• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു നഗരത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ: ട്രെയിനുകൾ അരിച്ചുപെറുക്കി പോലീസ്, റേസണിൽ നടക്കുന്നതെന്ത്?

പ്യോംഗ്യാങ്: റഷ്യ- ചൈന അതിർത്തിക്കടുത്തുള്ള നഗരം പൂർണ്ണമായി അടച്ചിട്ട് ഉത്തരകൊറിയ. രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള റാസൺ വ്ലാഡിവോസ്റ്റോക്കിൽ നിന്ന് 60 മൈൽ അകലെ ഉത്തരകൊറിയയുടെ വടക്ക് കിഴക്കൻ ദിശയിലാണ് സ്ഥിതി ചെയ്യുന്നത്. നോർക്ക് ഹാംഗ്യോങ് പ്രവിശ്യയിലെ റേസൺ സ്പെഷ്യൽ ഇക്കണോമിക് സോണിലാണ് റേസൺ നഗരം. സാമ്പത്തിക വർളർച്ചയും വിദേശ നിക്ഷേപവും വർധിപ്പിക്കുന്നതിനായി 1996ലാണ് സ്പെഷ്യൽ ഇക്കണോമിക് സോണിന് തുടക്കം കുറിയ്ക്കുന്നത്. മെയ് മാസം ആദ്യം മുതൽ തന്നെ നഗരത്തിൽ വ്യാപക നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ഉത്തരകൊറിയൻ പൌരനെ ഉദ്ധരിച്ച് റേഡിയോ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിലേക്ക് പൊതു ജനങ്ങളെ പ്രവേശിപ്പിക്കുന്നില്ലെന്നാണ് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

പ്രിയങ്ക ഗാന്ധി സോണിയാ ഗാന്ധിയുടെ വഴിയെ! യോഗി ആദിത്യനാഥിനെ വിടാതെ പിടിച്ച് കോൺഗ്രസ്

എന്തുകൊണ്ട് വിലക്ക്

എന്തുകൊണ്ട് വിലക്ക്

ട്രെയിൻ യാത്രക്കാർക്ക് പുറമേ നഗരത്തിലെ താമസക്കാരെയും കരമാർഗ്ഗം സഞ്ചരിക്കാൻ അനുവദിക്കുന്നില്ല. ആളുകളെ വ്യാപകമായി സ്ക്രീനിംഗിനും വിധേയമാക്കുന്നുണ്ട്. നഗരത്തിലേക്ക് ജനങ്ങളെ പ്രവേശിക്കാൻ അനുവദിക്കാതെ അടച്ചിട്ട നിലയിലാണുള്ളത്. എന്നാൽ ഈ നിയന്ത്രണങ്ങൾ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് എന്നാണ് ജനങ്ങൾ കരുതുന്നത്. പ്രവേശനം നിഷേധിക്കുന്നതിനുള്ള കാരണവും സർക്കാർ ഇതുവരെ ജനങ്ങളെ അറിയിച്ചിട്ടില്ല. ചൈനയിൽ കൊറോണ വൈറസ് വ്യാപനം മൂർദ്ധന്യാവസ്ഥയിൽ ഉണ്ടായിരുന്നപ്പോൾ പോലും റേസണിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ലെന്നും ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് നഗരത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത് എന്ന ആശങ്കയാണ് ജനങ്ങൾക്കിടയിലുള്ളത്.

റേസണിൽ നടക്കുന്നതെന്ത്?

റേസണിൽ നടക്കുന്നതെന്ത്?

മൂന്നാഴ്ചയ്ക്ക് ശേഷം മെയ് ഒന്നിനാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പൊതുപരിപാടിയിൽ പങ്കെടുത്തത്. കിം മരിച്ചെന്നും ഹൃദയശസ്ത്രക്രിയയെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചെന്നുമുള്ള അഭ്യൂഹങ്ങളാണ് ഇക്കാലയളവിൽ വ്യാപകമായി പ്രചരിച്ചത്. ഈ സാഹചര്യത്തിൽ കിം റേസൺ സഞ്ചരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ നിയന്ത്രണങ്ങളെന്നും ജനങ്ങൾ കരുതുന്നു.

