കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഒരു അമേരിക്കന്‍ കെട്ടുകഥ, അത്രയ്ക്ക് ക്രൂരന്മാരല്ല ഐസിസുകാര്‍, കാണൂ

  • By Meera Balan
Google Oneindia Malayalam News

ബാഗ്ദാദ് : ലോകത്തെ ഭീതിപ്പെടുത്തുന്ന ഐസിസ് എന്ന തീവ്രവാദ സംഘടന അമേരിയ്ക്കന്‍ സൃഷ്ടിയെന്ന് റിപ്പോര്‍ട്ട്. ഐസിസിനെ ചുറ്റിപ്പറ്റി പ്രചരിയ്ക്കുന്ന കഥകള്‍ വ്യാജമെന്നും റിപ്പോര്‍ട്ട്. തലവെട്ടുന്നവരുടേയും കല്ലെറിഞ്ഞ് കൊല്ലുന്നവരുടേയും നാടാണെന്ന് പ്രചരിയ്ക്കുമ്പോഴും ബ്രിട്ടണില്‍ നിന്ന് നൂറുകണക്കിന് പെണ്‍കുട്ടികള്‍ എന്തിന് ഐസിസില്‍ ചേരാന്‍ പോകുന്നു? നൂറു ചോദ്യങ്ങളാണ് ഐസിസിനെ ചുറ്റിപ്പറ്റി ഉരുത്തിരിയുന്നത്.

ഇസ്രയേലും അമേരിയ്ക്കയും ചേര്‍ന്ന് രൂപം കൊടുത്ത ഭീകര സംഘടനയാണ് ഐസിസ് എന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിയ്ക്കുന്നു. കൊലപാതകികളാണെങ്കിലും ഐസിസിനെപ്പറ്റി പരക്കുന്ന ക്രൂര കൊലപാതക വാര്‍ത്തകള്‍ പലതും വ്യാജമാണെന്നും തെളിയുന്നുണ്ട്. ഐസിസ് ഒരു അമേരിക്കന്‍ കെട്ടുകഥയാണെന്ന് വാദിയ്ക്കുന്ന ഒട്ടേറെ ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട് കൂടുതല്‍ വിശേഷങ്ങളിലേക്ക്...

 ഐസിസ്

ഐസിസ്

ഇസ്ലാമിക രാഷ്ട്ര രൂപീകരണത്തിന് വേണ്ടി സിറിയയിലും ഇറാഖിലുമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഐസിസ്

നിഗൂഢത

നിഗൂഢത

ഐസിസിന്റെ രൂപീകരണത്തെപ്പറ്റി ഒട്ടേറെ നിഗൂഢതകള്‍ നിലനില്‍ക്കുന്നു.

അമേരിയ്ക്കയും ഇസ്രയേലും

അമേരിയ്ക്കയും ഇസ്രയേലും

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് രൂപീകരിച്ച് സംഘടനയാണ് ഐസിസ് എന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു

അല്‍ഖ്വയ്ദ

അല്‍ഖ്വയ്ദ

പാശ്ചാത്യ രാജ്യങ്ങളുടെ സൃഷ്ടിയായിരുന്നു അല്‍ഖ്വയ്ദ എന്നത് പോലെയാണ് ഐസിസ് എന്ന് വാദിക്കുന്നവരും കുറവല്ല.

ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍

ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍

സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാനും ഇറാന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഏര്‍പ്പെടുത്താനും വേണ്ടിയാണ് അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റിനെ നിര്‍മ്മിച്ചത്. ഇന്തൊനേഷ്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ തീവ്രവാദ സംഘടനകളെ സഹായിച്ച അമേരിക്കയുടെ അപകടകാരിയായ പുതിയ സൃഷ്ടിയാണ് ഐസിസ് എന്ന് ചെംഗു പറയുന്നു

