Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ മാര്‍പാപ്പയ്ക്കു മുന്നില്‍ വെല്ലുവിളികള്‍ ഏറെ; സാധ്യതാ പട്ടികയില്‍ ഇവര്‍ മുന്നില്‍

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഇതുവരെയുള്ള മാര്‍പാപ്പമാരില്‍ ഏറ്റവും ശ്രദ്ധേയനായ മാര്‍പാപ്പയായിരുന്നു ഫ്രാന്‍സിസ് പാപ്പ. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ എന്ന നിലയിലാണ് പാപ്പ ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തുടര്‍ന്ന് സഭയെ പരമ്പരാഗത ചട്ടക്കൂടുകളില്‍ നിന്ന് മോചിപ്പിച്ച് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ മാര്‍പാപ്പ എന്ന നിലയില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. സഭാ നിയമങ്ങള്‍ക്കതീതമായി തന്റെ നിലപാടുകള്‍ക്ക് മാനവികമായ മുഖം നല്‍കാനാണ് പാപ്പ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്.

ജനാധിപത്യത്തിലാണ് പാപ്പ വിശ്വസിച്ചത്. സഭയില്‍ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതി. വത്തിക്കാന്‍ കൂരിയയിലെ സുപ്രധാന പദവികളില്‍ സ്ത്രീകളെ നിയമിക്കാനും പാപ്പ ശ്രദ്ധിച്ചു. ഈ പശ്ചാത്തലത്തില്‍ പുതിയ മാര്‍പാപ്പയുടെ നിലപാടുകള്‍ ലോകം ഏറെ പ്രാധാന്യത്തോടെയാകും വീക്ഷിക്കുക. ഫ്രാന്‍സിസ് പാപ്പയുടെ പുരോഗമനപരമായ നിലപാടുകള്‍ പിന്തുടരുമോ അതോ സഭയുടെ പരമ്പരാഗത നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

St Peter s Square

137 കോടിയിലേറെ വിശ്വാസികളെ നയിക്കുക എന്നത് ഒരു വലിയ ദൗത്യമായതിനാല്‍ തന്നെ മാര്‍പാപ്പ സ്വീകരിക്കുന്ന ഓരോ നിലപാടുകള്‍ക്കും പൊതു സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കും.

ഫ്രാന്‍സിസ് പാപ്പയുടെ മരണത്തോടനുബന്ധിച്ചുള്ള ദുഃഖാചരണത്തിനു ശേഷം ചേരുന്ന പേപ്പല്‍ കോണ്‍ക്ലേവിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന 138 കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. 267-ാമത്തെ മാര്‍പാപ്പയെയാണ് ഇനി തിരഞ്ഞെടുക്കുന്നത്.

മാര്‍പാപ്പയുടെ വിയോഗത്തിന് ശേഷം 20 ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക. മെയ് ആറോടെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ വത്തിക്കാനില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍. ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ എത്തിച്ചേരും.

പുതിയ മാര്‍പാപ്പയാകാനുള്ള സാധ്യതാ പട്ടികയില്‍ നിലവില്‍ ഇറ്റാലിയന്‍ കര്‍ദിനാള്‍മാരായ പിയെത്രോ പരോളിന്‍, കര്‍ദിനാള്‍ മത്തിയോ സുപ്പി, ഗിനിയയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ്, ഫിലിപ്പൈന്‍സില്‍ നിന്നുള്ള കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ എന്നിവരാണ് മുന്നിലുള്ളത്.

ഏഷ്യന്‍ പോപ്പ് ഫ്രാന്‍സിസ് എന്നാണ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ അറിയപ്പെടുന്നത്. ഏഷ്യയിലാണ് കത്തോലിക്ക സഭയ്ക്ക് അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായിട്ടുള്ളത്. അതിനാല്‍ തന്നെ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയ്ക്ക് വലിയ സാധ്യത കല്‍പ്പിക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗികളെ കത്തോലിക്ക സഭയോട് ചേര്‍ത്തുനിര്‍ത്താനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളെയും വിവാഹമോചിതരായ ദമ്പതികളെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ കര്‍ക്കശമായ നിലപാടുകളെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.

2013 മുതല്‍ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ്. വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ എപ്പോഴും പങ്കെടുക്കുന്ന പിയെത്രോ പരോളിന്‍ ലോകനേതാക്കള്‍ക്കും സുപരിചിതനായ വ്യക്തിത്വമാണ്. ചൈനയുമായും മിഡില്‍ ഈസ്റ്റിലെ സര്‍ക്കാരുകളുമായുള്ള സുപ്രധാന ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

സഭയുടെ പുരോഗമനപരമായ ആശയങ്ങള്‍ പിന്തുടരുന്ന കര്‍ദിനാളാണ് മത്തിയോ സുപ്പി. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തണമെന്ന, അന്തരിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം പിന്തുടരുന്ന ആത്മീയ നേതാവാണ് ഇദ്ദേഹം. രണ്ട് വര്‍ഷം മുമ്പ്, യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാന ദൂതനായി കര്‍ദിനാള്‍ മത്തിയോ സുപ്പിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

സഭയുടെ പരമ്പരാഗത ആശയങ്ങള്‍ പിന്തുടരുന്ന കര്‍ദിനാളാണ് ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്നുള്ള റോബര്‍ട്ട് സാറാഹ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ മാര്‍പാപ്പ എന്ന വിശേഷണം ഇദ്ദേഹത്തിന് സ്വന്തമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+