മാധ്യമറിപ്പോർട്ട്

മാധ്യമറിപ്പോർട്ട്

റേസണിൽ എന്തോ പരിപാടി നടക്കുന്നതായുള്ള സൂചനകൾ ലഭിച്ചതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളും പറയുന്നു. കിം പങ്കെടുക്കേണ്ട പരിപാടിയാണ് ഇതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. എന്തിനാണ് നഗരത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചതെന്നോ വിലക്ക് എത്രകാലത്തേക്ക് ആണെന്നോ സർക്കാർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ കൃത്യമായ രേഖകൾ കൈവശമുള്ളവരെ നഗരത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കുവാനും അനുവദിക്കുന്നുണ്ട്.

സുരക്ഷാ പരിശോധന കർശനമാക്കി

സുരക്ഷാ പരിശോധന കർശനമാക്കി

ട്രെയിൻ യാത്രക്കാരെ നിരന്തരം പരിശോധിക്കുന്ന പോലീസ് യാത്രക്കാരുടെ ടിക്കറ്റും യാത്രാ പാസും പരിശോധിക്കുന്നുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എക്സ്പ്രസ് യുകെ റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ പരിശോധന കാരണം അരമണിക്കൂറിള്ളിൽ എത്താവുന്ന സ്ഥലങ്ങളിൽ മൂന്ന് മണിക്കൂർ കൊണ്ടാണ് എത്തിച്ചേരുന്നതെന്നും ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. വിദേശികളായ ക്ലയന്റുകളുമായുള്ള കൂടിക്കാഴ്ചയ്ക്കായി സ്ഥിരമായി റേസണിലേക്ക് പോകുന്ന ഉത്തരകൊറിയൻ വ്യാപാരികൾക്കാണ് ലോക്ക്ഡൌൺ തിരിച്ചടിയായിട്ടുള്ളത്.

 സത്യം മറച്ചുവെച്ചു

സത്യം മറച്ചുവെച്ചു

റേസണിലെ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ കുറുക്കുവഴിലൂടെ കടക്കാൻ ശ്രമിച്ച നിരവധി പേരെ പിടികൂടിയ അധികൃതർ ശിക്ഷിക്കുകയും ചെയ്തു. ഈ റോഡുകളിലെയെല്ലാം സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഇതോടെ ലോക്ക്ഡൌൺ നീക്കി നഗരം സാധാരണ ഗതിയിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് ജനങ്ങൾ. 25.5 ദശകലക്ഷം ജനസംഖ്യയുള്ള ഉത്തരകൊറിയിൽ ഒറ്റ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് രാജ്യം അവകാശപ്പെടുന്നത്. എന്നാൽ ഉത്തരകൊറിയ സത്യം മറച്ചുവെക്കുകയാണെന്നാണ് സഖ്യരാജ്യമായ ചൈന ചൂണ്ടിക്കാണിക്കുന്നത്.

എന്തിന് കള്ളം പറയുന്നു

എന്തിന് കള്ളം പറയുന്നു

ഉത്തരകൊറിയ സത്യം മറച്ചുവെക്കുകയാണെന്ന നിലപാടാണ് മാധ്യമപ്രവർത്തകരും സ്വീകരിച്ചിട്ടുള്ളത്. ചൈനയിൽ നിന്ന് സഞ്ചാരികളും വ്യാപാരികളും രാജ്യത്തെത്തുന്നതുകൊണ്ട് തന്നെ കൊറോണ വൈറസ് ഭീഷണി നിൽക്കുന്നുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരകൊറിയയിൽ രോഗവ്യാപനം ഉണ്ടെന്നും പുറത്തുള്ള അണുബാധകൾ ഇല്ലാതാക്കണമെന്ന് ഉത്തരകൊറിയയ്ക്ക് ഇല്ലെന്നുമാണ് ചൈന ഇൻസ്റ്ററ്റ്യൂട്ടിലെ പ്രൊഫസർ സ്റ്റീവ് സാഗ് ചൂണ്ടിക്കാണിക്കുന്നത്.

English summary
Why North Korea seals off major city, hints are like this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more