കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകോരോഗ്യ സംഘടന ചൈനയുടെ പക്ഷത്ത്... കൊറോണവൈറസില്‍ കടുത്ത നിലപാടുമായി ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണ വൈറസില്‍ ലോകാരോഗ്യ സംഘടന പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയ്‌ക്കൊപ്പമാണ് ലോകാരോഗ്യ സംഘടന നില്‍ക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. അതേസമയം ചൈനയാണ് വൈറസ് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചതെന്ന് ട്രംപ് ദിവസങ്ങളായി ആരോപിക്കുന്നുണ്ട്. വംശീയമായ ചില പ്രചാരണങ്ങളും ട്രംപ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇത് മയപ്പെടുത്തുന്നതിന്റെ സൂചനയും ട്രംപ് നല്‍കിയിരുന്നു. യുഎസ്സില്‍ ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ ആക്രമണവും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

1

ഏകപക്ഷീയമായി ചൈനയ്‌ക്കൊപ്പം നില്‍ക്കുകയാണ് ലോകാരോഗ്യ സംഘടനയെന്ന് ട്രംപ് കുറ്റപ്പെടുത്തി. നേരത്തെ റിപബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം സംഘടന ഇതുവരെ ചൈനയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാത്തതും വലിയ പ്രശ്‌നമായി കുറച്ച് പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചൈന പ്രതിരോധ പ്രവര്‍ത്തനത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും, വൈറസ് പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് അതിനെ പ്രതിരോധിക്കാന്‍ ചൈനയ്ക്കായെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. എന്നാല്‍ ചൈനയ്ക്ക് വീഴ്ച്ചയാണ് സംഭവിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസിന്റെ സത്യസന്ധതയില്‍ സംശയമുണ്ടെന്ന് മൈക്കിള്‍ മക്‌ഗോള്‍ പറഞ്ഞു. യുഎസ് കോണ്‍ഗ്രസ് അംഗമാണ് ഇയാള്‍. ചൈനയുമായി ഗെബ്രിയെസൂസിന് ബന്ധമുണ്ടെന്ന് പല അവസരങ്ങളില്‍ തെലിഞ്ഞതാണെന്നും മക്‌ഗോള്‍ പറഞ്ഞു. ഇതില്‍ നിന്ന് വ്യക്തമാണ് ചൈനയുമായി എത്രത്തോളം അടുത്തിട്ടാണ് ലോകാരോഗ്യ സംഘടന ഉള്ളതെന്നും ഇയാള്‍ പറഞ്ഞു. ഒരുപാട് പേര്‍ ഇതില്‍ അതൃപ്തിയിലാണെന്ന് ട്രംപ് പറഞ്ഞു. അതേസമയം ഇതേ നിലപാട് തുടര്‍ന്നാല്‍ സംഘടനയുമായുള്ള ബന്ധം അമേരിക്കയ്ക്ക് പുനപ്പരിശോധിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ലോകാരോഗ്യ സംഘടന നടത്തുന്ന പ്രസ്താവനകള്‍ പലതും ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. കോണ്‍ഗ്രസ് അംഗ് ഗ്രെഗ് സ്റ്റിയൂബ് ലോകാരോഗ്യ സംഘടന ചൈനയുടെ മുഖപത്രമാണെന്ന് ആരോപിച്ചു. ഈ മഹാമാരി നിയന്ത്രണവിധേയമായാല്‍ ചൈനയും ലോകാരോഗ്യ സംഘടനയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സ്റ്റ്യൂബ് പറഞ്ഞു. സെനറ്റര്‍ ജോഷ് ഹോലിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ലോകത്തെ ഈ വിഷയത്തില്‍ എതിര്‍ വശത്ത് നിര്‍ത്തിയിരിക്കുകയാണ് സംഘടനയെയും ഇയാള്‍ കുറ്റപ്പെടുത്തി. ചൈനയ്ക്ക് വൈറസിനെ കീഴടക്കാനുള്ള മനോവീര്യമുണ്ടെന്ന് നേരത്തെ ഗെബ്രിയെസൂസ് പറഞ്ഞു. കൊറോണ കേസുകള്‍ മൂടിവെക്കാനുള്ള ചൈനയുടെ ശ്രമത്തെ ലോകാരോഗ്യ സംഘടന പിന്തുണച്ചെന്നും ആരോപണമുണ്ട്. നേരത്തെ ഇയാള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിംഗിനെ കണ്ടതുമായിട്ടാണ് ട്രംപ് ഇതിനെ കൂട്ടിച്ചേര്‍ക്കുന്നത്.

English summary
who sided with china alleges trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X