എലിസബത്ത് രാജ്ഞിയെ കാണാന്‍ രാജകുടുംബം മുഴുവനെത്തിയിട്ടും എന്തുകൊണ്ട് വില്യമിന്റെ ഭാര്യ വന്നില്ല?
കഴിഞ്ഞ ദിവസമാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം രാജാവായിരുന്ന എലിസബത്ത് രാജ്ഞി 70 വര്‍ഷത്തെ ഭരണത്തിന് ശേഷം വ്യാഴാഴ്ച 96 ആം വയസ്സില്‍ അന്തരിച്ചു.രാജ്ഞിയുടെ അവസാന നിമിഷത്തില്‍ ഒപ്പമിരിക്കാന്‍ രാജകുടുംബം മുഴുവനും സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കോട്ടയിലേക്ക് കുതിച്ചിരുന്നു.
എന്നാല്‍ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ എത്തിയില്ല. എന്തുകൊണ്ടാണ് കേറ്റ് മാത്രം എലിസബത്ത് രാജ്ഞിയുടെ അടുത്തേക്ക് വന്നില്ല, ഈ ചോദ്യമാണ് എല്ലാവരും ചോദിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ അതിനുള്ള ഉത്തരം പുറത്തവന്നിരിക്കുകയാണ്. എലിസബത്ത് രാജ്ഞിക്കരികിലേക്ക് കേറ്റ് എത്താതിന് ഒരു കാരണം ഉണ്ടായിരുന്നു.

എല്ലാവരും എലിസബത്ത് രാജ്ഞിക്കരികിലേക്ക് എത്തിയപ്പോള്‍ കേറ്റ് തന്റെ കുട്ടികളോടൊപ്പം ഇംഗ്ലണ്ടിലെ വിന്‍ഡ്സറില്‍ താമസിച്ചു. ചാള്‍സിനെയും കാമിലയെയും പോലെ വില്യം രാജകുമാരന്‍ സ്‌കോട്ട്ലന്‍ഡിലേക്ക് പറന്നപ്പോള്‍, കേംബ്രിഡ്ജിലെ ഡച്ചസ് കേറ്റ് മിഡില്‍ടണ്‍ അഡ്ലെയ്ഡ് കോട്ടേജില്‍ താമസിച്ചു. തന്റെ കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു കേറ്റ് അവിടെ തുടര്‍ന്നത്.

'ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിയും ലൂയിസ് രാജകുമാരനും അവരുടെ പുതിയ സ്‌കൂളില്‍ ആദ്യത്തെ മുഴുവന്‍ സമയ ദിവസമായതിനാല്‍ കേംബ്രിഡ്ജിലെ ഡച്ചസ് വിന്‍ഡ്സറില്‍ തുടര്‍ന്നു,' കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ജോര്‍ജ്ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിക്കും ലൂയിസ് രാജകുമാരനും ലാംബ്രൂക്ക് സ്‌കൂളിലെ ആദ്യ ദിവസമായിരുന്നു ഇന്നലെ.

ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. വ്യാഴാഴ്ച
രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.
ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

എലിസബത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെ മക്കളായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവര്‍ ബാല്‍മൊറാലിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. എലിസബത്തിന്റെ മൂത്തമകന്‍ ചാള്‍സ് ആണ് ബ്രിട്ടന്റെ അടുത്ത രാജാവ്.
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ രണ്ടാഴ്ചക്കുളളില്‍ പൂര്‍ത്തിയാകും. രാജ്ഞിയുടെ സംസ്‌കാരചടങ്ങുകളോട് അനുബന്ധിച്ച് നാല് ദിവസം ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.












Click it and Unblock the Notifications