കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഗ്ദാദിയുടെ മൃതദേഹം എവിടെ? അമേരിക്കയുടെ മറുപടി ഇങ്ങനെ... സൈന്യം കപ്പലില്‍ കൊണ്ടുപോയി

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയെയും യൂറോപ്പിനേയും മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ലോകം ആശ്ചര്യത്തോടെയാണ് കേട്ടത്. കഴിഞ്ഞദിവസം സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. മുമ്പും സമാനമായ രീതിയില്‍ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആദ്യമായി ഇക്കാര്യം സ്ഥിരീകരിച്ചു. ഭീരുവിനെ പോലെയാണ് ബഗ്ദാദി കൊല്ലപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. അതേസമയം, ബഗ്ദാദിയുടെ മൃതദേഹം എന്തു ചെയ്തു എന്നറിയാന്‍ മാധ്യമങ്ങള്‍ അമേരിക്കന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടു. അമേരിക്കന്‍ നാവിക സേന കപ്പലില്‍ കൊണ്ടുപോയി കടലില്‍ സംസ്‌കരിച്ചുവെന്നായിരുന്നു മറുപടി. വിശദാംശങ്ങള്‍....

 കടലില്‍ സംസ്‌കരിച്ചു

കടലില്‍ സംസ്‌കരിച്ചു

ഐസിസ് നേതാവ് ബഗ്ദാദിയുടെ മൃതദേഹം കടലില്‍ സംസ്‌കരിച്ചുവെന്നാണ് അമേരിക്ക പറയുന്നത്. സിറിയയില്‍ കൊല്ലപ്പെട്ട ബഗ്ദാദിയുടെ മതദേഹം അമേരിക്കന്‍ നാവിക സേനയ്ക്ക് കൈമാറുകയാണ് ചെയ്തതത്രെ. അവര്‍ കടലില്‍ കൊണ്ടുപോയെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

Recommended Video

cmsvideo
അല്‍ ബാഗ്ദാദിയും 3 മക്കളും കൊല്ലപ്പെട്ടു | Oneindia Malayalam
ചോദ്യങ്ങള്‍ ബാക്കി

ചോദ്യങ്ങള്‍ ബാക്കി

അമേരിക്കയുടെ ഏത് നാവിക സേനാ കപ്പലിലാണ് മൃതദേഹം കൊണ്ടുപോയത്. കടലില്‍ ഏത് ഭാഗത്താണ് മൃതദേഹം സംസ്‌കരിച്ചത്. കടലില്‍ സംസ്‌കരിച്ചത് എങ്ങനെ... തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടിയില്ല. അല്‍ ഖായിദ നേതാവ് ഉസാമ ബിന്‍ലാദിന്റെ മൃതദേഹം സംസ്‌കരിച്ച രീതിയാണ് ഇവിടെയും പിന്തുടര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ എബിസി ന്യൂസിനോട് പറഞ്ഞു.

കടലില്‍ സംസ്‌കരിക്കാന്‍ കാരണം

കടലില്‍ സംസ്‌കരിക്കാന്‍ കാരണം

ഇസ്ലാമില്‍ മൃതദേഹം മറവ് ചെയ്യുന്നതിന് കൃത്യമായ ആചാര രീതിയുണ്ട്. സാധാരണ നിലയില്‍ ഖബര്‍ കിളച്ച് ഭൂമിയിലാണ് മറവ് ചെയ്യുക. എന്നാല്‍ മറവ് ചെയ്യുകയും സ്ഥലം അറിയുകയും ചെയ്താല്‍ ഭാവിയില്‍ പുതിയ വിവാദമുണ്ടാകുമോ എന്ന് അമേരിക്ക ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കടലില്‍ ഒഴുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

 തീര്‍ഥാടന കേന്ദ്രമാക്കുമോ!!

തീര്‍ഥാടന കേന്ദ്രമാക്കുമോ!!

ബഗ്ദാദിയുടെ അനുയായികള്‍ മറവ് ചെയ്യപ്പെട്ട സ്ഥലം തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി അമേരിക്കന്‍ സൈന്യം മുന്‍കൂട്ടി കണ്ടു. തുടര്‍ന്നാണ് മറവ് ചെയ്യേണ്ടെന്നും കടലില്‍ ഒഴുക്കാമെന്നും തീരുമാനിച്ചതെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ബിന്‍ലാദനെ സംസ്‌കരിച്ചത് ഇങ്ങനെ

ബിന്‍ലാദനെ സംസ്‌കരിച്ചത് ഇങ്ങനെ

2011ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ വച്ചാണ് ഉസാമ ബിന്‍ലാദിന്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈന്യം പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. പിന്നീട് മൃതദേഹം അമേരിക്കന്‍ നാവിക സേനാ കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണില്‍ എത്തിച്ചു. ശേഷം ഇസ്ലാമിക നിയമ പ്രകാരം സംസ്‌കരിച്ചുവെന്നാണ് വിവരം.

അനിയോജ്യമായ രീതിയില്‍

അനിയോജ്യമായ രീതിയില്‍

അതേസമയം, ബഗ്ദാദിയുടെ മൃതദേഹം എങ്ങനെയാണ് കടലില്‍ സംസ്‌കരിച്ചതെന്ന് പറയാന്‍ അമേരിക്കന്‍ സൈനിക മേധാവി മാര്‍ക്ക് മില്ലി തയ്യാറായില്ല. ഡിഎന്‍എ സാംപിള്‍ ശേഖരിച്ച ശേഷം അനിയോജ്യമായ രീതിയില്‍ കടലില്‍ സംസ്‌കരിച്ചുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

 അവസാന നിമിഷം ഇങ്ങനെ

അവസാന നിമിഷം ഇങ്ങനെ

കഴിഞ്ഞ ശനിയാഴ്ച രാത്രി സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണം ബഗ്ദാദിയെ ലക്ഷ്യമിട്ടായിരുന്നു. അദ്ദേഹം മൂന്ന് മക്കളെയും എടുത്ത് തുരങ്കത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ കൈയ്യിലുണ്ടായിരുന്ന ബോംബ് സ്വയം പൊട്ടിച്ച് മരിക്കുകയായിരുന്നുവെന്നാണ് അമേരിക്ക പുറത്തുവിട്ട വിവരം.

ദോഹയെ തണുപ്പിക്കാന്‍ ഖത്തര്‍ ഭരണകൂടം; ലോക രാജ്യങ്ങള്‍ക്ക് മാതൃക, നീല റോഡുകള്‍ക്ക് പുറമെ...ദോഹയെ തണുപ്പിക്കാന്‍ ഖത്തര്‍ ഭരണകൂടം; ലോക രാജ്യങ്ങള്‍ക്ക് മാതൃക, നീല റോഡുകള്‍ക്ക് പുറമെ...

മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്

English summary
Why ISIS leader Abu Bakr al-Baghdadi's remains were buried at sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X