ഭൂമിക്ക് ആയുസ്സ് 159 വര്‍ഷം?, ഭൂമിയെ തേടിയെത്തും സര്‍വനാശം, ഒഴിവാക്കാന്‍ നാസയുടെ പ്ലാന്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: ഭൂമിയുടെ ആയുസ്സ് എത്രയാണ്? ദീര്‍ഘകാലമായി പലരും ചോദിക്കുന്ന കാര്യമാണിത്. എന്നാല്‍ ഇക്കാര്യം അധികമാര്‍ക്കും പ്രവചിക്കാനാവാറില്ല. എന്നാല്‍ ഭൂമി കടുത്തൊരു പ്രതിസന്ധിയെ നേരിടാന്‍ പോവുകയാണെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. അടുത്ത 159 വര്‍ഷത്തിനുള്ളില്‍ ഇവ ഭൂമിയെ ഇടിച്ച് തരിപ്പണമാക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും നാസ വെളിപ്പെടുത്തി.
ഇത്രത്തോളം ഭീഷണിയുള്ള ഒരു ഛിന്നഗ്രഹവും ഇതുവരെ ഭൂമിയിലേക്ക് വരാന്‍ പോകുന്നില്ലെന്ന് നാസ പറയുന്നു. ഇത് ഭൂമിയുമായി ഇടിച്ചാല്‍ 159 വര്‍ഷം മാത്രമായിരിക്കും ഇനി നമുക്ക് ആയുസ്സ് ബാക്കിയുണ്ടാവുക. 2182 സെപ്റ്റംബര്‍ 24നാണ് ഇവ ഭൂമിയെ ലക്ഷ്യമിട്ട് എത്തുക. ബെന്നു ഛിന്നഗ്രഹം എന്നാണ് ഇതിനെ നാസ വിളിക്കുന്നത്. ഇത് ഭൂമിയെഇടിക്കുന്നത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് നാസ.

2700ല്‍ ഒരു ശതമാനം മാത്രമായി അപകടസാധ്യത കുറഞ്ഞിട്ടുണ്ട്. എന്നാലും ഒട്ടും ആശ്വാസം നാസയ്ക്കില്ല. പൂര്‍ണമായും അപകടസാധ്യത ഇല്ലാതാക്കാനാണ് ശ്രമം. ഏഴ് വര്‍ഷം മുമ്പ് നാസ ഒരു ബഹിരാകാശ പേടകത്തെ ബെന്നു ഛിന്നഗ്രഹത്തിലേക്ക് വിക്ഷേപിച്ചിരുന്നു. ഇവ ഛിന്നഗ്രഹത്തില്‍ നിന്നുള്ള ഡാറ്റകള്‍ ശേഖരിക്കും. തുടര്‍ന്ന് ഭൂമി നേരിടാന്‍ പോകുന്ന ദുരന്തത്തെ തടയും. ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നതിന് മുമ്പ് തന്നെ ഇവയെ ഗതിമാറ്റി വിടാന്‍ നാസയ്ക്ക് സാധിക്കും.
1999ലാണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ നാസ കണ്ടെത്തുന്നത്. ഓരോ ആറ് വര്‍ഷം കൂടുമ്പോഴും ഇവ ഭൂമിക്ക് ഏറ്റവും അടുത്ത് കൂടി കടന്നുപോകും. ഇത്രയും കാലം ഭാഗ്യം കൊണ്ട് മാത്രമാണ് ഇവ ഭൂമിയുടെ കൂട്ടിയിടിക്കാതിരുന്നത്. ഗുരുത്വാകര്‍ഷണ ബലം കാരണം ഇവയുടെ ചലന വേഗം മാറിയാലോ, ദിശാ മാറ്റം സംഭവിച്ചാലോ അപകടമുണ്ടാവാം.
എംബയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ വലിപ്പമുണ്ടാവും ഈ ഛിന്നഗ്രഹത്തിന്. 22 അണുബോംബുകളുടെ കരുത്തുണ്ടാവും ഇവയ്ക്ക്. ബെന്നുവിന്റെ സാമ്പിള്‍ ശേഖരണത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയത്. നാസയുടെ ഒസിരിസ് റെക്സ് പേടകമാണ് ബെന്നുവിന്റെ ഉപരിതലത്തില്‍ 2020ല്‍ ഇറങ്ങിയത്. നൈറ്റിംഗ് ഗേള്‍ എന്ന ലൊക്കേഷനില്‍ നിന്ന് പാറ പോലെയുള്ള ഒരു പദാര്‍ത്ഥമാണ് ശേഖരിച്ചത്.
4.5 ബില്യണ്‍ വര്‍ഷത്തോളമായി സൗരയൂഥത്തില്‍ ഈ ഛിന്നഗ്രഹം നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ആര്‍ക്യു36 എന്നായിരുന്നു ആദ്യം ബെന്നുവിന്റെ പേര്. പിന്നീട് ഒരു മൂന്നാം ക്ലാസുകാരന് നല്കിയ പേരാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ബെന്നുവില്‍ നിന്നുള്ള അപകടത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ അവസാന ഘട്ടത്തിലാണെന്ന് നാസ പറയുന്നു.
ഈ ഛിന്നഗ്രഹത്തില്‍ നിന്നുള്ള ഒസിരിസിന്റെ സാംപിള്‍ ഭൂമിയില്‍ അടുത്തയാഴ്ച്ചയെത്തും. ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള ക്യാപ്സൂളിലാണ് ഇവ എത്തുക. ഉട്ടാ മരുഭൂമിയാണ് ഇവ തിരിച്ചിറങ്ങുക. ഇതില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഭൂമിയെ രക്ഷിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അത് മാത്രമല്ല ഭൂമിയിലെ ജീവജാലങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്നും കണ്ടെത്താം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications