കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ എന്തിനാണ് കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത്? ഇതാണ് കാര്യം... ജിഹാദിന് ശ്രമിക്കുന്നവരും

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി പുകയാന്‍ കാരണം കശ്മീര്‍ വിഷയമാണ്. കശ്മീര്‍ ഇന്ത്യയുടേതാണെന്ന് ഇന്ത്യ പറയുന്നു. പാകിസ്താന്റേതാണെന്ന് പാകിസ്താനും. കശ്മീര്‍ ഇരുരാജ്യങ്ങളുടേതുമല്ല, സ്വതന്ത്രമായി നിലനില്‍ക്കേണ്ട പ്രദേശമാണ് എന്ന അഭിപ്രായവും നിലനില്‍ക്കുന്നു. ഐക്യരാഷ്ട്രസഭ ഇടപെട്ട് പാസാക്കിയ പ്രമേയം കശ്മീരില്‍ ഹിത പരിശോധന വേണമെന്നാണ്.

എന്നാല്‍ ഇതുവരെ ഹിതപരിശോധന നടന്നിട്ടില്ല. പക്ഷേ, പാകിസ്താന്‍ എന്തിനു വേണ്ടിയാണ് കശ്മീരിന് വാദിക്കുന്നത് എന്നറിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. കശ്മീര്‍ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമായാല്‍ മാത്രമേ തങ്ങളുടെ ആവശ്യങ്ങള്‍ എളുപ്പം നേടാന്‍ സാധിക്കൂവെന്ന് പാകിസ്താന്‍ കണക്കുകൂട്ടുന്നു. കശ്മീരിന് വേണ്ടി മതപരമായ വിശുദ്ധ യുദ്ധം ചെയ്യുന്ന സംഘങ്ങള്‍ക്ക് വേണ്ട സഹായവും പാകിസ്താന്‍ നല്‍കുന്നു....

സ്വാതന്ത്രമാകുന്ന വേളയില്‍

സ്വാതന്ത്രമാകുന്ന വേളയില്‍

ഇന്ത്യ സ്വാതന്ത്രമാകുന്ന വേളയില്‍ രാജഭരണമായിരുന്നു കശ്മീരില്‍. നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്താനോടൊപ്പമോ ചേരാനുള്ള അവസരം നല്‍കിയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് പാകിസ്താന്‍ കരുതിയത്.

കശ്മീര്‍ രാജാവ് വൈകിപ്പിച്ചു

കശ്മീര്‍ രാജാവ് വൈകിപ്പിച്ചു

പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ഇത്തരത്തില്‍ ഒരു പ്രദേശമായിരുന്നു. ഈ പ്രദേശം മൗണ്ട് ബാറ്റണ്‍ പ്രഭു ഇന്ത്യയ്ക്ക് കൈമാറി. കശ്മീരില്‍ ഇടപെടാനുള്ള അനുമതിയും നല്‍കി. എന്നാല്‍ കശ്മീര്‍ രാജാവ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാതെ വൈകിപ്പിച്ചു.

പഷ്തൂണ്‍ ഗോത്രക്കാരുടെ വരവ്

പഷ്തൂണ്‍ ഗോത്രക്കാരുടെ വരവ്

കശ്മീരിലെ മുസ്ലിംകള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. പാകിസ്താനിലെ പഷ്തൂണ്‍ ഗോത്രക്കാര്‍ കശ്മീരിലേക്ക് എത്താന്‍ തുടങ്ങി. ഈ പ്രദേശം പിന്നീട് പാക് അധീന കശ്മീരായി മാറി. ഈ അവസരത്തില്‍ ഇന്ത്യയും പാകിസ്താനും കശ്മീര്‍ രാജാവിനെ സഹായിച്ചില്ല.

വിഷയം ഐക്യരാഷ്ട്രസഭയില്‍

വിഷയം ഐക്യരാഷ്ട്രസഭയില്‍

ഒടുവില്‍ കശ്മീര്‍ രാജാവ് ഇന്ത്യയുമായി സഹായ കരാറില്‍ ഒപ്പുവച്ചു. ഗുര്‍ദാസ്പൂരിലുണ്ടായിരുന്ന ഇന്ത്യന്‍ സൈന്യം കശ്മീരിലേക്ക് മാര്‍ച്ച് ചെയ്തു. ഈ സമയം പാകിസ്താനും കശ്മീര്‍ പിടിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിരുന്നു. വിഷയം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു.

 ഐക്യരാഷ്ട്രസഭയുടെ തീരുമാനം

ഐക്യരാഷ്ട്രസഭയുടെ തീരുമാനം

ഏത് രാജ്യത്തിനൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ കശ്മീര്‍ ജനതയുടെ താല്‍പ്പര്യം അറിയാന്‍ ഹിതപരിശോധന നടത്തണമെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. പഷ്തൂണ്‍ ഗോത്രക്കാരെ കശ്മീരില്‍ നിന്ന് മാറ്റാമെന്ന് പാകിസ്താന്‍ സമ്മതിച്ചെങ്കിലും പൂര്‍ണമായും പാലിച്ചില്ല. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചതുമില്ല.

