കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ട്രംപ് മനസ്സ് തുറന്നു! പേടിച്ചിട്ടില്ല, 150 പേർ മരിക്കുമെന്ന് കേട്ടപ്പോഴാണ് വെറുതേ വിട്ടത്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇറാനെ ആക്രമിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ സൈന്യത്തിന് അനുമതി കൊടുത്തു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. എന്തായാലും അവസാന നിമിഷം ട്രംപ് ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഈ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. ഇറാന്റെ മൂന്ന് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ താന്‍ ഉത്തരവിട്ടിരുന്നു എന്നാണ് ട്രംപ് പറഞ്ഞത്.

ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഞെട്ടിക്കുന്ന ലൈംഗിക ആരോപണം! ഇത്ര നാളും കേട്ടതുപോലല്ല ഇത്ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഞെട്ടിക്കുന്ന ലൈംഗിക ആരോപണം! ഇത്ര നാളും കേട്ടതുപോലല്ല ഇത്

എല്ലാം തയ്യാറായിരുന്നു. എന്നാല്‍ ആക്രമണം തുടങ്ങുന്നതിന് പത്ത് മിനിട്ട് മുമ്പ് ട്രംപ് തന്നെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പലരും സംശയിച്ചതുപോലെ, അത് ഇറാനെ പേടിച്ചിട്ടൊന്നും ആയിരുന്നില്ലത്രെ.

Trump

ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെടും എന്ന് ചോദിച്ചപ്പോള്‍ 150 പേര്‍ എന്നായിരുന്നത്രെ ഒരു ജനറല്‍ കൊടുത്ത മറുപടി. ട്രംപിനെ മാറ്റിച്ചിന്തിപ്പിച്ചത് ഇത് മാത്രമായിരുന്നു എന്നാണ് പറയുന്നത്. ഒരു ആളില്ലാ ചാരവിമാനം വെടിവച്ചിട്ടതിന് പ്രതികാരമായി 150 ആളുകളെ കൊല്ലുന്നത് ശരിയല്ലെന്ന് തോന്നിയപ്പോള്‍ ആയിരുന്നു താന്‍ ആക്രമണത്തിനുള്ള ഉത്തരവ് പിന്‍വലിച്ചത് എന്നാണ് ട്രംപിന്റെ വിശദീകരണം.

അമേരിക്കയുടെ അഭിമാന ഡ്രോണുകളില്‍ ഒന്നിനെ ആയിരുന്നു കഴിഞ്ഞ ദിവസം ഇറാന്‍ വെടിവച്ചിട്ടത്. തങ്ങളുടെ അതിര്‍ത്തിയില്‍ എത്തിയ ഡ്രോണ്‍ വെടിവച്ചിട്ടത് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമായിരുന്നു എന്നാണ് ഇറാന്‍ വിശദീകരിച്ചത്. എന്നാല്‍ ഡ്രോണ്‍ ഇറാന്‍ അതിര്‍ത്തി കടന്നിരുന്നില്ല എന്നാണ് അമേരിക്കയുടെ വാദം.

English summary
Why Donald Trump pulled back the order to attack Iran- Explained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X