Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മുസ്ലിം രാജ്യം പെരുന്നാളിന് ബലി കര്‍മം നിരോധിച്ചു; കാരണം ഇതാണ്, പകരം ചെയ്തത് ഇങ്ങനെ

റാബത്ത്: ഇസ്ലാമിക വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. ആഘോഷത്തിലെ പ്രധാന കര്‍മമാണ് മൃഗബലി. മിക്ക രാജ്യങ്ങളിലും അവിടെയുള്ള പ്രധാന മൃഗത്തെയാണ് ബലി അറുക്കുക. ബലി അറുത്ത് മാംസം ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ഭക്ഷണം ലഭിക്കാത്തവര്‍ക്ക് എത്തിക്കുകയുമാണ് ചെയ്യുക. പ്രവാചകന്‍ ഇബ്രാഹീം ചെയ്ത ബലി കര്‍മത്തെ ഓര്‍ക്കുകയാണ് ഇതിലൂടെ വിശ്വാസികള്‍.

എന്നാല്‍ പെരുന്നാളിന് ബലി അറുക്കുന്നത് നിരോധിച്ചു ഒരു മുസ്ലിം രാജ്യം. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ ആണ് ഈ തീരുമാനം എടുത്തത്. രാജാവ് മുഹമ്മദ് ആറാമന്‍ ഇതുസംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരവിട്ടിരുന്നു. 35 ലക്ഷത്തോളം പേര്‍ താമസിക്കുന്ന രാജ്യത്ത് ഇത്തവണ ബലി കര്‍മത്തിന് പകരം മറ്റുചില കാര്യങ്ങള്‍ ചെയ്യാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു.

eid sacrifise ban morocco

മൊറോക്കോയില്‍ സാധാരണ ആടിനെയാണ് ബലി അറുക്കുക. എന്നാല്‍ രാജശാസനയെ തുടര്‍ന്ന് ഇത്തവണ പെരുന്നാളിന് ബലി അറുത്തില്ല. ഹസന്‍ രണ്ടാമന്‍ രാജാവ് ഭരിച്ചിരുന്ന 1963, 1981, 1996 വര്‍ഷങ്ങളില്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എങ്കിലും മുഹമ്മദ് ആറാമന്റെ ഭരണകാലത്ത് ആദ്യമാണ്. രാജ്യം കടുത്ത വരള്‍ച്ചയിലൂടെ കടന്നുപോകുന്ന സാഹചര്യം കണക്കിലെടുത്താണ് രാജാവ് ബലി കര്‍മം നിരോധിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി കടുത്ത വരള്‍ച്ചയിലാണ് മൊറോക്കോ. 2016ന് ശേഷം കന്നുകാലികള്‍ക്ക് 38 ശതമാനം വില കൂടി. ഇറക്കുമതി ചെയ്യുന്ന ബാര്‍ളിയെ ആശ്രയിച്ചതു കാരണം തീറ്റയുടെ വിലയും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു ആടിനെ ബലി അറുക്കുന്നതിന് 600 ഡോളര്‍ വരെ ചെലവ് വന്നിരുന്നു. മൊറോക്കോയുടെ കുറഞ്ഞ പ്രതിമാസ വേതനം 324 ഡോളര്‍ ആണ് എന്ന് ഓര്‍ക്കണം.

മുസ്ലിം പണ്ഡിതന്‍മാരുടെ അഭിപ്രായം

ബലി കൊടുക്കുന്നതിനുള്ള മൃഗങ്ങളെ ഇത്തവണ വാങ്ങരുത് എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ രാജാവ് ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ വരുമാനക്കാര്‍ക്ക് വലിയ ബാധ്യതയാകുന്നതാകും ബലി കര്‍മം എന്നും രാജാവ് സൂചിപ്പിച്ചു. മാത്രമല്ല, ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ നിരവധി കന്നുകാലി വിപണി സര്‍ക്കാര്‍ അടച്ചു. കന്നുകാലികള്‍ക്കുള്ള വാറ്റും ഇറക്കുമതി ചുങ്കവും താല്‍ക്കാലികമായി റദ്ദാക്കി.

സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് ഒരു ലക്ഷം ആടുകളെ ഇറക്കുമതി ചെയ്തു. തീറ്റയ്ക്കുള്ള ചെലവ് കുറയ്ക്കാന്‍ 620 കോടി ദിര്‍ഹത്തിന്റെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നടപടികള്‍ മികച്ചതാണ് എന്ന് മൊറോക്കന്‍ ജനത പറയുന്നു. എന്നാല്‍ ബലി കര്‍മം നിരോധിച്ചതു കാരണം ആഘോഷ വേളയില്‍ ഗ്രാമീണര്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വലിയ കുറവ് വന്നു.

കന്നുകാലികളെ ലഭിക്കാതെ വരുമ്പോള്‍ ബലി കര്‍മം മാറ്റിവയ്ക്കുന്നതിന് കുഴപ്പമില്ല എന്നാണ് മൊറോക്കോയിലെ മുസ്ലിം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടത്. ഇതിന് പകരമായി സന്നദ്ധ പ്രവര്‍ത്തനവും ദാനധര്‍മങ്ങളും നടത്താന്‍ അവര്‍ നിര്‍ദേശിച്ചു. മൊത്തം ജനങ്ങള്‍ക്ക് വേണ്ടി രാജാവ് മാത്രം ബലി കര്‍മം നടത്തി. സമാനമായ പ്രതിസന്ധി അയല്‍രാജ്യങ്ങളായ അല്‍ജീരിയ, ടുണീഷ്യ, ലിബിയ എന്നിവരും ഇത്തവണ നേരിട്ടിരുന്നു. കന്നുകാലി ലഭ്യതക്കുറവ് പരിഹരിക്കാന്‍ 10 ലക്ഷം ആടുകളെ ഇറക്കുമതി ചെയ്താണ് അല്‍ജീരിയ പരിഹാരം കണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+