ബാഗ്ദാദി

ബാഗ്ദാദി

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ ബാഗ്ദാദി ഇസ്രയേല്‍ പൗരനാണെന്നും മുന്‍പ് വാര്‍ത്ത പ്രചരിച്ചിരുന്നു. അമേരിക്കന്‍-ഇസ്രയേല്‍ ബന്ധത്തില്‍ ഇത്തരമൊരു സംഘടന പിറക്കുമ്പോള്‍ ബാഗ്ദാദിയുടെ പൗരത്വത്തെയും സംശയിക്കേണ്ടി ഇരിക്കുന്നു

ആക്രമണം

ആക്രമണം

കഴിഞ്ഞ കുറേ നാളുകളായി അമേരിക്ക ഇറാഖിലും സിറിയയിലും ഐസിസിനെതിരെ പോരാട്ടം നടത്തുന്നുവെന്നാണ വയ്പ്പ്. എന്നാല്‍ ഐസിസ് കൂടുതല്‍ ്‌സഥലങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. ഐസിസ് മേല്‍ അമേരിക്ക ആക്രമണമൊന്നും നടത്തുന്നില്ലേ എന്ന് സംശയിച്ചാല്‍ അത് സ്വാഭാവികം

ഇതൊന്നുമല്ലേ ഐസിസ്

ഇതൊന്നുമല്ലേ ഐസിസ്

കഴുത്തറുക്കുന്നവര്‍, കല്ലെറിഞ്ഞ് കൊല്ലുന്നവര്‍, ചുട്ടെരിക്കുന്നര്‍, ബലാത്സംഗം വീരന്‍മാര്‍ ഐസിസ് എന്നാല്‍ ക്രൂരതയുടെ പര്യായം. എന്നിട്ടും പെണ്‍കുട്ടികളടക്കം വലിയൊരു ശതമാനം വിദേശികള്‍ എന്തിന് ഐസിസില്‍ ചേരുന്നു

ബ്രിട്ടീഷ് പെണ്‍കുട്ടികള്‍

ബ്രിട്ടീഷ് പെണ്‍കുട്ടികള്‍

ലോകത്ത് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് താരതമ്യേന സ്വതന്ത്രമായ ജീവിതം ഉറപ്പ് നല്‍കുന്ന രാഷ്ട്രമാണ് ബ്രിട്ടണ്‍. എന്നിട്ടും എല്ലാ സൗകര്യങ്ങളും വിട്ടെറിഞ്ഞ് എട്ട് പെണ്‍കുട്ടികളാണ് ഐസിസില്‍ ചേര്‍ന്നത്. എല്ലാവരും 20 വയസിന് താഴെ പ്രയാമുളളവര്‍. കൊല്ലും കൊലയുമാണ് ഐസിസ് നയമെങ്കില്‍ ഇത്രയും പേര്‍ അവിടേക്ക് പോകുമോ അതും തീരെ ചെറിയ പെണ്‍കുട്ടികള്‍

ജിഹാദി വധുക്കള്‍

ജിഹാദി വധുക്കള്‍

100 കണക്കിന് പേരാണ് ഭീകകരെ വിവാഹം കഴിച്ച് ജിഹാദി വധുക്കളാകാന്‍ രംഗത്തെത്തുന്നത്. ഐസിസുകാര്‍ പുണ്യാളന്‍മാരല്ലെങ്കിലും ഇവര്‍ പുറത്ത് വിടുന്ന കൊലപാതക വീഡി.ാേകള്‍ പലതും വ്യാജമാണെന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കത്തില്‍ ഐസിസിനെപ്പറ്റി പ്രചാരണം നടത്തി ലാഭം കൊയ്യുന്നവരുണ്ടെന്നത് വ്യക്തം. ഐസിസിന്റെ ശരിയ്ക്കുള്ള മുഖം അധികം വൈകാതെ പുറത്ത് വരികയും ചെയ്യും. എന്തിനേറെ പറയുന്നു, അമേരിക്കന്‍ സൈനികര്‍ പോലും ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ട്.

English summary
Why Iran Believes the Militant Group ISIS Is an American Plot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X