കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് പാക്കിസ്ഥാനില്‍ സുരക്ഷിതമല്ലെന്ന് ഇമ്രാന്‍ ഖാന്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച മുന്‍ താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. കഴിഞ്ഞദിവസം പാക്കിസ്ഥാനില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20 ലീഗിന്റെ ഫൈനല്‍ മത്സരം സംഘടിപ്പിച്ചതാണ് വിവാദത്തിനിടയാക്കിയത്.

മത്സരത്തിനു മുന്‍പ് ഇത്തരമൊരു ഉദ്യമത്തിനെതിരെ ഇമ്രാന്‍ പ്രതികരിച്ചിരുന്നു. പാക്കിസ്ഥാനില്‍ ടി20 ലീഗിന്റെ ഫൈനല്‍ മത്സരം സംഘടിപ്പിച്ചത് സുരക്ഷിതമല്ലെന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്. തുടരെയുണ്ടാകുന്ന ചാവേര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇതിനെ എതിര്‍ത്തത്. മാത്രവുമല്ല, അത്യാഹിതം സംഭവിക്കുകയാണെങ്കില്‍ രാജ്യത്ത് ഭാവിയില്‍ ഒരു അന്താരാഷ്ട്ര മത്സരംപോലും നടക്കില്ലെന്നും ഇമ്രാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

imrankhan

മത്സരം കാണാന്‍ ഇമ്രാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നില്ല. അതേസമയം, വസിം അക്രം, വഖാര്‍ യൂനിസ് തുടങ്ങിയ മുന്‍ താരങ്ങള്‍ മത്സരം കാണാനെത്തി. മത്സരത്തിനുശേഷം കിരീടം നേടിയ പെഷവാര്‍ സല്‍മിയെ ഇമ്രാന്‍ അഭിനന്ദനം അറിയിച്ചു. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പാക്കിസ്ഥാനില്‍ ഫൈനല്‍ മത്സരത്തിനെത്തിയിരുന്നു.

പാക്കിസ്ഥാനില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ ഏവരും സ്വാഗതം ചെയ്തു. നേരത്തെ, ശ്രീലങ്കന്‍ ദേശീയ ടീമിനുനേരെ തീവ്രവാദി ആക്രമണമുണ്ടായതിനുശേഷം പ്രമുഖ ടീമുകള്‍ പാക്കിസ്ഥാനില്‍ മത്സരത്തിലെത്താറില്ല. ഇതേ തുടര്‍ന്ന് പാക്കിസ്ഥാന്റെ ഹോം മത്സരങ്ങള്‍ യുഎഇ കേന്ദ്രമാക്കിയാണ് നടക്കുക പതിവ്.

English summary
Why Imran Khan is on a hate list after Lahore hosted this popular cricket final
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X