കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌കുകളുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന, ദുരന്തത്തിന്റെ തുടക്കം, അന്താരാഷ്ട്ര സഹകരണം വേണം

Google Oneindia Malayalam News

ജനീവ: കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരവധി വെല്ലുവിളികളുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആാേഗ്യ പവര്‍ത്തകര്‍ സ്വയം സംരക്ഷിക്കാനുള്ള ഉപകരണങ്ങളുടെ വലിയൊരു ക്ഷാമമുണ്ടെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു. ആഗോള തലത്തില്‍ മാസ്‌കുകള്‍ക്ക് വലിയ ക്ഷാമമാണ് ഉള്ളത്. രണ്ട് മില്യണ്‍ സുരക്ഷാ ഉപകരണങ്ങള്‍ 74 രാജ്യങ്ങളിലേക്ക് അയച്ചെന്ന് ഗെബ്രിയെസൂസ് വ്യക്തമാക്കി. ഇനിയും 60 രാജ്യങ്ങളിലേക്ക് ഇത്തരം ഉപകരണങ്ങള്‍ കയറ്റി അയക്കുമെന്നും സംഘടന വ്യക്തമാക്കി.അന്താരാഷ്ട്ര സഹകരണവും ഐക്യദാര്‍ഢ്യവും കൊണ്ട് മാത്രമേ ഈ പ്രശ്‌നത്തെ മറികടക്കാന്‍ സാധിക്കൂ എന്നും ഗെബ്രിയെസൂസ് വ്യക്തമാക്കി. അതേസമയം മാസ്‌കുകളുടെ ക്ഷാമം വലിയൊരു ദുരന്തത്തിന്റെ തുടക്കമാണെന്നും ലോകാരോഗ്യ സംഘനട സൂചിപ്പിച്ചു.

1

ഇതിനിടെ യുഎസ് അന്താരാഷ്ട്ര സമൂഹത്തിന് വെന്റിലേറ്ററുകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്. അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊറോണയെ നേരിടാന്‍ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജനറല്‍ മോട്ടേഴ്‌സിന് മേല്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട് അമേരിക്ക. വെന്റിലേറ്റര്‍ നിര്‍മാണവും വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി താന്‍ സംസാരിച്ചെന്നും, അദ്ദേഹം വെന്റിലേറ്ററിന്റെ കാര്യമാണ് ആദ്യം ഉന്നയിച്ചതെന്നും ട്രംപ് വ്യക്തമാക്കി. ജോണ്‍സന് രോഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം സുഖമായി തന്നെ ഇരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

്അതേസമയം ബ്രിട്ടനെ കൂടാതെ ഇറ്റലിക്കും സ്‌പെയിനിനും ജര്‍മനിക്കും വെന്റിലേറ്ററുകളുടെ ആവശ്യമുണ്ട്. അമേരിക്ക ഒരുപാട് വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നുണ്ട്. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ അമേരിക്കയ്ക്ക് സാധിക്കും. അതോടൊപ്പം മറ്റ് രാജ്യങ്ങളെ സഹായിക്കേണ്ടതും ഞങ്ങളുടെ കടമയാണ്. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ യുഎസ് ഒരുലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ഇതിന്റെ അധികം ആവശ്യം വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തുമുള്ള യുഎസ്സിന്റെ സുഹൃത്തുക്കളെ സഹായിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

അതേസമയം ട്രംപ് രണ്ട് ട്രില്യണിന്റെ ദുരിത്വാശ്വാസ പാക്കേജില്‍ ഒപ്പുവെച്ചു. തകര്‍ന്ന് കിടക്കുന്ന സമ്പദ് ഘടനയെ കൂടി പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. സഹായം നിങ്ങളെ തേടി വരുന്നുണ്ട് എന്നായിരുന്നു പാക്കേജില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. നേരത്തെ സെനറ്റും പ്രതിനിധി സഭയും ബില്‍ പാസാക്കിയിരുന്നു. ഈ തുക കൊണ്ട് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, വായ്പകള്‍, നികുതി ഇളവുകള്‍ എന്നിവ നല്‍കാന്‍ അമേരിക്കയ്ക്ക് സാധിക്കും. കൂടുതല്‍ ധനസഹായം സംസ്ഥാനങ്ങള്‍ക്കും നല്‍കാനാവും. ആരോഗ്യ മേഖലയ്ക്കും കരുത്തേകും. വെന്റിലേറ്റര്‍ നിര്‍മാണത്തിനായി പത്ത് വ്യത്യസ്ത കമ്പനികളെയും ട്രംപ് സമീപിച്ചിട്ടുണ്ട്. 10000 വെന്റിലേറ്ററുകള്‍ ഇപ്പോള്‍ തന്നെ അമേരിക്കയില്‍ സജ്ജമായിട്ടുണ്ട്.

English summary
who warns against global shortage of protective gear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X