കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാബില്‍ നിന്നല്ല അത് വന്നത്, തെളിവുണ്ട്, ലോകാരോഗ്യ സംഘടന പറയുന്നു, ട്രംപിന് പുതിയ വെല്ലുവിളി!!

Google Oneindia Malayalam News

ജനീവ: കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് തന്നെയാണ് വന്നതെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളി ലോകാരോഗ്യ സംഘടന. വിവിധ ശാസ്ത്രജ്ഞരുമായി വൈറസിന്റെ ഘടനയെയും അതിന്റെ വളര്‍ച്ചാ ഘട്ടത്തെയും കുറിച്ച് സംസാരിച്ചിരുന്നു. നിരവധി തവണ അക്കാര്യം ചര്‍ച്ച ചെയ്തു. ഇത് ലാബില്‍ നിര്‍മിച്ചവയാണെന്നതിന് യാതൊരു തെളിവുമില്ല. കൊറോണവൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. അതേസമയം ചൈനയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഭാഗമാകാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ മഹാമാരി എങ്ങനെ എത്തി എന്ന് അറിയേണ്ടതുണ്ടെന്നും സംഘടന എമര്‍ജന്‍സീസ് ചീഫ് മൈക്കിള്‍ റയാന്‍ പറഞ്ഞു.

1

നേരത്തെ ചൈനീസ് ലാബില്‍ നിര്‍മിച്ചതാണ് കൊറോണവൈറസ് എന്നും അതിന് തെളിവുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ശാസ്ത്രലോകം ഇത് മൃഗങ്ങളില്‍ നിന്നാണ് മനുഷ്യനിലെത്തിയതെന്നാണ് വിശ്വസിക്കുന്നത്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് ഇത് മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് വിശ്വാസം. ഇവിടെ നിരവധി വന്യമൃഗങ്ങളുടെ വില്‍പ്പന നടക്കുന്നുണ്ട്. വൈറസ് ഏത് ജീവികളിലാണ് ഉള്ളതെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ മാത്രമേ വൈറസ് എങ്ങനെ മനുഷ്യശരീരത്തില്‍ എത്തിയെന്ന് കണ്ടെത്താനാവൂ എന്നും മൈക്കിള്‍ റയാന്‍ പറഞ്ഞു. ഇത്തരമൊരു വൈറസ് വ്യാപനം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്നും റയാന്‍ വ്യക്തമാക്കി.

കോവിഡിന്റെ കാര്യത്തിലും ഒരു തരത്തിലുള്ള അലസതയും സംഘടന കാണിച്ചിട്ടില്ലെന്ന് ടെഡ്രോസ് അദാനോ ഗെബ്രിയെസൂസ് പറഞ്ഞു. ലോകരാജ്യങ്ങളെ ജനുവരി 30നുള്ളില്‍ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. സമയം ഒട്ടും പാഴാക്കിയിരുന്നില്ല. ലോകരാജ്യങ്ങള്‍ക്ക് വൈറസ് പ്രതിരോധത്തില്‍ ഇടപെടാന്‍ ആവശ്യമായ സമയം ഇതോടെ ലഭിച്ചിരുന്നു. ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടനയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും ഗെബ്രിയെസൂസ് പറഞ്ഞു. അതേസമയം ട്രംപിനെതിരെ പുതിയ ആരോപണങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. വൈറസിനെതിരെയുള്ള ട്രംപിന്റെ പ്രതികരണം വളരെ മോശമായിരുന്നുവെന്നാണ് യുഎസ്സില്‍ നിന്നുള്ള ആരോപണം.

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

യൂറോപ്പിലാകെ വൈറസ് പടരുന്ന കാര്യം മനസ്സിലാക്കുന്നതില്‍ യുഎസ്സിന് തെറ്റുപ്പറ്റിയെന്ന് ഡോ ആന്‍ ഷൂചാറ്റ് പറഞ്ഞു. യൂറോപ്പില്‍ നിന്ന് അത് മറ്റ് രാജ്യങ്ങളിലേക്ക് പടരുകയാണെന്ന് പ്രസിഡന്റിനും ടീമിനും മനസ്സിലാക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് രാജ്യത്താകെ വൈറസ് പടര്‍ന്നു പിടിക്കുന്നതിനാണ് കാരണമായതെന്നും അവര്‍ പറഞ്ഞു. അതേസമയം ട്രംപിന് നിരവധി തവണ ഇന്റലിജന്‍സ് വിവരങ്ങള്‍ കൊറോണവൈറസിനെ കുറിച്ച് ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ട്രംപ് പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ടീമിലുള്ളവര്‍ തന്നെ പറയുന്നത്. നവംബറില്‍ ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇക്കാര്യം ട്രംപിനെ അറിയിച്ചിരുന്നു. അതേസമയം ഈ വീഴ്ച്ച മറച്ചുവെക്കാനാണ് ഇപ്പോള്‍ ചൈനയെയും ലോകാരോഗ്യ സംഘടനയെയും ട്രംപ് കുറ്റപ്പെടുത്തുന്നത്.

English summary
who says coronavirus not created in lab natural in origin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X