കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹബാസ് പാക് പ്രധാനമന്ത്രിയായാല്‍ ഇന്ത്യക്കെന്തു ഗുണം..?കാര്യങ്ങള്‍ ഇങ്ങനെയാണ്!!

പട്ടാള അട്ടിമറി നടന്നാല്‍ ഇന്ത്യക്ക് വെല്ലുവിളി

  • By Anoopa
Google Oneindia Malayalam News

ഇസ്ലാമാബാദ്: അയല്‍ രാജ്യമായ പാകിസ്താനിലെ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ഇന്ത്യ. നവാസ് ഷെരീഫിന്റെ പിന്‍ഗാമിയായി ആര് പ്രധാനമന്ത്രിപദം ഏറ്റെടുക്കുമെന്ന വിഷയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. പാകിസ്താന്‍ മുസ്ലീം ലീഗ് നേതാവ് ഷാഹിദ് ഖാന്‍ അബ്ബാസി ആണ് ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്. ഇളയ സഹോദരന്‍ ഷെഹബാസ് ഷെരീഫ് ആയിരിക്കും തന്റെ പിന്‍ഗാമിയെന്ന് നവാസ് ഷെരീഫ് പ്രഖ്യാപിച്ചു കഴിഞ്ഞു.

പാനമ അഴിമതിക്കേസില്‍ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ രാജിയും തുടര്‍ന്ന് പാകിസ്താനില്‍ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും സശ്രദ്ധം വീക്ഷിക്കുകയാണ് ഇന്ത്യ. രാജ്യത്ത് ജനാധിപത്യ ഭരണത്തിന്റെ തുടര്‍ച്ച ആഗ്രഹിച്ചിരുന്ന ഷെരീഫ് അയോഗ്യനാക്കപ്പെട്ടതോടെ പിന്‍ഗാമി ആരാണെന്നത് ഇന്ത്യയെയും ബാധിക്കും. പട്ടാള അട്ടിമറിക്കുള്ള സാധ്യതകളെയും ഇന്ത്യ വിലയിരുത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തീവ്രവാദ സംഘടനകള്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കുകയും ഇന്ത്യക്ക് അതു വെല്ലുവിളിയാകുകയും ചെയ്യും.

നവാസ് ഷെരീഫും ഷഹബാസ് ഷെരീഫും

നവാസ് ഷെരീഫും ഷഹബാസ് ഷെരീഫും

സഹോദരന്‍ നവാസ് ഷെരീഫിനെ പോലെ തന്നെ പാകിസ്താനിലെ സൈനിക ഭരണത്തെ എതിര്‍ക്കുന്ന വ്യക്തിയാണ് ഷഹബാസ് ഷെരീഫും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ തടസ്സമായി നില്‍ക്കുന്നത് സൈന്യത്തിന്റെ ഇടപെടലാണെന്ന് ഷഹബാസ് അഭിപ്രായപ്പെട്ടിരുന്നു.

തടസ്സം സൈന്യം

തടസ്സം സൈന്യം

ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ എപ്പോഴും തടസ്സം നിന്നത് പാക് പട്ടാളമാണ്. പലപ്പോഴും മഞ്ഞുരുകുന്നുവെന്ന തോന്നല്‍ ഉണ്ടായപ്പോഴും പട്ടാളം ഇടപെട്ടു. ഷെരീഫ് സഹോദരന്‍മാര്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇവരുടെ താത്പര്യങ്ങള്‍ക്ക് പട്ടാളം എതിരാണ്. ഇവരുടെ താത്പര്യങ്ങള്‍ക്കു മേല്‍ സൈനിക താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന ലഭിച്ചത്.

വിലക്ക്

വിലക്ക്

സൈന്യത്തിന്റെ അനുമതി ഇല്ലാതെയുള്ള ചര്‍ച്ചകള്‍ക്ക് ഷെരീഫിന് വിലക്കുകളുണ്ടായിരുന്നു. അതു കൊണ്ടു പാകിസ്താനും ഇന്ത്യയുമായി കാര്യമായ ചര്‍ച്ചകള്‍ അടുത്ത കാലത്ത് നടന്നിട്ടുമില്ല. ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ഊഷ്മളമാകുന്നുവെന്ന തോന്നല്‍ പല ഘട്ടത്തിലും ഉണ്ടായെങ്കിലും തീവ്രവാദികളുടെ നുഴഞ്ഞു കയറ്റവും നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനവും പഠാന്‍കോട്ട് ഭീകരാക്രമണവുമെല്ലാം ഇന്ത്യയുടെ ഉറക്കം കെടുത്തി. എങ്കിലും പാകിസ്താനില്‍ ജനാധിപത്യ സര്‍ക്കാര്‍ നിലനില്‍ക്കുന്നതു തന്നെയാണ് ഇന്ത്യക്ക് ഗുണകരം.

വെല്ലുവിളി

വെല്ലുവിളി

ഷഹബാസ് പ്രധാനമന്ത്രി പദം ഏറ്റെടുത്താല്‍ സൈന്യത്തെ നേരിടുകയായിരിക്കും അദ്ദേഹത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. കഴിഞ്ഞ കാലങ്ങളില്‍ ഷെരീഫ് സഹോദരന്‍മാര്‍ സൈന്യവുമായി അത്ര നല്ല സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നുമില്ല. ഇന്ത്യക്കെതിരെ പോരാടാന്‍ തങ്ങള്‍ക്ക് സഹായം ചെയ്യുന്നില്ലെന്ന പരാതി ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകള്‍ നവാസ് ഷെരീഫിനെതിരെ ഉന്നയിച്ചിട്ടുമുണ്ട്.

ബന്ധം മെച്ചപ്പെടുത്തണം

ബന്ധം മെച്ചപ്പെടുത്തണം

ആഗോളസമൂഹം പാകിസ്താനെ ഒറ്റപ്പെടുത്തുകയാണെന്ന ധാരണ മാറ്റിയെടുക്കേണ്ട ഉത്തരവാദിത്വവും ഷഹബാസിനു മുന്നിലുണ്ട്. നിലവില്‍ ചൈനയാണ് പാകിസ്താന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പാകിസ്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീരിലേക്ക് സൈന്യത്തെ വരെ അയക്കാന്‍ തയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഷഹബാസിന് ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്.

അട്ടിമറി നടന്നാല്‍ ഇന്ത്യക്ക് വെല്ലുവിളി

അട്ടിമറി നടന്നാല്‍ ഇന്ത്യക്ക് വെല്ലുവിളി

പാകിസ്താനില്‍ പട്ടാള അട്ടിമറിക്കുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുക. അതിനാല്‍ അയല്‍രാജ്യമായ ഇന്ത്യയും പാകിസ്താനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. നവാസ് ഷെരീഫിന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന് ലോകരാഷ്ട്രങ്ങളും ഉറ്റു നോക്കുകയാണ്.

English summary
Why Shahbaz Sharif as Pak PM is good news for India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X