സൈക്ക് ഛിന്നഗ്രഹത്തിലേക്ക് മിഷന്, വൈകുമെന്ന് നാസ, എന്താണ് ഈ ദൗത്യത്തിന്റെ പ്രത്യേകതകള്‍
വാഷിംഗ്ടണ്‍: ഛിന്നഗ്രഹം സൈക്കിലേക്കുള്ള ദൗത്യത്തെ വൈകിപ്പിച്ച് നാസ.ഒക്ടോബര്‍ അഞ്ചിനായിരുന്നു ഈ മിഷന് ആരംഭിക്കേണ്ടിയിരുന്നത്. അത് ഒരാഴ്ച്ച കൂടി വൈകിപ്പിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 12ന് രാത്രി എഴേ മുക്കാലോടെ ഈ ദൗത്യം ഇനി വിക്ഷേപിക്കും. നൈട്രജന്‍ കോള്‍ഡ് ക്യാസ് ത്രസ്റ്ററുകളെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് മിഷന് വൈകിപ്പിച്ചത്.
സൈക്ക് എന്നാണ് ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. 2017ലാണ് ഇത്തരമൊരു മിഷന് നാസ ആരംഭിക്കുന്നത്. നാസയുടെ ഡിസ്കവറി പ്രോഗ്രാമിന്റെ ഭാഗമാണിത്. അതേസമയം സൗരയൂഥത്തില്‍ നാസ നടത്തുന്ന ഡിസ്കവറി പ്രോഗ്രാമാണ് ഇതെന്നാണ് വിശദീകരണം.ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സാണ് ഈ ബഹിരാകാശ ദൗത്യത്തിന് നാസയ്ക്കൊപ്പം ചുക്കാന്‍ പിടിക്കുന്നത്.

ബഹിരാകാശ പേടകത്തിന്റെ നൈട്രജന്‍ കോള്‍ഡ് ഗ്യാസ് ത്രസ്റ്ററുകള്‍ നിയന്ത്രിക്കുന്ന പാരാമീറ്ററുകളുടെ വെരിഫിക്കേഷന് പൂര്‍ത്തിയാക്കാനും ദൗത്യം വൈകിയതിലൂടെ നാസയ്ക്ക് സാധിക്കും. മിഷനും, ഛിന്നഗ്രഹത്തിനും സൈക്ക് എന്നാണ് പേര്. അതേസമയം നാസയുടെ ചെലവ് കുറവുള്ള ദൗത്യങ്ങളിലൊന്നാണിത്. ഇതുവരെ കണ്ടെത്തിയ 16 ഛിന്നഗ്രഹങ്ങളിലൊന്നാണ് സൈക്ക്.
ഇറ്റാലിയന്‍ വാനശാസ്ത്രജ്ഞനായ അനിബെലെ ഡി ഗ്യാസപാരിസ് ആണ് ഈ ഛിന്നഗ്രഹം 1852ല്‍ കണ്ടെത്തി. ഗ്രീക്ക് പുരാണപ്രകാരം ആത്മാവിന്റെ ദേവന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്. ലോഹങ്ങളാല്‍ സമ്പുഷ്ടമാണ് സൈക്ക് ഛിന്നഗ്രഹം. ഗ്രഹങ്ങളുടെ വിവിധ ഭാഗങ്ങള്‍ ചേര്‍ന്നാണ് ഇവ രൂപം കൊണ്ടത്. ഇവ ഒരു കുന്തത്തിന്റെ രൂപത്തിലായിരുന്നുവെങ്കില്‍ ഡല്‍ഹി മുതല്‍ ചണ്ഡീഗഡ് വരെയുള്ള ദൂരമുണ്ടാവുമായിരുന്നു ഇതിന്റെ നീളം. തമിഴ്നാട് സംസ്ഥാനത്തേക്കാള്‍ ദൂരമുണ്ടാവും ഈ ഛിന്നഗ്രഹം. അത്രയ്ക്കും വലുതാണിത്.
മഹാവിസ്ഫോടനത്തെ കുറിച്ചും, ഗ്രഹങ്ങളുടെ രൂപീകരണത്തെ കുറിച്ചുമെല്ലാം കണ്ടെത്താനും, കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുമെല്ലാം ഛിന്നഗ്രഹങ്ങളെ പഠിക്കുന്നതിലൂടെ ശാസ്ത്രലോകത്തെ സഹായിക്കും. ഭൂമിയുടെ അടിസ്ഥാന ശിലയെ പരിശോധിക്കുക അസാധ്യമായ കാര്യമാണ്. ഗുരുത്വാകര്‍ഷണ ഫലം ശക്തമായതിനാല്‍ അവിടേക്ക് എത്താന്‍ സാധിക്കില്ല. അതുകൊണ്ട് ഛിന്നഗ്രങ്ങളെ പരിശോധിക്കുകയാണ് മികച്ച ഓപ്ഷന്.
പ്രപഞ്ചം ഉണ്ടായത് മുതലുള്ള കാര്യങ്ങള്‍ ഛിന്നഗ്രഹങ്ങളുടെ പ്രതലത്തില്‍ അടങ്ങിയിട്ടുണ്ടാവും. പാറകഷ്ണങ്ങളും, മണ്ണും പൊടിയുമെല്ലാം ഇതിന്റെ തെളിവുകളാണ്. ഇവ പരിശോധിക്കുന്നതിലൂടെ പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ഭൂമി ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങനെ എത്തി എന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. എങ്ങനെയാണ് ജീവജാലങ്ങള്‍ രൂപപ്പെട്ടതെന്നതിനെ കുറിച്ചെല്ലാം ഏകദേശം ധാരണയും ലഭിക്കും. ഇത് വലിയ വഴിത്തിരിവായി മാറും. എന്നാല്‍ ഈ മിഷന് അങ്ങേയറ്റം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. നേരത്തെ ഒസിരിസ് ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് ഇതുപോലെ സാമ്പിള്‍ ശേഖരിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications