കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതുകൊണ്ടായിരുന്നോ എലിസബത്ത് രാജ്ഞിയെ കാണാന്‍ ചാള്‍സ് രാജാവ് മേഗനെ അനുവദിക്കാതിരുന്നത്!

Google Oneindia Malayalam News

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ രാജാവായിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണ സമയത്ത് രാജകുടുംബത്തിലെ ഏതാണ്ട് എല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്നാൽ എലിസബത്ത് രാജ്ഞിയുടെ അസുഖത്തെക്കുറിച്ചുള്ള വാർത്തയെത്തുടർന്ന് രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾ സ്കോട്ട്‌ലൻഡിലേക്ക് യാത്ര ചെയ്യുമ്പോൾ മേഗൻ മാർക്കിൾ വിൻഡ്‌സർ ഗ്രൗണ്ടിലെ ഫ്രോഗ്‌മോർ കോട്ടേജിൽ തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ചാൾസിന്റെ തീരുമാനപ്രകാരമായിരുന്നു ഇതെന്നാണ് വിവരം. ചാൾസാണ് ഈ തീരുമാനമെടുത്തതെന്നാണ് ഡെയ്‌ലി എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്., ഹാരി രാജകുമാരനെ മാത്രമേ രാജ്ഞിയെ സന്ദർശിക്കാൻ രാജാവ് അനുവദിച്ചിരുന്നുള്ളൂ. എന്തുകൊണ്ടാണ് ചാൾസ് മേ​ഗനെ രാ‍‍ജ്ഞിയുടെ അടുത്തേക്ക് വിടാതിരുന്നത്. എന്തായാലും ചാൾസിന്റെ തീരുമാനം രാജകുടുംബത്തിനിടയിൽ വലിയ അഭിപ്രായവ്യത്യാസം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്.

1

ബാൽമോറൽ കാസിലിൽ മേഗന്റെ സാന്നിധ്യം അനുചിതമായിരിക്കുമെന്ന് ചാൾസ് വിശ്വസിച്ചത് കൊണ്ടാണ് അവരെ രാജ്ഞിയുടെ അടുത്തേക്ക് വരാൻ അനുവദിക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മേ​ഗനും ഹാരിയും എലിസബത്ത് രാ‍ജ്ഞിയെ കാണാൻ പുറപ്പെട്ടിരുന്നെങ്കിലും ചാൾസിന്റെ തീരുമാനപ്രകാരം അതിൽ മാറ്റം ഉണ്ടായെന്നാണ് പറയുന്നത്.

കോണ്ടവും വേണോ? വിദ്യാര്‍ഥിനിയോട് ഐഎഎസ് ഓഫീസര്‍; കലക്കന്‍ മറുപടി നല്‍കി വിദ്യാര്‍ഥിനികോണ്ടവും വേണോ? വിദ്യാര്‍ഥിനിയോട് ഐഎഎസ് ഓഫീസര്‍; കലക്കന്‍ മറുപടി നല്‍കി വിദ്യാര്‍ഥിനി

2

ഔദ്യോഗിക പ്രഖ്യാപനത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് തന്റെ മുത്തശ്ശി മരിച്ചുവെന്ന് ഹാരി രാജകുമാരൻ അറിഞ്ഞതെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു. അതേസമയം, ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലനും ബ്രിട്ടീഷ് രാജകുടുംബത്തിൽ ഏറ്റവും താഴ്ന്ന സ്ഥാനം മാത്രമാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍

3

ഹാരി രാജകുമാരന്റെയും മേഗൻ മാർക്കലന്റെയും ചിത്രങ്ങൾ രാജകുടുംബത്തിന്റെ വെബ്‌സൈറ്റിലെ പട്ടികയുടെ ഏറ്റവും താഴേക്ക് നീക്കിയതായാണ് കാണുന്നകതായും റിപ്പോർട്ടിൽ പറയുന്നു. ഇരുവരുടെയും പേര് വിവരങ്ങളും ചിത്രങ്ങളും രാജകുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും താഴെ ആണ് ഇപ്പോൾ ചേർത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

