Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനം; മത്സരരംഗത്ത് നിരവധി പ്രമുഖര്‍

യുഎന്‍: യുണൈറ്റഡ് നാഷന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിരവധി പ്രമുഖര്‍ രംഗത്ത് വന്നു. ഒരു കവിയും മത്സരിക്കുന്നുണ്ട്. ഈ വര്‍ഷാന്ത്യം നടക്കുന്ന തിരഞ്ഞെടിപ്പില്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ആദ്യ ജനറല്‍ സെക്രട്ടറിയാകും അധികാരത്തിലെത്തുക.

ന്യൂസിലാന്റ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ക്ലാര്‍ക്കും മത്സരരംഗത്തുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളെ രക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങളാക്കുന്നതിന് ശ്രമം നടത്തുമെന്നും ഹെലന്‍ നേരത്തെ അറിയിച്ചിരുന്നു.

ഐറീന ബോകോവ

ഐറീന ബോകോവ

2009 മുതല്‍ യുഎന്‍ സാംസ്‌കാരിക വകുപ്പ് മേധാവിയാണ് ഐറീന ബോകോവ, 1996-97 കാലഘട്ടത്തില്‍ ബള്‍ഗേറിയന്‍ വിദേശകാര്യ മന്ത്രിയും ഫ്രാന്‍സ്, മൊറോക്കോ എന്നിവിടങ്ങളിലേക്കുള്ള സ്താനപതിയുമായിരുന്നു.

ഹെലന്‍ ക്ലാര്‍ക്ക്

ഹെലന്‍ ക്ലാര്‍ക്ക്

മൂന്‍ ന്യൂസിലാന്റ് പ്രധാനമന്ത്രിയാണ് ഹെലന്‍ ക്ലാര്‍ക്ക്. യുഎന്നില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന വനിത കൂടിയാണ് ഹെലന്‍ ക്ലാര്‍ക്ക്. 2009 വരെ യുഎന്‍ വികസനകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇവരായിരുന്നു.

നതാലിയ ഘെര്‍മാന്‍

നതാലിയ ഘെര്‍മാന്‍

മോള്‍ഡോവിലെ മുന്‍ വിദേശകാര്യ മന്ത്രിയാണ് നതാലിയ ഘെര്‍മാന്‍. യൂറോപ്യന്‍ യൂണിയനുമായി രാജ്യത്തിന്‍രെ വ്യാപാര ബന്ധങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

അന്റോണിയോ ഗുട്ടറെസ്

അന്റോണിയോ ഗുട്ടറെസ്

അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറാണ് അന്റോണ്യോ ഗുട്ടറെസ്. പത്ത് വര്‍ഷം അദ്ദേഹം ഈ സ്ഥാനം അലങ്കരിച്ചിരുന്നു.

സര്‍ഗന്‍ കരീം

സര്‍ഗന്‍ കരീം

മാസിഡോണിലെ മിന്‍ വിദേശകാര്യ മന്ത്രിയാണ് സര്‍ഗന്‍ കരീം. യുഎന്‍ അംബാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007-2008 കാലഘട്ടം യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റായിരുന്നു.

ഇഗൊര്‍ ലുക്‌സിക്

ഇഗൊര്‍ ലുക്‌സിക്

2012 വരെ ഇഗൊര്‍ ലുക്‌സ് മോണ്ടെനെഗ്രോയുടെ വിദേശകാര്യ മന്ത്രിയായിരുന്നു. പ്രധാനമന്ത്രി, ധനകാര്യ മ്ന്ത്രി എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

വെസ്‌ന പുസിക്

വെസ്‌ന പുസിക്

അഞ്ചു വര്‍ഷം ക്രൊയേഷ്യന്‍ വിദേശകാര്യ ന്ത്രിയായിരുന്നു. ഇദ്ദേഹമാണ് 2013 ല്‍ ക്രൊയേഷ്യക്ക് യൂറോപ്യന്‍ യൂണിയനില്‍ സ്ഥാനം നേടികൊടുത്ത്.

ഡാനിലോ തുര്‍ക്ക്

ഡാനിലോ തുര്‍ക്ക്

മുന്‍ സ്ലോവാനിയ പ്രസിഡന്റാണ് ഡാനിലോ തുര്‍ക്ക്. രാജ്യത്തെ ആദ്യ യുഎന്‍ അംബാസിഡറും കൂടിയാണ്. യുഎന്‍ രാഷ്ട്രീയകാര്യ സമിതിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനരുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+