കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കൊവിഡ് വകഭേദവും മരണങ്ങളുമില്ലെന്ന് ചൈന ലോകാരോഗ്യസംഘടനയോട്; ആശങ്കയുണ്ടെന്ന് യുഎന്‍

Google Oneindia Malayalam News

ജനീവ: ചൈനയില്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് രാജ്യത്ത് നിന്നുള്ള ഡാറ്റകള്‍ കാണിക്കുന്നത് എന്ന് ലോകാരോഗ്യസംഘടന. എന്നാല്‍ ചൈനയില്‍ അടുത്തിടെ ഉണ്ടായ മരണങ്ങളുടെ വര്‍ധനവിനും ആശുപത്രിയിലെ തിരക്കിനും പിന്നിലെ കാരണങ്ങളെ കുറിച്ച് അറിയാന്‍ തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതര്‍ പറഞ്ഞു.

ചൈന സീറോ കൊവിഡ് നയം പിന്‍വലിച്ചതിന് പിന്നാലെയാണ് ആശുപത്രികള്‍ വീണ്ടും രോഗികളെ കൊണ്ട് നിറയുകയും ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂട്ടിയിടുന്ന സ്ഥിതിയും ഉണ്ടായത്. എന്നാല്‍ കൊവിഡ് സംബന്ധിച്ച് ചൈനയില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിടുന്നുമില്ല. ഇതിന് എതിരെ ലോകാരോഗ്യസംഘടന നേരത്തെ രംഗത്തെത്തിയിരുന്നു.

1

അതേസമയം ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥര്‍ ചൈനീസ് ശാസ്ത്രജ്ഞരെ കണ്ടതിന് ശേഷം ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നല്‍കിയ ഡാറ്റ യു എന്‍ ഏജന്‍സി പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം ചൈനയില്‍ ദിവസേന കൊവിഡ് മരണങ്ങള്‍ ഒറ്റ അക്കങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചൈനയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന നിലവിലെ കണക്കുകള്‍ ആശുപത്രി പ്രവേശനം, മരണത്തിന്റെ കണക്കുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.

റോബിന്‍ അത് വില്‍ക്കുമെങ്കില്‍ അപ്പോള്‍ നോക്കാം..; 4.5 കോടിയുടെ ഇല്ലത്തെക്കുറിച്ച് നിമിഷ പറഞ്ഞത് കേട്ടോറോബിന്‍ അത് വില്‍ക്കുമെങ്കില്‍ അപ്പോള്‍ നോക്കാം..; 4.5 കോടിയുടെ ഇല്ലത്തെക്കുറിച്ച് നിമിഷ പറഞ്ഞത് കേട്ടോ

2

ആശുപത്രിയിലെ മരണങ്ങളെ കുറിച്ച് യു എന്‍ ഏജന്‍സി ചൈനയില്‍ നിന്ന് കൂടുതല്‍ വ്യക്തമായ ഡാറ്റ തേടുന്നത് തുടരുകയാണെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസും പറഞ്ഞു. ചൈനയിലെ ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും രാജ്യത്ത് ബൂസ്റ്റര്‍ ഡോസുകള്‍ ഉള്‍പ്പെടെയുള്ള വാക്‌സിനേഷന്റെ പ്രാധാന്യം വീണ്ടും എടുത്ത് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍പ്രൈസായി വിവാഹാഭ്യര്‍ത്ഥന, വിമാനം വൈകി പണി കിട്ടി, യാത്ര ചെയ്തത് 56 മണിക്കൂര്‍! ഒടുവില്‍ സ്വപ്‌നസാഫല്യംസര്‍പ്രൈസായി വിവാഹാഭ്യര്‍ത്ഥന, വിമാനം വൈകി പണി കിട്ടി, യാത്ര ചെയ്തത് 56 മണിക്കൂര്‍! ഒടുവില്‍ സ്വപ്‌നസാഫല്യം

3

അതിനിടെ കൊവിഡിനോട് ചൈന അന്തിമ വിജയം നേടി എന്നാണ് അധികൃതരുടെ വാദം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്ലി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം ചൈനയില്‍ കൊവിഡ് വകഭേദങ്ങളായ ബിഎ 5.2, ബി എഫ് 7 എന്നിവ വ്യാപിക്കുന്നുണ്ട് എന്നാണ് ആഗോള മാധ്യമങ്ങള്‍ പറയുന്നത്.

മൂന്ന് പേര്‍ ഒന്നിച്ച് ലോട്ടറിയെടുത്തു, രണ്ടാം തവണയും കോടികളുടെ സമ്മാനം തേടിയെത്തി!!; അപൂര്‍വനേട്ടംമൂന്ന് പേര്‍ ഒന്നിച്ച് ലോട്ടറിയെടുത്തു, രണ്ടാം തവണയും കോടികളുടെ സമ്മാനം തേടിയെത്തി!!; അപൂര്‍വനേട്ടം

4

എന്നാല്‍ ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് ഫലം കാണിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ ബീജിംഗ് രംഗത്തെത്തി. ഇത് യുക്തിരഹിതമാണെന്നും ആരോപണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ബീജിംഗ് പറഞ്ഞു. ജപ്പാന്‍, അമേരിക്ക, ഓസ്ട്രേലിയ, നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. ബ്രിട്ടീഷ് ആസ്ഥാനമായുള്ള ആരോഗ്യ ഡാറ്റാ സ്ഥാപനമായ എയര്‍ഫിനിറ്റിയുടെ കണക്കനുസരിച്ച് ചൈനയില്‍ ഓരോ ദിവസവും ഏകദേശം 9,000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നു എന്നാണ് പറയുന്നത്.

English summary
WHO says data from china shows that no new variants of Covid have been detected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X