4


വെയിൽസ് രാജകുമാരനായി അവരോധിക്കപ്പെട്ട ടുത്ത രാജാവാകാൻ ഒരുങ്ങുകയാണ്. ചാൾസ് രാജാവിന്റെ പിൻഗാമിയായ വില്യം രാജകുമാരന്റെ ചിത്രം ദി കിംഗ് ആൻഡ് ക്വീൻ കൺസോർട്ട് കാമിലയ്ക്ക് തൊട്ടുപിന്നിൽ ചേർത്തിരിക്കുന്നത്..വെയിൽസ് രാജകുമാരിയായ കേറ്റ് മിഡിൽടണിന്റെ ചിത്രം വില്യം രാജകുമാരന് ശേഷം ചേർത്തിരിക്കുന്നു. രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ചിത്രങ്ങളും ഉണ്ട്.
പ്രിൻസ് ഓഫ് സസെക്സ് പ്രിൻസ് എഡ്വേർഡ്, കൗണ്ടസ് ഓഫ് വെസെക്‌സ് സോഫി, ഗ്ലൗസെസ്റ്റർ ഡച്ചസ് (രാജ്ഞിയുടെ കസിൻ ) ഡ്യൂക്ക് ഓഫ് ഗ്ലൗസെസ്റ്ററിന്റെ ഭാര്യ, രാജ്ഞിയുടെ മകൾ റോയൽ ആൻ രാജകുമാരി, ഗ്ലൗസെസ്റ്റർ രാജ്ഞിയുടെ കസിൻ ഡ്യൂക്ക്, കെന്റ് രാജകുമാരൻ എന്നിവർക്കെല്ലാം പിന്നിലാണ് ഹാരി രാജകുമാരനും മേഗൻ മാർക്കലനും വെബ്സൈറ്റിൽ സ്ഥാനം നൽകിയിരിക്കുന്നത്.

കേസില്‍പ്പെട്ടിട്ടും വിജയ് ബാബുവിനെ വിലക്കാത്തത് എന്തുകൊണ്ട്? കാരണം തുറന്നുപറഞ്ഞ് എം രഞ്ജിത്ത്‌കേസില്‍പ്പെട്ടിട്ടും വിജയ് ബാബുവിനെ വിലക്കാത്തത് എന്തുകൊണ്ട്? കാരണം തുറന്നുപറഞ്ഞ് എം രഞ്ജിത്ത്‌

5

ഹാരി രാജകുമാരനും മേഗൻ മാർക്കലനും 2020 ജനുവരിയിൽ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചിരുന്നു. ശേഷം ആൻ രാജകുമാരിക്ക് തൊട്ടുപിന്നിൽ ഇരിക്കാൻ നിർബന്ധിതരായി. കുപ്രസിദ്ധമായ "മെഗ്‌സിറ്റ്" ന് ശേഷം ഈ ദമ്പതികളെ യുകെയിൽ കണ്ടിട്ടില്ല. കാലിഫോർണിയയിലാണ് ഇവരുടെ പുതിയ താമസം. സെപ്തംബർ എട്ടിന് എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് അവർ യുകെയിലേക്ക് മടങ്ങി എത്തിയിരുന്നു.ഏറ്റവും കൂടുതൽ ബ്രിട്ടീഷ് സിംഹാസനത്തിൽ ഇരുന്നത് എലിസബത്ത് രാജ്ഞിയായിരുന്നു. ഏഴുപതിറ്റാണ്ടാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ സിംഹാസനത്തിൽ ഇരുന്നത്. 25ാം വയസിലാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ സിംഹാസനത്തിൽ ഇരുന്നത്.

English summary
Why King Charles Won't Let Prince Harry's Wife Meghan See Queen Elizabeth One Last Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X