടുത്തി. അതേസമയം, ആകെ ഇന്ത്യയുടെ കേസുകളുടെ എണ്ണം 4,27,80,235 ആണ്. ആകെ മരണസംഖ്യ 5,10,905 ആണ്.












Click it and Unblock the Notifications