കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടേത് സമ്മര്‍ദ്ദ തന്ത്രം; അമേരിക്കന്‍ സൈനികരെ എത്തിക്കാന്‍... കടല്‍ പോരിന് പുതിയ മുഖം

Google Oneindia Malayalam News

റിയാദ്: കഴിഞ്ഞാഴ്ചയാണ് സൗദിയുടെ രണ്ട് എണ്ണ കപ്പലുകള്‍ യമനിലെ ഹൂത്തി വിമതര്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചത്. മേഖലയിലൂടെയുള്ള എണ്ണ കടത്തിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി സൗദി അറേബ്യ കയറ്റുമതി നിര്‍ത്തിവച്ചു. സൗദിയുടെ ചരക്കുകള്‍ യമനോട് ചേര്‍ന്നുള്ള ചെങ്കടലിലൂടെ പോകുന്നത് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമാണ്. ലോകത്തെ ചരക്കുകടത്തിന്റെ പ്രധാന പാത കൂടിയാണ് ചെങ്കടല്‍ വഴിയുള്ളത്. എന്നാല്‍ ചരക്കു കടത്ത് നിര്‍ത്തിയത് സൗദിയുടെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇറാനെ ഒതുക്കാനും മേഖലയില്‍ ശക്തി നിലനിര്‍ത്താനുള്ള തന്ത്രം. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ....

ബാബുല്‍ മന്തിബ് കടലിടുക്ക്

ബാബുല്‍ മന്തിബ് കടലിടുക്ക്

യമനോട് ചേര്‍ന്നുള്ള ചെങ്കടലിലെ ബാബുല്‍ മന്തിബ് കടലിടുക്കില്‍ വച്ചാണ് സൗദിയുടെ രണ്ട് എണ്ണ കപ്പലുകള്‍ കഴിഞ്ഞാഴ്ച ആക്രമിക്കപ്പെട്ടത്. യമനിലെ ഹൂത്തി വിമതരായിരുന്നു ആക്രമണത്തിന് പിന്നില്‍. അതിന് ശേഷം സൗദി ഈ കടല്‍ പാത വഴി എണ്ണ കപ്പലുകള്‍ അയച്ചിട്ടില്ല.

യൂറോപ്പിനും അമേരിക്കക്കും പ്രതിസന്ധി

യൂറോപ്പിനും അമേരിക്കക്കും പ്രതിസന്ധി

അമേരിക്കയിലേക്കും യൂറോപ്പിലേക്കുമാണ് ബാബുല്‍ മന്തിബ് വഴി സൗദി എണ്ണ അയച്ചിരുന്നത്. ഓരോ ദിവസവും 48 ലക്ഷം ബാരല്‍ എണ്ണയും പെട്രോളിയം ഉള്‍പ്പന്നങ്ങളും ഇതുവഴി കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിവസങ്ങളായി ചരക്കുകള്‍ പോകുന്നില്ല. യൂറോപ്പിനും അമേരിക്കക്കും പ്രതിസന്ധിയുണ്ടാക്കുന്നതാണ് സൗദിയുടെ തീരുമാനം.

യുദ്ധം ശക്തിപ്പെടാന്‍ സാധ്യത

യുദ്ധം ശക്തിപ്പെടാന്‍ സാധ്യത

സൗദിയുടെ കപ്പല്‍ ആക്രമിച്ച സംഭവത്തെ അമേരിക്കയും യൂറോപ്പും അപലപിച്ചിരുന്നു. പക്ഷേ, മേഖലയിലെ സുരക്ഷിത യാത്രയ്ക്ക് ഇടപെടുമെന്ന് ഇതുവരെ അവര്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ഇടപെടല്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന ഇറാന്റെ പ്രതിനിധി യുദ്ധം ശക്തമാകുമെന്നാണ് ആശങ്ക.

മേഖലയിലേക്ക് വരുത്തുക

മേഖലയിലേക്ക് വരുത്തുക

മുമ്പും സൗദിയുടെ കപ്പലുകള്‍ ബാബുല്‍ മന്തിബില്‍ വച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ചരക്കു കടത്ത് നിര്‍ത്തിവച്ചിരുന്നില്ല. പുതിയ തീരുമാനത്തിന്റെ പിന്നില്‍ അമേരിക്കയെയും യൂറോപ്പിനേയും മേഖലയില്‍ പങ്കാളിയാക്കുക എന്ന തന്ത്രമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിക്ക് ഗുണം ചെയ്യും

സൗദിക്ക് ഗുണം ചെയ്യും

യമനിലെ ഹുദൈദ തുറമുഖത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സൗദി സഖ്യസേന ആക്രമണം തുടങ്ങിയിട്ട് ആഴ്ചകളായി. പക്ഷേ, ഹൂത്തികളെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും സൈനികര്‍ മേഖലയിലേക്ക് എത്തുന്നത് സൗദി സഖ്യത്തിന് ഗുണം ചെയ്യും. ഹൂത്തികള്‍ക്ക് തിരിച്ചടിയും.