പാകിസ്താന്റെ ഉദ്ദേശം

പാകിസ്താന്റെ ഉദ്ദേശം

കശ്മീരിനെ പാകിസ്താനോട് ചേര്‍ക്കാനാണ് പാകിസ്താന്‍ ഭരണാധികാരികള്‍ ശ്രമിച്ചത്. ഹിത പരിശോധന നടത്തട്ടെ എന്ന് അവര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഹിതപരിശോധന നടന്നാല്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പാകിസ്താന്‍ കരുതുന്നു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍

എന്തിനാണ് ഇത്രയും പ്രശ്‌നമുള്ള ഒരു സ്ഥലം കിട്ടാന്‍ പാകിസ്താന്‍ ശ്രമിക്കുന്നത്. അവിടെയാണ് പാകിസ്താന്റെ യഥാര്‍ഥ ആവശ്യം വ്യക്തമാകുക. കശ്മീരിന് ഭൂമിശാസ്ത്ര പരമായ ഒട്ടേറെ പ്രത്യേകതകളുണ്ട്. പാകിസ്താനിലേക്ക് വരുന്ന എല്ലാ പുഴകളുടെയും ഉത്ഭവം കശ്മീരില്‍ നിന്നാണ്.

ഇന്ത്യയുടെ സഹായം വേണം

ഇന്ത്യയുടെ സഹായം വേണം

നദീജല കാര്യത്തില്‍ ഏകപക്ഷീയമായി പാകിസ്താന് ഇടപെടാന്‍ നിലവില്‍ സാധിക്കുന്നില്ല. അതിന് ഇന്ത്യയുടെ സഹായം ആവശ്യമാണ്. ഈ വിഷയത്തില്‍ സിന്ധു നദീ കരാര്‍ നിലവിലുണ്ട്. കരാറുണ്ടാക്കിയെങ്കിലും ഇരുരാജ്യങ്ങള്‍ക്കും പരസ്പരം വിശ്വാസം തീരെ കുറവാണ്.

ഇന്ത്യയുടെ അഭിവാജ്യ ഘടകം

ഇന്ത്യയുടെ അഭിവാജ്യ ഘടകം

തങ്ങളുടെ സ്വാതന്ത്ര്യം പൂര്‍ണമാകണമെങ്കില്‍ കശ്മീരില്‍ നിന്ന് ഇന്ത്യ പൂര്‍ണമായും ഒഴിയണമെന്നാണ് പാകിസ്താന്‍ കരുതുന്നത്. കശ്മീര്‍ തങ്ങളുടെ അഭിവാജ്യ ഘടകമായ ഭൂപ്രദേശമാണെന്ന ഇന്ത്യ ആവര്‍ത്തിച്ച വ്യക്താമക്കിയതാണ്. ഇന്ത്യയുടെ സ്വാധീനം കുറഞ്ഞാല്‍ കശ്മീര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പാകിസ്താന്‍ കരുതുന്നത്.

മതസംഘടനകളുടെ സാന്നിധ്യം

മതസംഘടനകളുടെ സാന്നിധ്യം

അവിടെയാണ് മതസംഘടനകളുടെ സാന്നിധ്യം ചര്‍ച്ചയാകുന്നത്. കശ്മീര്‍ സ്വാതന്ത്ര്യമാകണം എന്ന് പ്രഖ്യാപിച്ച് സമരം ചെയ്യുകയാണ് തങ്ങള്‍ എന്ന് ഇത്തരം സംഘടനകള്‍ പറയുന്നു. കശ്മീരികളായ ഇത്തരം ആവശ്യക്കാര്‍ വിഘടനവാദി നേതാക്കളാണ്. ഇതേ ആവശ്യം മുന്‍നിര്‍ത്തി ആയുധമെടുത്ത ഒട്ടേറെ സംഘങ്ങളും കശ്മീരിലും പാകിസ്താനിലുമുണ്ട്.

 യുവാക്കളെ ചൂഷണം ചെയ്യുന്നു

യുവാക്കളെ ചൂഷണം ചെയ്യുന്നു

കശ്മീരിന്റെ മോചനം ആവശ്യപ്പെട്ട് ആയുധമെടുത്ത പാകിസ്താനിലെ ഭീകരസംഘങ്ങള്‍ കശ്മീരിലെ യുവാക്കളെ ചൂഷണം ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമാണ് പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍. എന്നാല്‍ ആയുധം ഉപയോഗിച്ചുള്ള മാര്‍ഗങ്ങള്‍ പരിഹാരമല്ല എന്ന അഭിപ്രായമുള്ള നിരവധി കശ്മീരികളുമുണ്ട്.

250 ഭീകരരെ വധിച്ചെന്ന് അമിത് ഷാ; വധിച്ചില്ലെന്ന് കേന്ദ്രമന്ത്രി, ആശയക്കുഴപ്പം തീരാതെ ബാലാകോട്ട്250 ഭീകരരെ വധിച്ചെന്ന് അമിത് ഷാ; വധിച്ചില്ലെന്ന് കേന്ദ്രമന്ത്രി, ആശയക്കുഴപ്പം തീരാതെ ബാലാകോട്ട്

സൗദി കിരീടവകാശിക്ക് ഇസ്രായേലില്‍ നിന്ന് 'വിവാഹാലോചന'; അറബ് ലോകത്ത് വന്‍ ചര്‍ച്ച, സംഭവം ഇങ്ങനെസൗദി കിരീടവകാശിക്ക് ഇസ്രായേലില്‍ നിന്ന് 'വിവാഹാലോചന'; അറബ് ലോകത്ത് വന്‍ ചര്‍ച്ച, സംഭവം ഇങ്ങനെ

English summary
Why does Pakistan want Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X