Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത യുഎസ് പ്രസിഡന്റ് ആര്? ബൈഡന്റെ 'പതനം' കൃത്യമായി പ്രവചിച്ച ജ്യോതിഷിയുടെ പ്രവചനം

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പിന്മാറ്റം പ്രവചിച്ച് വൈറലായ എമി ട്രിപ് അടുത്ത പ്രവചനവുമായി വീണ്ടും രംഗത്ത്. അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരായിരിക്കും എന്നാണ് ഇത്തവണ എമി ട്രിപ് പ്രവചിച്ചിരിക്കുന്നത്. നേരത്തെ ജോ ബൈഡന്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുന്ന ദിവസം കൃത്യമായി പ്രവചിച്ച് കൊണ്ട് എമി ശ്രദ്ധ നേടിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തും എന്നാണ് എമിയുടെ പുതിയ പ്രവചനം. ട്രംപ് തന്റെ പ്രൊഫഷണല്‍ വിജയത്തിന്റെ ഉന്നതി ആസ്വദിക്കുകയാണെന്ന് അവര്‍ അവകാശപ്പെട്ടു. അദ്ദേഹം ഇതിനകം തന്നെ ഈ മാസം ഒരു വധശ്രമത്തെ അതിജീവിച്ചു എന്നും എമി ചൂണ്ടിക്കാട്ടി. ജൂലൈ 11 നായിരുന്നു ബൈഡന്റെ 'ഭാവി' പ്രവചിച്ച് കൊണ്ട് എമി ട്രിപ് എക്‌സില്‍ ട്വീറ്റ് പങ്ക് വെച്ചിരുന്നത്.

Amy Tripp

'ബൈഡന്‍ സ്ഥാനമൊഴിയുകയാണെങ്കില്‍ അത് 29 ഡിഗ്രി മകരം രാശിയില്‍ പൂര്‍ണ്ണചന്ദ്രനായിരിക്കും. മകരം സര്‍ക്കാരിനെയും വാര്‍ധക്യത്തെയും ഭരിക്കുന്നു. 29 ഡിഗ്രി ഒരു അവസാനമാണ്,' എന്നായിരുന്നു എമി ട്വീറ്റ് ചെയ്തിരുന്നത്. ഇതിന് താഴെ ഒരു എക്‌സ് യൂസര്‍ എമിയോട് കൃത്യമായ തീയതിയെക്കുറിച്ച് ചോദിച്ചു, ജൂലൈ 21 എന്നായിരുന്നു ഇതിന് എമി മറുപടി നല്‍കിയത്. എമി പ്രവചിച്ച അതേ തീയതിയില്‍ തന്നെ പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ നിന്ന് ബൈഡന്‍ പുറത്താകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2024 ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമലാ ഹാരിസ് മത്സരിക്കുമെന്നും എമി പ്രവചിച്ചു. ബൈഡന് വയസായി എന്നതായിരുന്നു ഇതിന് കാരണമായി എമി പറഞ്ഞത്. കമലയുടെ നക്ഷത്രഗതി പ്രകാരം രണ്ടാം ശനി തിരിച്ചുവരവ് അനുഭവപ്പെടുന്നു എന്നും അതിനാല്‍ 30-ലെ ആദ്യ ശനി തിരിച്ചുവരവ് മുതല്‍ നിങ്ങള്‍ ജോലിയില്‍ ഏര്‍പ്പെട്ടാല്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്ന സമയമാണിത് എന്നും എമി വ്യക്തമാക്കി.

സാധാരണയായി ഒരു പ്രൊഫഷണല്‍ പുരോഗതി ഉണ്ടാകും അല്ലെങ്കില്‍ നിങ്ങള്‍ക്ക് അധികാരം ലഭിക്കും,' എമി പറഞ്ഞു. സമീപഭാവിയില്‍ ബൈഡന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രതിസന്ധി വരാം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നത് തുടരാം എന്നാണ് എമി പറയുന്നത്.

യുഎസില്‍ ഓഗസ്റ്റ് മാസം ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നും കൂടുതല്‍ രാഷ്ട്രീയ അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നും എമി ട്രിപ്പ് പ്രവചിച്ചു. ഇന്റര്‍നെറ്റിലെ ഏറ്റവും കുപ്രസിദ്ധയായ ജ്യോതിഷി എന്നാണ് എമി ട്രിപിനെ വിശേഷപ്പിക്കുന്നത്. നാല് വര്‍ഷം മുന്‍പ് തവണ ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസ് സ്ഥാനാര്‍ത്ഥിയായിരിക്കും എന്ന് എമി ട്രിപ് പ്രവചിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+