ഇറാനില്‍ നിന്ന് ആയുധങ്ങള്‍

ഇറാനില്‍ നിന്ന് ആയുധങ്ങള്‍

ഹൂത്തികളെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ സൗദി സഖ്യസേനയ്ക്ക് സാധിച്ചിട്ടില്ല. ഹൂത്തികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയാണ് ഇതിന് കാരണം. ഇറാനില്‍ നിന്ന് ആയുധങ്ങള്‍ ഹുദൈദ തുറമുഖത്ത് എത്തുന്നുണ്ടെന്നാണ് സൗദിയുടെ ആരോപണം. ഇത് തടഞ്ഞാല്‍ മാത്രമേ സൗദി സഖ്യസേനയ്ക്ക് വിജയമുണ്ടാകൂ.

അവസരം മുതലെടുക്കാം

അവസരം മുതലെടുക്കാം

നിലവിലെ സാഹചര്യത്തില്‍ വിദേശ സൈന്യം എത്തിയാല്‍ ഹൂത്തികള്‍ക്ക് വരുന്ന ആയുധങ്ങള്‍ തടയാന്‍ സാധിക്കും. അത് ഹൂത്തികള്‍ക്ക് കനത്ത തിരിച്ചടിയാകും. സൗദി അറേബ്യ ഈ അവസരം മുതലെടുത്ത് യമനിലെ ഇടപെടല്‍ ശക്തമാക്കാനും സാധിക്കും.

യൂറോപ്യന്‍ രാജ്യങ്ങള്‍ മാറി നില്‍ക്കുന്നു

യൂറോപ്യന്‍ രാജ്യങ്ങള്‍ മാറി നില്‍ക്കുന്നു

ഇറാനെതിരായ ആണവ കരാര്‍ അമേരിക്ക റദ്ദാക്കിയിട്ടുണ്ട്. ഇറാന്റെ എണ്ണ വാങ്ങരുതെന്ന് അമേരിക്ക സഖ്യരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കരാറില്‍ നിന്ന് പിന്‍മാറിയിട്ടില്ല. അവര്‍ ഇറാന്‍ ബന്ധം പൂര്‍ണമായും റദ്ദാക്കിയിട്ടുമില്ല.

നാറ്റോ സൈന്യത്തെ വരുത്താന്‍

നാറ്റോ സൈന്യത്തെ വരുത്താന്‍

സൗദിയുടെ എണ്ണ യൂറോപ്പിലേക്ക് എത്താതിരുന്നാല്‍ വില ഉയരാന്‍ തുടങ്ങും. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. യൂറോപ്യന്‍ സൈന്യം ബാബുല്‍ മന്തിബിലേക്കും യമനിലേക്കും വരാന്‍ അത് കാരണമാകും. അതാണ് സൗദി പ്രയോഗിക്കുന്ന തന്ത്രമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൂത്തികളുടെ ലക്ഷ്യം മറ്റൊന്ന്

ഹൂത്തികളുടെ ലക്ഷ്യം മറ്റൊന്ന്

ഹൂത്തികളുടെ ലക്ഷ്യം മറ്റൊന്നാണ്. സൗദിയുടെ ചരക്കു കപ്പല്‍ ആക്രമിച്ച് സൗദി സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് അവരുടെ തന്ത്രം. സാമ്പത്തികമായി തിരിച്ചടി വരുമ്പോള്‍ സൗദി സൈന്യം യമനില്‍ നിന്ന് പിന്‍മാറുമെന്നും അവര്‍ കരുതുന്നു. അങ്ങനെ യുദ്ധത്തില്‍ വിജയം നേടാമെന്നാണ് ഹൂത്തികളുടെ ആലോചന.

1980കളിലെ ടാങ്കര്‍ യുദ്ധം

1980കളിലെ ടാങ്കര്‍ യുദ്ധം

സൗദിയില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും എണ്ണ കയറ്റി അയക്കാന്‍ മറ്റു മാര്‍ഗങ്ങളുണ്ട്. ആഫ്രിക്ക വഴിയുള്ള ചരക്കു കടത്ത് സാധ്യമാണ്. പക്ഷേ, ചെലവേറും. അതുകൊണ്ടു തന്നെ എണ്ണ കടത്ത് അതുവഴിയാക്കാന്‍ സൗദിയും യൂറോപ്പും തയ്യാറാകില്ലെന്നാണ് കണക്കുകൂട്ടല്‍. 1980കളില്‍ നടന്ന ടാങ്കര്‍ യുദ്ധത്തിന്റെ സമാനമായ സാഹചര്യമാണ് ഗള്‍ഫിലുള്ളതെന്ന് നിരീക്ഷകര്‍ പറയുന്നു.

ഖത്തറിനെ അപമാനിക്കാന്‍ നീക്കം; ഫുട്‌ബോള്‍ മല്‍സരവേദി മാറ്റാനും ശ്രമം!! ദുരൂഹ നീക്കങ്ങള്‍ഖത്തറിനെ അപമാനിക്കാന്‍ നീക്കം; ഫുട്‌ബോള്‍ മല്‍സരവേദി മാറ്റാനും ശ്രമം!! ദുരൂഹ നീക്കങ്ങള്‍

ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി വീഴുമോ? മുരളീധരനെ നിയോഗിച്ച് ബിജെപി, കൂട്ടിന് ത്രിപുര തന്ത്രജ്ഞനും!!ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി വീഴുമോ? മുരളീധരനെ നിയോഗിച്ച് ബിജെപി, കൂട്ടിന് ത്രിപുര തന്ത്രജ്ഞനും!!

English summary
Why is Saudi Arabia halting oil shipments through the Red Sea, it's a pressure tactics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X