ജന്മദിനത്തലേന്ന് പ്രധാനമന്ത്രിയെ കണ്ടിട്ടും ആശംസകൾ നേരാതെ പുടിൻ, കാരണം ഇതാണ്
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. ഉസ്ബക്കിസ്ഥാനിലെ സമര്‍കന്ദില്‍ ഷാങ്ഹായി ഉച്ചകോടിക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയെങ്കിലും ആശംസകള്‍ നേർന്നിരുന്നില്ല. ഇതോടെ എന്താണ് പുടിൻ മോദിയെ പിറന്നാളാശംസ അറിയിക്കാത്തത് എന്ന ചർച്ചകളും ഉയർന്നു.
തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടി തന്നെ ഇതിന് മറുപടിയുമായി എത്തി. റഷ്യന്‍ സംസ്കാര പ്രകാരം ജന്മദിനത്തിന്‍റെ തലേ ദിവസം ആശംസകള്‍ നേരാന്‍ പാടില്ല. അതിനാലാണ് മോദിയെ നേരില്‍ കണ്ടിട്ടും ആശംസ നേരാതിരുന്നതെന്നാണ് പുടിന്‍ വ്യക്തമാക്കിയത്.

'ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നു. നാളെ എന്‍റെ പ്രിയ സുഹൃത്തിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ പോകുകയാണെന്ന് അറിയാം. എന്നാല്‍ റഷ്യന്‍ സംസ്കാരം അനുസരിച്ച് നേരത്തെ ആശംസകള്‍ അറിയിക്കാറില്ല. അതിനാല്‍ തനിക്കിപ്പോള്‍ ആശംസകള്‍ പറയാന്‍ സാധിക്കില്ല. മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യക്ക് എല്ലാ സമ്പല്‍സമൃദ്ധിയും നേരുന്നു' -പുടിന്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ ആരംഭിച്ച യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ഇരുവരും ആദ്യമായാണ് നേരില്‍ക്കാണുന്നത്. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിനോട് മോദിസ കൂടിക്കാഴ്ചക്കിടെ പറഞ്ഞിരുന്നു. ഇന്നത്തെ കാലഘട്ടം യുദ്ധങ്ങളുടേതല്ല, ഫോണ്‍ സംഭാഷണങ്ങളില്‍ ഞാന്‍ നിങ്ങളോട് അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സമാധാനത്തിന്റെ പാതയില്‍ എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയും റഷ്യയും പതിറ്റാണ്ടുകളായി ഒരുമിച്ചാണ്' പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഭക്ഷണം, ഇന്ധന സുരക്ഷ, വളം എന്നിവയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ ഇരുരാജ്യങ്ങളും കണ്ടെത്തണം. ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ യുക്രെയ്നില്‍ നിന്നും ഒഴിപ്പിക്കാന്‍ സഹായിച്ചതിന് റഷ്യയ്ക്കും യുക്രെയ്നും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു' പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
അതേ സമയം മോദിയുടെ പ്രതികരണത്തോട് പുടിന്‍ പ്രതികരണം ഇങ്ങനെയായിരുന്നു, "ഉക്രെയ്നിലെ സംഘർഷത്തെക്കുറിച്ചും നിങ്ങൾ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചും നിങ്ങളുടെ നിലപാട് എനിക്കറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. നിർഭാഗ്യവശാൽ, എതിർകക്ഷിയായ ഉക്രെയ്‌നിന്റെ നേതൃത്വം, ചർച്ചയുടെ വഴി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു, 'യുദ്ധഭൂമിയിൽ' അവർ പറയുന്നതുപോലെ, സൈനിക മാർഗങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഞങ്ങൾ നിങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നുണ്ട്"- പുടിന്‍ പറഞ്ഞു.












Click it and Unblock the Notifications