Get Updates
Get notified of breaking news, exclusive insights, and must-see stories!

375 വര്‍ഷം വെള്ളത്തിനടിയില്‍, എട്ടാമത്തെ ഭൂഖണ്ഡം കണ്ടെത്തി, സീലാന്‍ഡിയയുടെ പ്രത്യേകതകള്‍ ഇങ്ങനെ

ശാസ്ത്രലോകം ഒന്നാകെ അമ്പരന്നിരിക്കുകയാണ് പുതിയൊരു കണ്ടെത്തലില്‍. ലോകത്തെ എട്ടാമത്തെ ഭൂഖണ്ഡം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 375 വര്‍ഷങ്ങള്‍ ആയി മറഞ്ഞിരിക്കുന്ന ഭൂഖണ്ഡത്തെയാണ് ഭൗമ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഭൗമശാസ്ത്രജ്ഞരുടെ ഒരു ചെറിയ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സീലാന്‍ഡിയ എന്നാണ് ഈ ഭൂഖണ്ഡത്തിന്റെ പേര്. ടെ റിയു-എ-മയൂ എന്നും ഈ ഭൂഖണ്ഡം അറിയപ്പെടുന്നുണ്ട്.

1.89 ദശലക്ഷം ചതുരശ്ര മൈല്‍ വലിപ്പമുള്ള ഈ ഭൂഖണ്ഡം 500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയും കിവക്കന്‍ ഓസ്‌ട്രേലിയയും ഉള്‍പ്പെട്ടിരുന്നു ഗോണ്ട്വാന എന്ന പുരാതന സൂപ്പര്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് പാറകഷ്ണങ്ങളുടെ സാമ്പിളുകളില്‍ നിന്നാണ് ഈ ഭൂഖണ്ഡത്തെ കുറിച്ചുള്ള ഡാറ്റ ശേഖരിച്ചത്. മഡഗാസ്‌കര്‍ ദ്വീപുകളേക്കാള്‍ ആറ് മടങ്ങ് വലിപ്പം ഇതിനുണ്ടാവുമെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.

zealand-continent

പുതിയ ഭൂഖണ്ഡം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തതായിട്ടാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏറ്റവും ചെറിയതും, പ്രായം കുറഞ്ഞതുമായ ഭൂഖണ്ഡമായിട്ടാണ് ശാസ്ത്രജ്ഞര്‍ സീലാന്‍ഡിയയെ കാണുന്നത്. ഇതിന്റെ 94 ശതമാനം ഭാഗവും വെള്ളത്തിനടിയിലാണ്. അതുകൊണ്ടായിരിക്കും ഇത്രയും കാലം ആരുടെ കണ്ണിലുംപ്പെടാതെ നില്‍ക്കാന്‍ കാരണമായത്. ന്യൂസിലന്‍ഡിന് സമാനമായ ഈ ഭൂഖണ്ഡമെന്നാണ് കണ്ടെത്തല്‍.

ഇവയില്‍ വളരെ കുറച്ച് ദ്വീപുകള്‍ മാത്രമാണ് ഉള്ളത്.ഏകദേശം 105 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവ്യക്തമായ കാരണങ്ങളാല്‍ സീലാന്‍ഡിയ ഗോണ്ട്വാനയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ തുടങ്ങുകയായിരുന്നു. ഈ വേര്‍പിരിയലിന് പിന്നാലെയാണ് സീലാന്‍ഡിയയെ പതിയെ കടല്‍ വിഴുങ്ങിയത്. 1642ല്‍ ഡച്ച് ബിസിനസുകാരനും നാവികനുമായ ആബെല്‍ ടാസ്മാനാണ് സീലാന്‍ഡിയയുടെ അസ്തിത്വം ആദ്യമായി കണ്ടെത്തിയത്.

ടെറ ഓസ്ട്രാലിസ് എന്ന മഹത്തായ ദക്ഷിണ ഭൂഖണ്ഡം ക ണ്ടെത്താനുള്ള ദൗത്യത്തിനിടെയാണ് സീലാന്‍ഡിയയെ അദ്ദേഹം തിരിച്ചറിഞ്ഞത്. ന്യൂസിലാന്‍ഡിലെ തെക്കന്‍ ദ്വീപില്‍ നിന്ന് പ്രാദേശികരായ മാവോറികളാണ് ഭൂപ്രദേശത്തെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിന് കൈമാറിയത്. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇത്തരമൊരു ഭൂഖണ്ഡം നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.

400 വര്‍ഷത്തോളം സീലാന്‍ഡിയയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. 2017ലാണ് ജിയോളജിസ്റ്റുകള്‍ ഇതിന്റെ അസ്തിത്വം സ്ഥിരീകരിക്കുന്നത്. അതേസമയം സീലാന്‍ഡിയയെ പഠിക്കുക അങ്ങേയറ്റം ദുഷ്‌കരമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സമുദ്ര പരപ്പില്‍ നിന്ന് ശേഖരിച്ച പാറക്കഷ്ണങ്ങള്‍ അടക്കമുള്ള സാമ്പിളുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തുന്നത്.

തീരങ്ങളില്‍ നിന്നാണ് ഇവ അധികവും ലബിക്കുന്നത്. പശ്ചിമ അന്റാര്‍ട്ടികയിലെ അതേ ഭൗമശാസ്ത്രപരമായ പ്രത്യേകതളാണ് ഇവയ്ക്കുള്ളത്. അതേസമയം മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്ന് സീലാന്‍ഡിയയുടെ സവിശേഷതകള്‍ വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞര്‍ അംഗീകരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+